Thursday, August 30, 2012
Saturday, August 25, 2012
ഓണ പാട്ട്

ഓണമായി തിരുവോണമായി പൊന്‍-
-ഓണമെന് മുറ്റത്ത് വന്നു നിൽപ്പൂ
മാവേലി മന്നന്റെ മങ്ങിയോരോര്‍മകള്‍
മാനസം തന്നില്‍ മായാതെ നില്പ്പു
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍ തണലത്തൊരു കൊച്ചു
മലയാള നാടിന്റെ മണ്ണിലാകെ
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍ തണലത്തൊരു കൊച്ചു
മലയാള നാടിന്റെ മണ്ണിലാകെ
സ്നേഹവര്ണത്തിന് ഇതളുകള്‍ നീട്ടി
ലാളിത്യമധുരമാം തേന്‍ നിറച്ച്
ഇളവെയില്‍കൊണ്ടതിന്‍ ശോഭയില്‍
താളത്തില്‍ ഇളകുന്ന പൂക്കള്‍ നിറഞ്ഞിരുന്നു
പാടം നിറഞ്ഞങ്ങുലയുന്ന നെല്ക്കതിര്
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ നമ്മുടെ വയറിനൊപ്പം
ഹൃദയത്തില്‍ നന്മകള് സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ
തുമ്പ പൂവിന്റെ മണവുമില്ലാ
ഇന്നെന്റെ വീടിന്റെ ഉമ്മറത്തായൊരു
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ
ഊഞ്ഞാല് കെട്ടിയ മരവുമില്ലാ
പണ്ടുള്ളതെല്ലാം പഴംതുണിയായ്
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു ചെത്തീടണം ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട് ചൂടത്ത്
മുണ്ടുടുത്തീടുവാന്‍ നാണമല്ലോ
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍
മലയാള ഭാഷയെ കൊന്നീടണം
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ
സാരോപദേശത്തിന് വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല പോലും
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്മ് കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ നമ്മുടെ വയറിനൊപ്പം
ഹൃദയത്തില്‍ നന്മകള് സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ
തുമ്പ പൂവിന്റെ മണവുമില്ലാ
ഇന്നെന്റെ വീടിന്റെ ഉമ്മറത്തായൊരു
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ
ഊഞ്ഞാല് കെട്ടിയ മരവുമില്ലാ
പണ്ടുള്ളതെല്ലാം പഴംതുണിയായ്
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു ചെത്തീടണം ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട് ചൂടത്ത്
മുണ്ടുടുത്തീടുവാന്‍ നാണമല്ലോ
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍
മലയാള ഭാഷയെ കൊന്നീടണം
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ
സാരോപദേശത്തിന് വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല പോലും
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്മ് കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
ഹൃദയങ്ങളിലിന്നു പൊള്ള മാത്രം
ചിന്തകളില്ലാ കഴിവുമില്ലാ ഇന്ന്
ചിന്തിക്കുവാനൊട്ടു നേരമില്ലാ
സ്നേഹമതില്ലാ കാരുണ്യമില്ലാ
മനുഷ വികാരങ്ങളൊന്നുമില്ലാ
ഈവിതം കാലുഷമായൊരീ നാടിന്നു
ഈവിതം മാറി മറിഞ്ഞു പോയി
മദ്യപശാലകള്‍ പെരുകുന്നു എവിടെയും
മദ്യപന്മാരുടെ കൂട്ടം മാത്രം
സര്‍ക്കാരിതിന്നതിന്‍ ഖജനാവ് കാക്കുവാന്‍
മദ്യമതുതന്നെ വിറ്റീടണം
പ്രജകള്‍ തുലയട്ടെ പട്ടിണിയാവട്ടെ
ഭാര്യമാര്‍ തെറിയില്‍ കുളിച്ചിടട്ടെ
കൃഷിയിടം മുടിയട്ടെ കാടുനശിക്കട്ടെ
പുഴയും കുളങ്ങളും വറ്റിടട്ടേ
ഭരണത്തിലേറീട്ടു കയ്യിട്ടു വാരുവാന്‍
വിഷജലം വിറ്റുള്ള കാശുമതി
ഉറ്റവരുടയവര് എന്നതൊന്നും ഇല്ല
ക്ലൂരത എങ്ങും മറഞ്ഞിരിപ്പൂ
പത്രം നിവര്‍ത്തിയാല്‍ കൂട്ടകൊലകളും
മാനഭംഗങ്ങളും എത്ര എത്ര
ആര്‍ത്തു വിളിക്കുന്ന ആര്‍ത്തനാദങ്ങളും
നിണമൊലിച്ചുയരുന്ന ആയുധവും
എങ്കിലും ആ മഴ മേഘങ്ങള്‍ കനിയാഞ്ഞ
കര്കിടകം പോയ് മറഞ്ഞനേരം
ഇന്നിതാ ചിങ്ങമായി അത്തവും വന്നുപോയ്
എല്ലാം മറന്നിടാം മാലോകരെ
പഴമകള്‍ തുലയട്ടെ പുതുമയില്ലുള്ളതാം
നന്മകള് മാത്രം തിരഞ്ഞെടുക്കാം
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഓണം പിറക്കുന്ന നാളുവരെ
ജാതീമറന്നിടാം മതവും മറന്നിടാം
രാഷ്ട്രീയമെല്ലാം അകറ്റിവയ്ക്കാം
ഗ്രഹോപകരണത്തിന്‍ ശാലകളും
വസ്ത്ര ശാലകളും മറ്റു ശാലകളും
വര്‍ണവിളക്കുകള്‍ മിന്നിതെളിഞ്ഞങ്ങ-
-ലങ്കാരമോടെ തിളങ്ങിനില്പ്പു
മഞ്ഞയും ചോപ്പും പലനിറത്തിലുള്ള
പൂക്കളിന്നെങ്ങുമീ തെരുവിലെല്ലാം
കൊയംബത്തൂരീന്നു വണ്ടികേറീവന്നു
പൂക്കളം തീര്‍ക്കുവാന്‍ കാത്തിരിപ്പൂ
ട്ടെലിവിഷ പെട്ടി നിറയെ തെരുതെരെ
പുതു പുതു പുത്തന്‍ പടങ്ങളുണ്ട്
താരങ്ങള്‍തന്‍ വിശേഷങ്ങളുണ്ട് പിന്നെ
അംഗനമാരുടെ കൊഞ്ജലുണ്ട്
ഇടതടവില്ലാതെ പെരുമഴയായി പെയ്യും
പരസ്യ മഴയുടെ കുളിരുമുണ്ട്
പച്ചകറികളില്‍ വിഷഗന്ധമെങ്കിലും
നല്ലൊരു സദ്യ ഒരുക്കീടണം
പച്ചടി കിച്ചടി സാമ്പാറ് അവിയല്‍
പലതരം കറികള്‍ വരുത്തിക്കണം
പ്ലാസ്റ്റിക്കുകൊണ്ടുള്ള തൂശനിലയിലായി
പാലട പ്രഥമന്‍ വിളംബീടണം
ത്രിക്കാക്കരപ്പനെ ചന്തയില്‍ പോയിട്ട്
കാശ് കൊടുത്തൊന്നു വാങ്ങീടണം
ആദിയും ദുഖവും എല്ലാം അകന്നുപോയ്
ആശ്വാസമാകട്ടെ ഓണനാള്
പാതി നികന്നൊരു പാടവരമ്പിലെ
പാതി കരിഞ്ഞോരു പാഴ്ചെടിയില്
ബാക്കിയിരിക്കുന്ന പച്ചപ്പില്‍ അങ്ങിങ്ങ്
മൊട്ടിട്ട പൂവിന്റെ ശോഭപോലെ
ഹൃദയത്തില്‍ എവിടെയോ മങ്ങിയിരിക്കുന്ന
ഓര്‍മ്മകള്‍ എല്ലാം പുറത്തെടുക്കാം
മാവേലി മന്നവന്‍ വന്നണഞ്ഞീടുമ്പോള്‍
മാലോകരെല്ലാരും ഒന്നു പോലെ
കള്ളവും ചതിയും അകറ്റിയെക്കാം
ഇന്ന് ആമോധപൂര്‍വ്വം വസിച്ചു നോക്കാം
ഉച്ചത്തില്‍ ഉച്ചത്തില്‍ ഉയരട്ടെ എവിടെയും
ആര്‍പ്പു വിളികളാനന്തമോടെ
ആര്‍പോ.... ഈറോ... ഈറോ...
ആര്‍പോ... ഈറോ... ഈറോ...
*******
ലോകത്ത് എവിടെയും ഉള്ള ഓണം ആഘോഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഈ എളിയവന്റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍.
എല്ലാവര്ക്കും നന്മയും സന്തോഷവും ആയുസും ആര്യോഗ്യവും സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.
Saturday, August 18, 2012
ഞാന്‍
എന്നിലെ എന്നെ ഞാന്‍ കാണുന്നു
എന്റെ കണ് പീലികള്‍ മൂടുമീ നേരം
എന്നിലെ ചൈതന്യം അറിയുന്നു ഞാന്‍
ഹൃദയ താളം നിലച്ചൊരീ നേരം
ദേഹിയും ദേഹവും രണ്ടെന്നറിഞ്ഞെന്റെ
ചിത കത്തി എരിയുമീ നേരം
ദേഹം അതഞ്ചായി വികടിച്ചു പോയ്
ഇന്ന് ദേഹിയായി ഞാന്‍ നിലനില്പൂ
ദേഹങ്ങള്‍ പലതും ധരിച്ചുപേക്ഷിച്ചു
ഞാന്‍ദേഹിയായി ഇന്നും ഇരിപ്പു
എല്ലാമറിഞ്ഞമരുമകിലാണ്ട നാഥന്
ഒരു വേഷം ഇനിയും ഒരുക്കും
അതുമണിഞ്ഞെന്‍ഭാഗം ആടി കളിക്കുവാന്‍
ഞാന്‍ എന്ന സത്യം മുഴുകും
ഞാന്‍ എന്നെ അറിയാതെ എന്തിലോ മുഴുകി
ഒരു ദേഹിയായി എന്നും ഇരിക്കും.
ഒരു ദേഹിയായി എന്നും ഇരിക്കും.
Subscribe to:
Posts (Atom)