Friday, November 30, 2012

ഹരിതക തളിരുകള്‍






നരകമാം ഈ നഗര വീഥിതന്‍ ഓരത്തു


കിളിര്‍ത്തീടുമല്ലോ  പുല്‍തളിരിലകള്‍


അനാഥത്ത്വമാം അഗ്നിജാലാ മുഖത്തു-


-നിന്നൂമുതിരും വിഷാദമാം രശ്മികള്‍


ചുടലനൃത്തം ചെയ്തു നിറയുമീ പകലുകള്‍


മാഞ്ഞു മറയുന്ന വര്‍ഷകാലങ്ങളില്‍


കനിവിന്‍റ കാര്‍മുകില്‍ ഉറയുന്നൊരാകാശ


ഹൃദയം വിതുമ്പി തുളുമ്പുന്ന വേളയില്‍


മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും


താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍


സ്വാഗതമരുളീടുമല്ലോ അനേകരോടൊപ്പ-


-മീഞാനുമെന്‍ ദാഹിച്ച ഹൃദയവും


വറ്റി വരണ്ടൊരീ പുഴയിലായി പുകയുന്ന


തീക്കനല്‍ പോലുള്ളോരീ മണല്‍ തരികളും


വാടി കരിഞ്ഞൊരാമ്പലില്‍ അവസാന


ജീവന്‍ തുടിക്കുന്ന വേരുംമടിത്തണ്ടും


ഏവരും സ്വാഗതമരുളുമാ വേളയില്‍


ഇലകള്‍ളൊരു കാറ്റിലൊന്നാടി ചിരിച്ചിടും


വെറുതെയാണീയൊരു പാഴ്ക്കനവെങ്കിലും


നാളെ ഇനി വീണ്ടുമൊരു വേനല്‍ വന്നീടിലും


മനസ്സിലുണങ്ങി വരണ്ടൊരീ മണ്ണിതില്‍


കണ്ണുനീര്‍ ഇറ്റിറ്റു വീണതാം നനവിലായി


പൊട്ടിമുള വന്നിന്നൊരാല്‍മര തളിരില


ഒരു കുഞ്ഞു പൈതലിന്‍ പുഞ്ചിരി പോലുള്ള


ഹരിതാഭ ശോഭ നിറഞ്ഞതാം തളിരില


മതിയാകയില്ല എന്‍ കണ്ണുനീരീച്ചെടി-


-നനച്ചീടുവാനതിന്‍ ദാഹം ശമിക്കുവാന്‍


ആകെ പരിഭ്രമുണ്ടെന്‍റെ മനമതില്‍-


-വാടികരിഞ്ഞുണങ്ങീടുമോ ഈ ചെടി?



*****************

17 comments:

  1. താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍.....കണ്ണീരിൻ ചൂടിൽ കരിയാതിരിക്കട്ടെ....എല്ലാ നന്മകളും ആശംസിക്കുന്നു

    ReplyDelete
  2. ഗിരീഷ്‌, കവിത നന്നായി. ആശംസകള്‍

    ReplyDelete
  3. തളിരിടും
    വളരും
    പൂവും കായും ഫലവുമാകും

    അതല്ലോ ശുഭപ്രതീക്ഷ

    നന്നായി എഴുതി

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വരികള്‍ നന്നായി എഴുതി.
    വീണ്ടും കോറിയിടുക ഇത്തരം
    നനവാര്‍ന്ന തേങ്ങലുകള്‍
    ചിത്രം സ്വയം എടുത്തതോ?
    അല്ലെങ്കില്‍ credit line
    ചിത്രത്തിനു താഴെ കൊടുക്കുക
    ഇതു copyright ആക്റ്റില്‍ നിര്‍ബന്ധം.
    ആശംസകള്‍

    ReplyDelete
  6. മനതാരിലൊരു പടുമുള നനവുകാത്തുറങ്ങുമ്പോള്‍ കരയുന്നു ഭൂമി.

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  7. സുന്ദരമായ വായന സമ്മാനിച്ച്‌...മധുരകരമീ വരികള്‍ ആശംസകള്‍

    ReplyDelete
  8. നന്നയിരിക്കുന്നു ഗിരീഷ് കവിത.. ആശംസകള്‍

    ReplyDelete
  9. പ്രിയപ്പെട്ട ഗിരീഷ്‌,


    നൈര്‍മല്യവും സ്നേഹവും നിറഞ്ഞ ഒരു ഹൃദയ തണലില്‍

    വളരുന്ന ഈ കുഞ്ഞു ആല്‍മര തൈയ്യ്‌,

    ഒരിക്കലും വാടില്ല കേട്ടോ !

    വരികള്‍ ലളിതം.........!ചിത്രം മനോഹരം !

    ഹൃദ്യമായ ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  10. പ്രിയ ഗിരീഷ്‌,

    കവിത മനോഹരം...

    കണ്ണുനീരിനാല്‍ നനയ്ക്കേണ്ടതില്ല....

    ഒരിക്കലും വാടില്ല, വാടാന്‍ കഴിയില്ല..

    മനോഹരമായ ചിത്രം... തളിരില, അതും ആലില.. എന്നും പ്രിയം... ഏറെ പ്രിയം..

    നിന്നിലേറെ പ്രിയമോടെ...

    ReplyDelete
  11. മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും
    താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍

    ReplyDelete
  12. സിമ്പിള്‍ ആന്‍ഡ്‌ ഗുഡ് ... നന്നായി എഴുതി . ആശംസകള്‍

    ReplyDelete