ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ
വരികയീപുഴകടവിലായിരുന്നിടാം
നീന്തി തുടിക്കുന്ന മീനുകള്‍ക്കുണ്ണുവാന്‍
മലരുകള്‍ വാരി വിതറിരസിച്ചിടാം
പതിയെ വഴുകാതെ പടികളിറങ്ങിയെന്‍
കാല്‍കളും മുഖവുമീ മനസ്സാല്‍ നനച്ചിടാം
അറിഞ്ഞുമറിയാതെയും ചെയ്തു കൂട്ടിയോ-
-രപരാധമൊക്കെയും കഴുകി കളഞ്ഞിടാം
ഉലയുന്നൊരാല്‍മരച്ചില്ലകള്‍ കണ്ടി-
-ട്ടകതളിര്‍ നിറയുന്ന കുളിരുമായ് നിന്നിടാം
കിളികള്‍തന്‍ കളകളാരവശബ്ദഘോഷത്തില്‍
ഉദയകിരണങ്ങള്‍ക്കു സ്വാഗതം ചൊല്ലിടാം
അമ്പല ശ്രീകോവില്‍ നടയില്‍ നിന്നുണരുന്ന
ശംഖനാദത്തിന്റെ മധുരംനുണഞ്ഞിടാം
അനര്‍ഗളമൊഴുകുമിടക്ക സംഗീതത്തിന്ന-
-ലകളിലെല്ലാം മറന്നുലയിച്ചിടാം
ചന്ദന തിരിയുടെ ഗന്ധമായി മന്ദ-
-മാരുതാലിങ്ഗന ശാന്തിനുകര്‍ന്നിടാം
ഒന്നുമറികയില്ലെന്നതറിഞ്ഞിടാം
എല്ലാമറിയുന്ന ദേവനെ തൊഴുതിടാം
ശ്രീരാമ പാദങ്ങള്‍ കണ്‍നിറയെ കണ്ടു
ശ്രീരാമനാമ ജപത്തിലൊതുങ്ങിടാം
ഭഗവാന്റെ തീര്‍ത്ഥം നുണഞ്ഞിടാം പനിനീരു-
-ചാലിച്ച ചന്ദനം നെറ്റിയില്‍ ചാര്‍ത്തിടാം
നിലവിളക്കിന്‍ തിരിനാളത്തില്‍ തെളിയുന്ന
ചൈതന്യമീയകതാരില്‍ നിറച്ചിടാം
ആഷാഢ മേഘങ്ങള്‍ നിറയുന്ന വേളയില്‍
ആ ദിവ്യ ചരിതങ്ങള്‍ ഉരുവിടും പുലരിയില്‍
ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ
വരികനീ തൃപ്രയാറപ്പന്റെ അരികിലായ്
***************
അവിടെ കുളത്തില്‍ മീനുകളെ കണ്ടിരിക്കാന്‍ രസമാണ്.
ReplyDeleteപ്രിയപ്പെട്ട മാഷെ,
Deleteസുപ്രഭാതം,
മാഷ് ആദ്യം തന്നെ വന്നതില്‍ എനിക്ക് വളരെ സന്തോഷമായി. ഹൃദ്യമായ അഭിപ്രായത്തിനു നന്ദിയുണ്ട്. അവിടെ എല്ലാം സുന്ദരം തന്നെ മാഷെ.
ഈ ദിനം മനോഹരമാകട്ടെ,
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteപണ്ട് അച്ഛനും അമ്മയും ഞങ്ങള്‍ അഞ്ചു മക്കളെയും കൂട്ടി മധ്യവേനല്‍ അവധിക്കാലത്ത് പലേ അമ്പല ദര്‍ശനങ്ങള്‍ക്കും കൊണ്ടു പോകുമായിരുന്നു. അങ്ങിനെ വിശാലമായ വളപ്പും, അമ്പലത്തിനു മുന്നില്‍ ഒഴുകുന്ന പുഴയും പുഴയില്‍ തുള്ളികളിക്കുന്ന മീനുകളും, ശ്രീരാമ സ്വാമിയും ഹൃദയത്തില്‍ പതിഞ്ഞു.
അമ്മ തൃപ്രയാര്‍ അമ്പല ദര്‍ശനത്തെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്.
അവിടുത്തെ കല്മണ്ടപത്തില്‍ ഇരുന്നു പുഴയില്‍ പെയ്യുന്ന മഴത്തുള്ളികള്‍ കാണാന്‍ എന്ത് ഭംഗിയാണെന്ന് കൂട്ടുകാരന്‍ പറഞ്ഞിരുന്നു.
വളരെ ഇഷ്ടമായി, ഈ കവിത !
മന്ദം എന്ന് തിരുത്തു.
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteസുപ്രഭാതം,
അനുവിന്റെ അച്ഛന്റെയും അമ്മയുടെയും രൂപം ഇംഗ്ലിഷ് ബ്ലോഗില്‍ അമ്മയുടെ ജന്മദിനത്തില്‍ ഇട്ട പോസ്റ്റില്‍ കണ്ടിരുന്നു.അവരോട് വളരെ വളരെ ബഹുമാനം തോന്നി. അമ്മയോട് എന്റെ അന്വേഷണം പറയുമോ?. കൂട്ടുകാരന്‍ പറഞ്ഞത് വളരെ ശരിയാണ് അതുമാത്രമല്ല അവിടെ എല്ലാം വളരെ മനോഹരമാണ്. ഹൃദ്യമായ ഈ വാക്കുകള്‍ക്ക് വളരെ നന്ദി.
സന്തോഷം നിറഞ്ഞ ഒരു അവധിദിനം ആശംസിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
Deleteഅമ്മയുടെ ജന്മദിന പോസ്റ്റ് വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. എന്റെ അമ്മയെയും അച്ഛനെയും കണ്ടല്ലോ.സന്തോഷം.അമ്മയോട് അന്വേഷണം പറയാം,ട്ടോ.
നല്ല മനസ്സിന്, സൌഹൃദത്തിനു, നന്ദി !
ശുഭരാത്രി !
സസ്നേഹം,
അനു
പ്രിയപെട്ട അനു,
Deleteസുപ്രഭാതം,
ഒരിക്കല്‍കൂടി ഇതിലെ വന്നതില്‍ വളരെ സന്തോഷം.നന്ദി
വിടര്‍ന്ന പൂക്കളും കുഞ്ഞി കിളികളും പിന്നെ ഉദിച്ചുവരുന്ന ഉദയ സുര്യനും തിരമാലയുടെ ശബ്ദവും എല്ലാം മനസ്സില്‍ സന്തോഷം നിറക്കട്ടെ........
നല്ലൊരു ദിനം ആശംസിക്കുന്നു,
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
ReplyDeleteവരണമൊരുനാള്‍ തൃപ്രയാറപ്പനരികിലേക്ക്....
സമര്‍പ്പണത്തിന്‍റെ ഈ വരികള്‍ ഏറെ മനോഹരം... ഹൃദ്യം..
സ്നേഹത്തോടെ..
പ്രിയപ്പെട്ട കൂട്ടുകാരാ,
Deleteതീര്‍ച്ചയായും വരണം കേട്ടോ. വളരെ നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്. വളരെ സന്തോഷം.
ഈ ദിനവും സുന്ദരമാകട്ടെ,
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ് എഴുതുംതോറും നന്നാവുന്നുണ്ട് കേട്ടോ. ആശംസകള്‍ ....
ReplyDeleteപ്രിയപ്പെട്ട മാഷെ,
Deleteസന്തോഷം. നന്നാവുന്നുണ്ടെങ്കില്‍ അതില്‍ മാഷിന്റെ പ്രോത്സാഹനത്തിനും ഒരു പങ്കുണ്ട്. വളരെ നന്ദി
ശുഭദിനം,
സ്നേഹത്തോടെ,
ഗിരീഷ്
മനസ്സാല്‍ നനച്ചിടാം...
ReplyDeleteshuddamaayai bhakthi niranjozhukunnu varikalil..nannayi, gireesh.
snehathode.
പ്രിയപ്പെട്ട മാം,
Deleteവരികള്‍ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മാമിന്റെ പ്രോത്സാഹനവും ഒരു പ്രചോദനമാണ്. വളരെ നന്ദി
ശുഭദിനം,
സ്നേഹത്തോടെ,
ഗിരീഷ്
വളരെ നന്നായിരിക്കുന്നു ഗിരീഷ്
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട ഗോപകുമാര്‍,
Deleteവായിച്ചതിനു വളരെ നന്ദിയുണ്ട്. ഇഷ്ടമായി അല്ലെ. സന്തോഷം.
സ്നേഹത്തോടെ,
ഗിരീഷ്
കവിത ഇഷ്ടപ്പെട്ടു.
ReplyDeleteപ്രിയപ്പെട്ട ചേട്ടാ,
Deleteഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. വളരെ നന്ദി ചേട്ടാ വായിച്ചതിന്.
സ്നേഹത്തോടെ,
ഗിരീഷ്
ഹൃദയ സ്പര്‍ശിയായ വരികള്‍. ആശംസകള്‍, ഗിരീഷ്.
ReplyDeleteപ്രിയപ്പെട്ട അശ്വതി,
Deleteവളരെ നന്ദി അശ്വതി. ഏറെ സന്തോഷമുണ്ട് ഈ വഴി വരുന്നതിലും പ്രോത്സാഹനത്തിനും.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല ഞാന്‍ മൂന്ന് തവണ ദര്‍ശനം നടത്തിയിട്ടുണ്ട് .
ReplyDelete.ഇവിടെ മീന്‍ ഊണ് എന്നൊരു ചടങ്ങ് ഓര്‍ക്കുന്നുണ്ട്
..നല്ല പോസ്റ്റ് ഗിരീഷ്
പ്രിയ സുഹൃത്തെ,
Deleteനന്ദി. ഇനി ഒരു തവണ കൂടി വരണേ. മീനെ ഊട്ടല്‍ നല്ല രസമാണ്.മലരും അരിമണിയും ഒക്കെ ഇട്ടുകൊടുക്കുമ്പോള്‍ അവ കൂട്ടത്തോടെ മുകളില്‍ വന്ന് കൊത്തിപറക്കുന്നത് കാണാന്‍ നല്ല രസമാണ്. വളരെ സന്തോഷം ഇഷ്ടമായതില്‍.
സ്നേഹത്തോടെ,
ഗിരീഷ്
തൃപ്പയാര്‍ ... വളരെ പഴയ ഓര്‍മ. അത് തിരികെ തെളിച്ചു തന്ന ഈ കവിതക്കും ഗിരീഷിനും നന്ദി
ReplyDeleteപ്രിയപ്പെട്ട മാഷെ,
Deleteസമയം ഒത്തുവരുമ്പോള്‍ ഇനിയും വരാമല്ലോ. വളരെ നന്ദി മാഷെ
സ്നേഹത്തോടെ,
ഗിരീഷ്
When we enter into the Sree Kovil of Triprayar Sriramaswami Temple we have to bend our body forward very much and look up if we have to see the face of Sree Rama from the entrance. Our forefathers used to say that it was a symbolic way of teaching people to become humble and not being arrogant.
ReplyDeleteDear Teacher,
DeleteNice to see your comment and sincere thanks to you. I really noticed the same when I entered to the Sree Kovil. Our forefathers’ words are absolutely correct.
Snehathode,
Gireesh
ഞാന്‍ പോയിട്ടുണ്ട് അമ്പലത്തില്‍, മൂന്നാലു തവണ. ആ അന്തരീക്ഷം മനസ്സിലുണര്‍ത്താന്‍ കഴിഞ്ഞു വരികള്‍ക്ക്.
ReplyDeleteഇനിയും എഴുതുക. എല്ലാ നന്മകളും നേരുന്നു.
പ്രിയപ്പെട്ട ചേച്ചി,
Deleteചേച്ചിയുടെ അഭിപ്രായം അറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. ഈ പ്രോത്സാഹന വാക്കുകള്‍ക്ക് വളരെ നന്ദി. അമ്പലത്തില്‍ ഒരു വട്ടംകൂടി വരുമല്ലോ?
സ്നേഹത്തോടെ,
ഗിരീഷ്
തൃപ്രയാറില്‍ പോയിട്ടില്ലെങ്കിലും കവിത എല്ലാ അമ്പലങ്ങളെയും സ്പര്‍ശിക്കുന്നതാകയാല്‍ ആസ്വദിച്ചൂ ആശംസകള്‍..............
ReplyDeleteപ്രിയപ്പെട്ട സ്നേഹിതാ,
Deleteഈ വഴി വന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. വരികള്‍ ഇഷ്ട്ടമായല്ലേ? വായിച്ചതില്‍ വളരെ നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിനും. അമ്പലത്തില്‍ ഒരുവട്ടം വരണംട്ടോ.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട സാജന്‍,
ReplyDeleteവളരെ നന്ദി വായിച്ചതിന്. ഇഷ്ടമായതില്‍ സന്തോഷമുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
ReplyDelete''അറിഞ്ഞുമറിയാതെയും ചെയ്തു കൂട്ടിയോ-
-രപരാധമൊക്കെയും കഴുകി കളഞ്ഞിടാം''
ഭക്തി മനസ്സിനെ നിര്‍മ്മലമാക്കുന്നു .
നന്നായിട്ടുണ്ട് ഗിരീഷ് ...
പ്രിയപ്പെട്ട ഹരിത,
Deleteമറ്റെല്ലാം മറന്ന് മനസ്സ് നിര്‍മ്മലമാകാനും, ശാന്തമാകാനും ഭക്തി വളരെ സഹായിക്കും.
നന്ദിയുണ്ട് വായിച്ചതില്‍. വളരെ സന്തോഷം
സ്നേഹത്തോടെ,
ഗിരീഷ്
തൃപ്രയാര്‍ അമ്പലത്തില്‍ പോയിട്ടിലെങ്കിലും ഈ കവിതയിലൂടെ അവിടെ പോകാന്‍ അതിയായ ആഗ്രഹം ജനിച്ചു...ഒത്തിരി സന്തോഷം ഗിരീഷെ...വാക്കുകളിലൂടെ ആ നടയെ അറിഞ്ഞതില്‍...
ReplyDeleteപ്രിയപ്പെട്ട ആശ,
Deleteസുപ്രഭാതം,
ഹൃദ്യമായ ഈ വാക്കുകള്‍ക്ക് വളരെ നന്ദി. ഈ നവരാത്രി ദിനങ്ങളില്‍ തന്നെ വരുമോ എങ്കില്‍ വടക്കന്‍ പറവൂര്‍ സരസ്വതി ദേവിയുടെ ക്ഷേത്രം ഉണ്ട് അവിടെയും വരണേ. വളരെ സന്തോഷമായി ഈ വഴി വന്നതില്‍.
ശുഭദിനം,
സ്നേഹത്തോടെ,
ഗിരീഷ്
തൃപ്രയാറപ്പാ ശ്രീരാമ .. നിന്‍ തൃപ്പാദ പത്മത്തിലെന്‍ പ്രണാമം .
ReplyDeleteവളരെ നന്ദി !
Deleteകഴിഞ്ഞ മാസത്തില്‍ ഞാനും പോയിരുന്നു.. ക്ഷേത്രാന്തരീക്ഷവും ക്ഷേത്രക്കുളവും എല്ലാം മനസ്സിനു ആത്മീയാനുഭൂതി തരുന്ന കാഴ്ചകള്‍ തന്നെ..
ReplyDeleteലളിതമായ ഈ കവിതയും മനസ്സിനൊരു കുളിരായി.. അഭിനന്ദനങ്ങള്‍.. !!!
വളരെ നന്ദി !
Delete