ഒരു നിമിഷവും കൂടി തരിക നിൻ പുഞ്ചിരി-
-പൂമുഖത്തേക്കെന്റെ മിഴികൾ തുറക്കുവാൻ.
ഹൃദയത്തിനുള്ളിൽ ഒരുൾത്തുടിപ്പായ് ,
ശ്രുതിയിട്ട വീണക്കമ്പികൾ പൊട്ടുന്നു,
മായുന്നു മായക്കാഴ് ച്ചകളാണെല്ലാം.,
മഴമേഘ രഥമേറി നീ വന്നു നിന്നതും,
വർണങ്ങൾ വാരി വിതറിയെൻ മിഴികളിൽ,
മഴവില്ലിൻ അഴക് വിരിയിച്ചു തന്നതും,
മയിൽപേടയേ പോലെയെൻ അകതാരിൽ,
മയൂര നൃത്തമാടി തിമിർത്തതും,
മായുന്നു മായക്കാഴ്ച്ചകളാണെല്ലാം.,
കണ്‍പോളകൾ കൂമ്പി അടയുന്നതിൻ മുമ്പേ,
സ്മൃതി നശിച്ചെല്ലാം മറയുന്നതിൻ മുമ്പേ,
ഒരു നിമിഷവും കൂടി തരിക നിൻ പുഞ്ചിരി-
-പൂമുഖത്തേക്കെന്റെ മിഴികൾ തുറക്കുവാൻ.
********
ഗിരീഷ്,നല്ല കവിത ... നിന്‍റെ കവിത കാണാറില്ലല്ലോ എന്ന് ഓര്‍ത്തിരുന്നു, ഞാന്‍. ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി
ReplyDeleteനന്നായിരിക്കുന്നു
കാവ്യ ഭംഗി തുളുമ്പുന്ന വരികള്‍ക്ക് ഈ ചേച്ചിയുടെ അഭിനന്ദനങ്ങള്‍
ഇനിയും എഴുതൂ ..നിന്‍റെ കവിതക്കായി കാത്തിരിക്കുന്നു.
മനോഹരം മനുഷ്യാ....:) ഒഴുകുന്ന പുഴപോലെയൊരു എഴുത്ത്. ആശംസകള്‍
ReplyDeleteമനോഹരം ചങ്ങാതി.
ReplyDeleteശ്രുതിയിട്ട, മായക്കാഴ് ച്ച - തിരുത്തുമല്ലോ. സസ്നേഹം
ReplyDeleteനല്ലഗാനം
ReplyDeleteഹൃദ്യമായ നല്ല ഒരു കവിത. ആശംസകൾ
ReplyDeleteഗിരീഷിന്റെ കവിത മാറേണ്ട കാലമായി.ശ്രമിച്ചാലും.
ReplyDeleteനന്നായി ...
ReplyDeleteവരികള്‍ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍.
ReplyDeleteനല്ല കവിത മരണമുണ്ടാവില്ല
ReplyDeleteനല്ല കവിത മരണമുണ്ടാവില്ല
ReplyDeleteനല്ല വരികള്‍, ഗിരീഷ്...
ReplyDeleteഒരു നിമിഷത്തിന്റെ വിലയറിയുന്ന ചില നിമിഷങ്ങൾ....
ReplyDeleteനല്ല കവിത. വരികൾ
ശുഭാശംസകൾ....