കണ്ണുകളിരുട്ടാല്‍ മറഞ്ഞൊരാ സ്നേഹിത-
-നെന്നുമെന്‍ കണ്ണുകള്‍ നനയിക്കുമെങ്കിലും
കണ്ടില്ല കാണിച്ചതില്ലവനാരണ്ടു
കണ്ണുകളീറനണിഞ്ഞതൊരിക്കലും
എന്തൊരളവറ്റശാന്തിയാഹൃദയത്തിലെ-
-ന്തൊരാനന്തമാനിറപുഞ്ചിരിക്കെ-
-ന്തൊരാവേശമാഹ്ലാദമാമൊഴികളെ-
ന്തൊരാശ്വാസ മധുരമാസാമിപ്യം
കണ്ണു തുറന്നു പിടിച്ചാലുമടച്ചാലും
കണ്‍മുന്നിലെവിടെയുമിരുളലകള്‍മാത്ര-
-മെന്നാലതെന്തൊരു ദുരിതമെന്നൊരുവേള
ചിന്തിച്ചഞാനെത്ര വിഡ്ഢിയെന്നോര്‍ത്തുപോയ്
ഹൃദയത്തിലായിരം ആശകള്‍തീര്‍ക്കുമീ
കാഴ്ച്ചകളൊക്കെയും കണ്ടുമടുത്തിന്നതെ-
-ല്ലാമുറഞ്ഞൊരു നൊമ്പരമാകുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനുമൊരുവേളയെന്‍
ഉള്ളിലായ് അണയാതെ എന്നും തെളിയുമാ
നറുതിരിവെട്ടമൊന്നൊരുനോക്ക് കാണുവാന്‍
******************
പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മനിറഞ്ഞ ദീപാവലി ആശംസകള്‍..!
ReplyDeleteസ്നേഹത്തോടെ,
ഗിരീഷ്
ദീപാവലി ആശംസകള്‍
ReplyDeleteകവിതയ്ക്കും ആശംസകള്‍
പ്രിയപ്പെട്ട അജിത്തേട്ടാ,
Deleteവായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.
ദീപാവലി ദിവസം പ്രകാശം വിതറുന്ന ദീപനാളങ്ങളെപോലെ മനസ്സില്‍ എന്നും സന്തോഷം ഉണ്ടാകട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
നിറുത്താതെ പോകുന്ന കവിത.
ReplyDeleteദീപാവലി ആശംസകള്‍
പ്രിയപ്പെട്ട റാംജി മാഷെ,
Deleteസ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി.
തിരിച്ചും ആശംസകള്‍ നേരുന്നു
സ്നേഹത്തോടെ
ഗിരീഷ്
kannukal..
ReplyDeleteദീപാവലി ആശംസകള്‍.., gireesh
പ്രിയപ്പെട്ട ചേച്ചി,
Deleteഈ വായനക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി.
എല്ലാം വായിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്
സ്നേഹത്തോടെ
ഗിരീഷ്
ഒരു താളമുണ്ട് കവിതക്ക്. ഞാന്‍ ഒന്ന് ചൊല്ലി നോക്കി. ആശംസകള്‍ ഗിരീഷ്
ReplyDeleteപ്രിയപ്പെട്ട നിസാര്‍,
Deleteനന്നായി എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.
ഈ പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
സ്നേഹത്തോടെ
ഗിരീഷ്
നന്നായിരിക്കുന്നു ഒരു ഒഴുക്കില്‍ പോവുന്നു.ദീപാവലി ആശംസകള്‍.
ReplyDeleteപ്രിയപ്പെട്ട കാത്തി,
Deleteവളരെ സന്തോഷം ഈ വരവിനും വായനക്കും.
സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി
സ്നേഹത്തോടെ
ഗിരീഷ്
കവിത ഇഷ്ടായി.... നല്ല ഒഴുക്കുണ്ട്... ആശംസകള്‍ ഗിരീഷ്.... ഈ ദീപാവലിയും സന്തോഷഭരിതമാവട്ടെ...
ReplyDeleteപ്രിയപ്പെട്ട ആശ,
Deleteഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്
തിരിച്ചും ആശംസകള്‍ നേരട്ടെ.
വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും നന്ദി
സ്നേഹത്തോടെ
ഗിരീഷ്
കാണിച്ചതില്ലവനാരണ്ടു
ReplyDeleteകണ്ണുകളീറനണിഞ്ഞതൊരിക്കലും.....
ആശംസകള്‍
പ്രിയപ്പെട്ട സാജന്‍,
Deleteവായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇഷ്ടമായതില്‍ സന്തോഷം
തിരിച്ചും ആശംസകള്‍ നേരുന്നു
സ്നേഹത്തോടെ
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും ദീപാവലി ആശംസകള്‍ !
മനസ്സില്‍ കെടാവിളക്കായി ഒരു ദീപം തെളിയട്ടെ !
കവിത വളരെ നന്നായി,ഗിരീഷ് !അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
നന്നായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ആ മനസ്സിലും ഒരു ദീപം എന്നും കെടാതെ തെളിയട്ടെ.
സ്നേഹത്തോടെ
ഗിരീഷ്
ഗിരീഷ് ദീപാവലി ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട സ്വാത്വിക,
Deleteതിരിച്ചും നേരട്ടെ ആശംസകള്‍
വായിക്കുന്നതില്‍ ഏറെ സന്തോഷം
സ്നേഹത്തോടെ,
ഗിരീഷ്
കവിത നന്നായി.ചങ്ങമ്പുഴയുടെ മനസ്വിനി ഒന്നുനോക്കൂ.
ReplyDeleteപ്രിയപ്പെട്ട രമേഷ് ചേട്ടാ,
Deleteനേരത്തെ വന്നല്ലോ.
വളരെ നന്ദി ഈ പ്രോത്സാഹനത്തിന്
മനസ്വിനി ഞാന്‍ വായിച്ചിട്ടുണ്ട്
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്..
ReplyDeleteനേരത്തെ വായിച്ചു.. മറുപടി തരാതെ പോയതാണ്..
നന്നായി ഓര്‍ത്തത്.. ഒരുമിച്ചിരിക്കുക.. അത്രമാത്രം...
വരികള്‍ കുറിച്ചത് സമ്മാനമായ് നല്‍കാന്‍...
കണ്ടത്.. ഓര്‍ത്തത്... എഴുതിയത് എല്ലാം നല്ലതിന്...
ഇത്ര പെട്ടെന്ന് ഇതെഴുതിയതില്‍ അഭിനന്ദനങ്ങള്‍...
പ്രിയ കൂട്ടുകാരാ,
Deleteവായിച്ചതിലും മറുപടി തന്നതിലും വളരെ സന്തോഷം.
സ്നേഹം നിറഞ്ഞ വാകുകള്‍ക്ക് നന്ദി പറയുന്നില്ല
സ്നേഹംമാത്രം,
ഗിരീഷ്
വരികള്‍ ഇഷ്ടമായി കേട്ടോ.
ReplyDeleteപ്രിയപ്പെട്ട ചേച്ചി,
Deleteവരികള്‍ ഇഷ്ടമായതില്‍ സന്തോഷമുണ്ട്
വളരെ നന്ദി ഈ പ്രോത്സാഹനത്തിനു
സ്നേഹത്തോടെ
ഗിരീഷ്
അതെ ഗിരീഷ്, പുറം ലോകത്തിലെ മായക്കാഴ്ച്ചകള്‍ കണ്ടുമടുക്കുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ദീപം തെളിയിക്കാന്‍ നമ്മുടെ അകക്കണ്ണ് തന്നെ തുറന്നു പിടിക്കണം. നിറദീപം തെളിയാന്‍ ആശംസകള്‍ ..
ReplyDeleteപ്രിയപ്പെട്ട ടീച്ചര്‍,
Deleteവളരെ നന്ദി ടീച്ചര്‍. എല്ലാവരുടെ മനസ്സിലും ഒരു ദീപം തെളിയട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
ReplyDeleteകവിത വളരെ നന്നായി. ആശംസകള്‍. ദീപാവലി നന്നായി ആഘോഷിച്ചെന്നു കരുതട്ടെ.
സ്നേഹത്തോടെ
അശ്വതി
പ്രിയ അശ്വതി,
Deleteദീപാവലി ആഘോഷത്തിന്റെ തിരക്കിലായിരുന്നോ. ഇഷ്ടമായതില്‍ സന്തോഷമുണ്ട്. അപ്പോള്‍ അപ്പുവും അമ്മുവും കൂടെ ഉണ്ടല്ലോ. അടുത്ത കഥ വേഗം എഴുതുമല്ലോ.
സ്നേഹത്തോടെ,
ഗിരീഷ്