Thursday, August 30, 2012

മതഭ്രാന്ത്‌

മതമൊരു മധുരമാണെങ്കിലും

തെല്ലോന്നതികമായെന്നാല്‍  അതും വിഷമായിടും

തീപ്പൊരിയായിടും  തീനാളമായിടും

ഭുമിതന്‍ പൂങ്കാവനം ചാമ്പലായിടും

സൂക്ഷിച്ചുകൊള്ളണം  മര്‍ത്യമനസ്സെന്ന

കരിമരുന്നതിലൊരു  തീപ്പൊരിവീഴാതെ

വിശ്വാസസംഹിതകള്‍ ഏറെയുണ്ടിവിടെ ഈ

വിശ്വത്തിലെവിടെയും താങ്ങുപോല്‍ തണലുപോല്‍

വിശ്വസിച്ചീടുന്നതപരാധമല്ല

ഈ വിശ്വാസം അതിനൊരു മറ കൊടുത്തീടണം

മൂടിവച്ചീടണം അന്യരതു കാണാതെ

ജനനേന്ത്രിയങ്ങളെ മുടിവയ്ക്കും പോലെ

അന്യന്റെ വിശ്വാസം എത്തി നോക്കീടുവാന്‍

അവകാശമില്ലില്ല ഏതൊരു മര്‍ത്യനും

രഹസ്യമതൊക്കെയും നോക്കി രസിക്കുന്ന-

-തപരാതമല്ലെയോ  വൃത്തികേടല്ലയോ

സത്യത്തിലേക്കങ്ങു നീണ്ടു കിടക്കുന്ന

വഴിമാത്രമായിയീ മതമതു കാണണം

സത്യത്തിലേക്കുള്ള വഴികള്‍ പലതുണ്ട്

വൈരുധ്യമുണ്ടവ തമ്മില്‍ പരസ്‌പരം

പല പല നദികളങ്ങോഴുകിവന്നവസാനം

അലതല്ലുമാ കടലലയോടു ചേരുന്നു

ഒഴുകിവന്നീടുന്ന മണ്ണിന്റെ മാറിലായ്

ഹരിതകം വിരിയിച്ച്  കതിരുകള്‍ വിളയിച്ച്

സര്‍വ്വചരാചര  ദാഹം ശമിപ്പിച്ച്

ശാന്തമായി ശാന്തമായി ഒഴുകിവന്നവസാനം

അസ്ത്തിത്വമെല്ലാം വെടിഞ്ഞു പരസ്പ്പരം

ഇഴചേര്‍ന്ന്  തെരുതെരെ തിരമാല തീര്‍ക്കുവാന്‍

സ്നേഹത്തിന്‍ നിറനിലാവലിയുന്ന പാല്‍കടല്‍

നിറയുവാന്‍ ഒരുതുള്ളി ജലകണമാകുവാന്‍

ഒഴുകണം   നമ്മള്‍തന്‍  നദിയിലൂടങ്ങതിന്‍

ഉറവ തേടേണ്ട നാം സമയം കളയേണ്ട.

               *************












18 comments:

  1. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഗോപകുമാറെ.

      Delete
  2. മതം തീയാണ് ചിലപ്പോള്‍ വെളിച്ചം ചിലപ്പോള്‍ ദഹിപ്പിക്കുകയും ചെയ്യും
    നല്ല ചിന്ത ഭായ് ..ഇത്രേം നീളം വേണമായിരുന്നോ ...
    എന്നെ വന്നു ഫോല്ലോ ചെയ്തപ്പോള്‍ വന്നു നോക്കാമെന്ന് കരുതി
    അത് വെറുതെ ആയില്ല .സന്തോഷം ഇനിയും വരാം

    ReplyDelete
  3. ലളിത കവിതകള്‍ കൊള്ളാം .
    പക്ഷെ അത്ര ലളിതമോന്നും അല്ല.
    ആവിശ്യത്തിന് ഗൌരവം ഉണ്ട് കേട്ടോ ?
    അക്ഷരപ്പിശകുകള്‍ സൂക്ഷിക്കുക
    ചാമ്പലായിടും.................
    വിശ്വസിച്ചീടുന്നതപരാധമല്ല...........
    അങ്ങനെ അനവധി ..

    ReplyDelete
    Replies
    1. വളരെ നന്ദി മാഷേ. മേലില്‍ സൂക്ഷിക്കാം.

      Delete
  4. പ്രിയപ്പെട്ട ഗിരീഷ്‌,

    ഹൃദ്യമായ പൂരോരുട്ടതി ആശംസകള്‍ !

    ആശയം കൊള്ളാം. അധികമായാല്‍ അമൃതവും വിഷം എന്നാണല്ലോ പറയുന്നത്.

    ജാതിമതഭേദമേന്യേ, മലയാളികള്‍ പരസ്പരം സ്നേഹിക്കണം. ഒരു നല്ല നാളെ ആശംസിക്കുന്നു.

    അക്ഷരതെറ്റുകള്‍ തിരുത്തുക.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. വളര നന്ദി.
      പ്രിയപ്പെട്ട അനുവിനും പൂരോരുട്ടതി ആശംസകള്‍ !

      Delete
  5. This comment has been removed by the author.

    ReplyDelete
  6. "സത്യത്തിലേക്കങ്ങു നീണ്ടു കിടക്കുന്ന
    വഴിമാത്രമായിയീ മതമതു കാണണം..."
    നന്നായി..നല്ല കവിത.ആശംസകള്‍ !

    ReplyDelete
  7. കൊള്ളാം ആശംസകള്‍
    കൂടുതല്‍ ആധികാരിതയോടെ പറയാന്‍ മാത്രം
    ഞാന്‍ ആയിട്ടില്ല...

    ReplyDelete
    Replies
    1. നന്ദി ഉണ്ണിമായ, ഇനിയും വരണേ.

      Delete
  8. നന്നായിരിക്കുന്നു ഗിരീഷ്‌...
    മതമൊരു ഭ്രാന്താവാതിരിക്കട്ടെ...
    മനുഷ്യനായി മാത്രം കാണാം ഏവരെയും...

    ReplyDelete
    Replies
    1. നന്ദി, ഇനിയും വരണേ.

      Delete
  9. ഗിരീഷ് നന്നായി എഴുതി.ധാരാളം എഴുതുക.കൈയടക്കം താനേ വരും.ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി രമേഷ്‌ മാഷേ. ഇനിയും പ്രതീക്ഷിക്കും.

      Delete
  10. കവിതകള്‍ നന്നാവുന്നുണ്ട്,അതിലെ ചിന്തയും.

    ReplyDelete