വിടവാങ്ങലുകള്‍
കടലിലേക്ക് നോക്കാം
ഓരോരോ തിരമാലയും ഓരോരോ ജീവിതങ്ങള്‍
ചിലവ ശാന്തമായവ ചിലവ ആര്‍ത്ത് ഇരമ്പുന്നവ
അവസാനം തീരത്ത് അടിയേണ്ടവ
പിന്‍വാങ്ങാന്‍ വിധിക്കപെടുന്നവ
വേറെ ഒരുവഴിയുമില്ല
പക്ഷെ
അവ വന്നു തഴുകിയ പാദങ്ങള്‍ കുളിരണിഞ്ഞിരിക്കാം.
അവയെ കണ്ടുരസിച്ച കണ്ണുകളില്‍ ശാന്തി നിറഞ്ഞിരിക്കാം
അവയുടെ ഇമ്പമുള്ള ഇരമ്പല്‍ പലരും കാതോര്‍ത്തിരിന്നിരിക്കാം.
എങ്കിലും ഒരു നിമിഷനേരത്തിനപ്പുറം
ഒന്നൊന്നായ് പിന്‍വാങ്ങുന്നുവല്ലോ
ഇനിയും ഒരു തിരിച്ചുവരവില്ലാതെ
പിന്നോട്ട് പിന്നോട്ട്
അനന്തമായ നീലിമയുടെ ആഴങ്ങളിലേക്ക്
ഒരുവേള തിരിഞ്ഞോന്നു നോക്കി വിട പറയുവാന്‍പോലും ആകാതെ.
അവയുടെ ഇമ്പമുള്ള ഇരമ്പല്‍
ReplyDeleteപലരും കാതോര്‍ത്തിരിന്നിരിക്കാം.
എങ്കിലും ഒരു നിമിഷനേരത്തിനപ്പുറം
ഒന്നൊന്നായ് പിന്‍വാങ്ങുന്നുവല്ലോ
nice lines...
നന്ദി സാജന്‍, ഇനിയും വരണേ.
Deleteകിളിരണിഞ്ഞിരിക്കാം. കുളിരണിഞ്ഞിരിക്കാം എന്നാണോ ഉദ്ദേശിച്ചത്. ചില അക്ഷരതെറ്റുകള്‍ എല്ലാ കവിതയിലും വരുന്നുണ്ട്. ഒന്ന് ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം . വളരെ ലളിതമായ കവിതകള്‍., സമൂഹത്തിലെ മൂല്യശോഷണങ്ങള്‍ തുറന്നു കാട്ടുന്നു.നന്നായി. വീണ്ടും എഴുതുക. ആശംസകള്‍.
ReplyDeleteവളരെ നന്ദി. ഇനിയും വരണം.
Deleteകടലിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ എന്തെല്ലാം ചിന്തകള്‍ ആണല്ലേ ?
ReplyDeleteനൊമ്പരപ്പെടുത്തുന്ന എന്തൊക്കെയോ .
നന്നായി എഴുതി.
വളരെ നന്ദി. ഇനിയും വരണേ.
Deleteചിലപ്പോള്‍ അവ സുനാമിയായി തിരികെ വരും. കരുതിയിരിക്കുക
ReplyDeleteഹ ഹ ഹ. ഞാന്‍ കാത്തിരിക്കുന്നു.
Deleteവളരെ നന്ദി മാഷെ.
വീണ്ടും വരണെ. :)
സുഹൃത്തേ,കടല്‍ പലപ്പോഴും മനുഷ്യ വികാരങ്ങളുടെ തിരനോട്ടം ആണെന്ന് പറയും.
ReplyDeleteചിലപ്പോഴൊക്കെ
ഇനിയും ഒരു തിരിച്ചുവരവില്ലാതെ
പിന്നോട്ട് പിന്നോട്ട്..
ലളിതമായ ഭാഷ..ആശംസകളോടെ മനു
വളരെ നന്ദി മനു. ഇനിയും വരണേ.
Deleteയഥാര്‍ത്ഥത്തില്‍ വിട പറയാന്‍ നമുക്ക് സമയം കിട്ടുമോ? അല്ലെങ്കില്‍ത്തന്നെ ഒരു വിട പറയലിന്റെ ആവശ്യകതയെന്താണ്? ലാളിത്യത്തിന്റെ സുഖമുണ്ട് കവിതയ്ക്ക്, ആശംസകള്‍ ...
ReplyDeleteവായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി. ഇനിയും വരണേ.
Deleteകടല്‍ ഒരു പ്രഹേളികയാണ് .അത്ഭുതപ്പെടുത്തും ..പേടിപ്പിക്കും ..പുതിയ കാഴ്ചപ്പാടുകള്‍ നല്‍കും
ReplyDeleteനല്ല നവിത .
വളരെ നന്ദി. ഇനിയും വരണേ.
Deleteകടല്‍ പോലെന്‍റെ സ്നേഹം
ReplyDeleteകടലല പോലെ നിന്‍റെതും
ഞാനെന്നുമിവിടെ...
നീ വരും പോകും..
വീണ്ടും വരും ...
വീണ്ടും പോകും...
എന്നുമരികില്‍...
ചിലപ്പോഴകലെ..
നന്ദി നിത്യ.
Deleteഇനിയും ഒരു തിരിച്ചുവരവില്ലാതെ
ReplyDeleteപിന്നോട്ട് പിന്നോട്ട്
അനന്തമായ നീലിമയുടെ ആഴങ്ങളിലേക്ക്
ഒരുവേള തിരിഞ്ഞോന്നു നോക്കി
വിട പറയുവാന്‍പോലും ആകാതെ.
നല്ല വരികള്‍..വിട പറയാന്‍ പോലും നില്‍ക്കാതെ ഒഴുകുന്ന കടലലകള്‍ നന്നായി....
ആശംസകള്‍ ഗിരീഷ്.
നന്ദി ആശ, ആദ്യ വരവാണല്ലോ. വീണ്ടും കാണാം. :)
Deleteഓരോ തിരമാലയും അടുക്കിവെച്ച്
ReplyDeleteഓരോ ഇരമ്പലാല്‍ പേരുമിട്ട്
ഈയൊരു ജീവിതത്തില്‍
ഉപ്പു കലര്ത്തിയവനാരോ...
പ്രിയപ്പെട്ട ഫസല്‍ ഇക്ക,
Deleteഇവിടെ വന്നതിന് വളരെ നന്നിയുണ്ട്. ജീവിതത്തില്‍ ഉപ്പും മധുരവും കലര്‍ത്തുന്നത് ദൈവം അല്ലാതെ ആരാണ്. എല്ലാം അവിടുന്നുള്ള ഓരോ സമ്മാനങ്ങള്‍.
സ്നേഹത്തോടെ,
ഗിരീഷ്