മലാലയൊരു കുഞ്ഞു മാലാഖ നീയിന്നു
മാലോകര്‍ മാറോടു ചേര്‍ത്തണച്ചീടുന്ന
വേടന്റെ കാലൊച്ച കേട്ടു ഭയക്കാത്ത
ചിറകുറച്ചീടാത്ത പഞ്ചവര്‍ണ്ണ കിളി
ചോളങ്ങള്‍ പൂത്തുലഞ്ഞുലയുന്ന പാടത്ത്
പാറി പറക്കുവാനാശിച്ച പെണ്‍കിളി
എന്തു നീ ചെയ്തൊരപരാധമോമനേ
മഴപെയ്തു തോര്‍ന്നൊരു നേരത്ത് മാനത്ത്
മഴവില്ലു വര്‍ണം വിരിച്ചൊരു വേളയില്‍
ഉള്ളം നിറഞ്ഞൊന്നുറക്കെ ചിരിച്ചതോ
തുള്ളി കളിക്കുവാന്‍ ഹൃദയം തുടിച്ചതോ
കാര്‍മേഘപടലങ്ങള്‍ മൂടിയ രാത്രിയില്‍
ഇരുളുനിറഞ്ഞൊരാ താഴ്വാരഭൂമിയില്‍
ഒരു ചന്ദ്രബിംബമായി ഉദിച്ചുയര്‍ന്നതോ
അറിവിന്‍നിലാവായ് വെളിച്ചമായിപെയ്തതോ
കുഞ്ഞനുജത്തിമാര്‍തന്‍ നിറകണ്ണുനീര്‍
ഒപ്പിയെടുത്തിളം ചോരയാല്‍ വരികളാല്‍
ചിത്രം വരച്ചതോ നീ ചെയ്ത പാതകം
അറിയില്ല ഓമനേ അറിയില്ല ഉള്ളത്തില്‍
നിറയുന്ന ചോദ്യത്തിനുത്തരമില്ലില്ല
നീയേകയല്ലിന്ന് ഈ ലോക ഹൃദയങ്ങള്‍
ഉരുകുന്നു കണ്‍പാര്‍ത്തിരിക്കുന്നുറങ്ങാതെ
ഉണരട്ടെയെന്‍പോന്നനുജത്തി ഉണരട്ടെ
ഇനിയുമൊരു സുപ്രഭാതം പൊട്ടി വിടരട്ടെ
അകലട്ടെ ഇരുളല ചൊരിയട്ടെ പൊന്‍പ്രഭ
വിരിയട്ടെ ശാന്തിതന്‍ പൂക്കള്‍ ഹൃദയങ്ങളില്‍
വിരിയട്ടെ ശാന്തിതന്‍ പൂക്കള്‍ ഹൃദയങ്ങളില്‍
***************
മഴപെയ്തു തോര്‍ന്നൊരു നേരത്ത് മാനത്ത്
ReplyDeleteമഴവില്ലു വര്‍ണം വിരിച്ചൊരു വേളയില്‍
ഉള്ളം നിറഞ്ഞൊന്നുറക്കെ ചിരിച്ചതോ
തുള്ളി കളിക്കുവാന്‍ ഹൃദയം തുടിച്ചതോ...
മലാലയെ കുറിച്ചുള്ള വരികള്‍ ഏറെ ഇഷ്ടായി ഗിരീഷെ... ആശംസകള്‍...
പ്രിയപ്പെട്ട ആശ,
Deleteവളരെ നന്ദി. ഇഷ്ട്ടമായതില്‍ ഏറെ സന്തോഷം.
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ :)
സ്നേഹത്തോടെ,
ഗിരീഷ്
ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
ReplyDeletenalla varikal, Gireesh.
ReplyDeleteപ്രിയപ്പെട്ട മാം,
Deleteഒത്തിരി നന്ദി. സന്തോഷം ഇഷ്ട്ടമായതില്‍
ഈ പ്രോത്സാഹനം എന്നും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
സ്നേഹത്തോടെ
ഗിരീഷ്
നന്നായി ഗിരീഷേ ഈ വരികള്‍, നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ തുനിയുന്നവരെ കൊന്നൊടുക്കി സ്വന്തം ലോകം പടുത്തുയര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്... മലാലയെ പോലെ എത്ര പേര്‍... നീതി നിഷേധിക്കപ്പെട്ട, അവകാശങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍ നമ്മുടെ കണ്മുന്നിലും അല്ലാതെയും... അവര്‍ക്കായി പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല.. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്...
ReplyDeleteനന്നായി എഴുതീട്ടുണ്ട് കൂട്ടുകാരന്‍... ഈണം മുറിയാതെ.. താളം തെറ്റാതെ... അഭിനന്ദനങ്ങള്‍...
പ്രിയ കൂട്ടുകാരാ,
Deleteസ്നേഹിതന്‍ പറഞ്ഞത് മുഴുവന്‍ ശരിതന്നെ. ഈ സ്നേഹവാക്കുകള്‍ക്ക് ഹൃദയം നിറയെ സ്നേഹം മാത്രം. മലാല തിരിച്ചുവരട്ടെ ഈ ലോകം മുഴുവന്‍ പ്രകാശം ചൊരിയട്ടെ.
സ്നേഹത്തോടെ
ഗിരീഷ്
നല്ല കവിത ഗിരീഷ്. ഒരു സാമൂഹ്യ വിഷയം തിരഞ്ഞെടുക്കുമ്പോഴും കവിത ഈണം തെറ്റാതെ എഴുതാന്‍ ശ്രമിക്കുന്നതിനു അഭിനന്ദനം.തിരഞ്ഞെടുത്ത വാക്കുകളുടെ പക്വതയും ഏറെ ഇഷ്ട്ടമായി.മലാലമാര്‍ ഏറെയുണ്ട് ഭൂമിയില്‍ . ചെറുത് നില്പ്പിനെ കൊന്നൊടുക്കുന്ന വേട്ടക്കാര്‍ പക്ഷെ എന്നും വിജയിക്കില്ലെന്ന് പ്രത്യാശിക്കാം
ReplyDeleteപ്രിയ നിസ്സാര്‍,
Deleteഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
ഈ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കു വളരെ നന്ദി. ഏറെ സന്തോഷം ഇഷ്ടമായതില്‍
വേട്ടക്കാര്‍ എന്നും വിജയിക്കില്ല തന്നെ അവരെ നമുക്കൊരുമിച്ചു തോല്‍പ്പിക്കാം.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല വിദ്യാഭാസത്തിനായി വെറും ഒരു ബ്ലോഗ് എഴുതിയ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കൊച്ചു പെണ്പൂവ്.. മലാലാ ...
ReplyDeleteഈ കവിത നല്‍കുന്ന ശാന്തി പുഷ്പ്പങ്ങള്‍ നിന്നില്‍ എത്തിടട്ടെ..
ആശംസകള്‍ .. ഗിരീഷ്
പ്രിയ മാഷെ,
Deleteവളരെ നന്ദിയുണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ഇഷ്ടമായതില്‍ ഏറെ സന്തോഷം.മലാല തിരിച്ചുവരും അങ്ങനെ ആ താഴ്വരയാകെ ശാന്തി പുഷ്പങ്ങളാല്‍ നിറയും.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല കവിത
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവളരെ നന്ദി വന്നതില്‍. മലാല തിരിച്ചുവരുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
പഞ്ചവര്‍ണ്ണക്കിളി പോലെ മലാല...
ReplyDeleteഇഷ്ടപ്പെട്ടു.
പ്രിയ മാഷെ,
Deleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്. മലാല തിരിച്ചുവരുന്നു
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്, വളരെ നല്ല കവിത. ആശംസകള്‍ . മലാല പൂര്‍ണ ആരോഗ്യവതിയായി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.....
ReplyDeleteപ്രിയപ്പെട്ട അശ്വതി,
Deleteവളരെ നന്ദി അശ്വതി. ശുഭകരമായ വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നത്. പ്രാര്‍ത്ഥിക്കാം
സ്നേഹത്തോടെ,
ഗിരീഷ്
നന്നായിരിക്കുന്നു ഗിരീഷ് കവിത..
ReplyDeleteലളിതം ആശയനിബദ്ധം..
'അപരാധം' ആണു അക്ഷരത്തെറ്റു തിരുത്തുമെന്നു വിശ്വസിക്കുന്നു..
ആശംസകള്‍.. സ്നേഹത്തോടെ രാജീവ്..
പ്രിയപ്പെട്ട രാജീവ്,
Deleteവളരെ നന്ദി ഈ വാക്കുകള്‍ക്ക്. തെറ്റ് തിരുത്തി.
സ്നേഹത്തോടെ,
ഗിരീഷ്
വിരിയട്ടെ ശാന്തിതന്‍ പൂക്കള്‍ ഹൃദയങ്ങളില്‍
ReplyDeleteപ്രിയപ്പെട്ട സാജന്‍ ,
Deleteവളരെ നന്ദി വന്നതില്‍ അഭിപ്രായം പറഞ്ഞതില്‍.
സ്നേഹത്തോടെ,
ഗിരീഷ്
വരാന്‍ അല്പം വൈകി. കവിത നന്നായി, ഗിരീഷ്.
ReplyDeleteപ്രിയ മാഷെ,
Deleteഈ തിരക്കിലും ഇവിടെ വന്നു വായിച്ചതിലും ഈ പ്രോത്സാഹന വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി മാഷെ.:)
സ്നേഹത്തോടെ,
ഗിരീഷ്
കവിതയിലെ വരികള്‍ തികച്ചും ലളിതം. ഒരു കുഞ്ഞു പന്ചവര്‍ണക്കിളിയെപ്പോലെ.
ReplyDeleteപ്രിയപ്പെട്ട ചേച്ചി,
Deleteവളരെ നന്ദിയുണ്ട് വായിച്ചതിനും ഈ വാക്കുകള്‍ക്കും.
സ്നേഹത്തോടെ,
ഗിരീഷ്
എന്താ പറയുക,ഒരു ജ്യേഷ്ഠന്‍ അനുജത്തിക്കായി പാടുന്ന വാത്സല്യ പൂര്‍ണ്ണമായ താരാട്ടു പാട്ടുപോലെ ലളിത സുന്ദരമായ കവിത.
ReplyDeleteപ്രിയ സ്വാത്വിക,
Deleteവളരെ നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല കവിത
ReplyDeleteനല്ല വിഷയം
നല്ല താളം
നല്ല ഈണം
പ്രിയ കീയൂ,
Deleteവളരെ നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
ശരിയാണ്, മലാല പൊരുതുന്നവര്‍ക്ക് എന്നും പ്രചോദനമാണു.
ReplyDeleteലളിതമായ വരികള്‍ക്ക് എന്‍റെ ആശംസകള്‍.......