അഗ്നി പകരുന്ന നിമിഷത്തിൽ
ശൈശവത്തിന്റെ പാൽപുഞ്ചിരി....
ഒരു ആളികത്തൽ
ബാല്യവും കൗമാരവും യൗവ്വനവും
സായാഹ്ന കിരണത്തിന്റെ തൂവൽ സ്പർശമായ്
മെല്ലെ മെല്ലെ തഴുകി മറയുന്ന
വാർദ്ധക്യത്തിന്റെ ജ്വാലാ മുഖങ്ങൾ
മിന്നാ മിനുങ്ങുകളേപോൽ മന്ദം മന്ദം മിഴി പൊത്തുന്ന
പുകച്ചുരുളുകൾക്കിടയിലെ കനൽപുറ്റുകൾ
ചെമ്പട്ടാൽ പൊതിഞ്ഞു വച്ച മണ്കുടത്തിൽ
ചിതാഭസ്മമായ് ആവാഹിക്കപെടുന്ന പുരുഷായുസ്
പാതി വഴിയെത്തിയത്രെ ...
എങ്കിലും എത്ര പിന്നിലാണ്..
കടന്നുപോയവർക്കരികിലേക്ക്
കാണാമറയത്തേക്ക്..
ഇനിയുമുണ്ടേറെ....
അതോ അടുത്ത വളവ് തിരിയുമ്പൊഴോ ..?
വഴികളൊക്കെ എത്ര സുന്ദരം..
ഈ യാത്ര വളരെ മനോഹരം..
*********
ശൈശവത്തിന്റെ പാൽപുഞ്ചിരി....
ഒരു ആളികത്തൽ
ബാല്യവും കൗമാരവും യൗവ്വനവും
സായാഹ്ന കിരണത്തിന്റെ തൂവൽ സ്പർശമായ്
മെല്ലെ മെല്ലെ തഴുകി മറയുന്ന
വാർദ്ധക്യത്തിന്റെ ജ്വാലാ മുഖങ്ങൾ
പുകച്ചുരുളുകൾക്കിടയിലെ കനൽപുറ്റുകൾ
ചെമ്പട്ടാൽ പൊതിഞ്ഞു വച്ച മണ്കുടത്തിൽ
ചിതാഭസ്മമായ് ആവാഹിക്കപെടുന്ന പുരുഷായുസ്
പാതി വഴിയെത്തിയത്രെ ...
എങ്കിലും എത്ര പിന്നിലാണ്..
കടന്നുപോയവർക്കരികിലേക്ക്
കാണാമറയത്തേക്ക്..
ഇനിയുമുണ്ടേറെ....
അതോ അടുത്ത വളവ് തിരിയുമ്പൊഴോ ..?
വഴികളൊക്കെ എത്ര സുന്ദരം..
ഈ യാത്ര വളരെ മനോഹരം..
*********