Saturday, June 29, 2013

ഉത്തരാഖണ്ഡ്


ചിത്രം ഗൂഗിളിൽ നിന്നും എടുത്തത്


ദേവദാരു പൂത്ത മണമല്ല നിറയുവതു- 
-ജഡമഴുകി ഒഴുകുന്ന രൂക്ഷ ഗന്ധം,

താണ്ഡവം സംഹാര താണ്ഡവം അലറി-
-ഉയരുന്ന കോപാന്ധ രുദ്ര താളം,

നീൻ ലിഖിതനിയമങ്ങൾ ലംഘിച്ച മേടകൾ 
നീ തന്നെ തൂത്തെറിയുന്ന താളം., 

നിൻ ചെറുവിരലനക്കത്തിലിന്നെൻ 
അഹങ്കാര മകുടമടരുന്ന താളം., 

പ്രകൃതീശ്വരീ നിന്റെ ചേതോഹരമായ 
ഹരിതക ചേല കവർന്നവൻ ഞാൻ., 

ക്ഷണനേരമൊരു നേർത്ത കാറ്റിലുലഞ്ഞിതാ   
പിടിവിട്ടടർന്നു ഞാൻ  നീർത്തുള്ളി പോൽ.,

നിന്നോട് ചേരുന്നു  നിന്നോടലിയുന്നു  
നിന്നിലേക്കായ് ചിതറി വീണിടുന്നു.,

മാപ്പ് തന്നീടുക മാതാവേ ഞാനിന്ന്- 
മാപ്പിരക്കാൻ യോഗ്യനല്ലെങ്കിലും., 

മാപ്പ് തന്നീടുക മാതാവേ ഞാനിന്ന്- 
മാപ്പിരക്കാൻ യോഗ്യനല്ലെങ്കിലും.

********


9 comments:

  1. സര്‍വംസഹയല്ല ഭൂമിയമ്മ

    ReplyDelete
  2. ഹിമാലയത്തിലെ ലോലമായ ശിലാപാളികളിൽ മനുഷ്യൻ അതിക്രമം കാട്ടാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി..ഇത്രനാൾ ഭൂമിമാതവ് നൊന്തുപിടഞ്ഞു ഇപ്പോൾ അമ്മക്ക് കരയാതെ നിവൃത്തിയില്ലാതെ ആയിട്ടുണ്ടാവും ..

    ReplyDelete
  3. ലങ്കിച്ച = ലംഘിച്ച എന്ന് തിരുത്തുമല്ലോ.

    Kavitha - very nice

    ReplyDelete
  4. പ്രകൃതിയാണ് എല്ലാ....മെല്ലാം.

    ReplyDelete
  5. ഈ പശ്ചാത്താപം , ഈ ഏറ്റു പറച്ചില്‍ അത്കൃ പ്രകൃതി സ്വീകരിക്കട്ടെ...!

    ReplyDelete
  6. gireesh ,kavitha nalla ishttamaayi.
    utharakhanineppatti ezhuthiyallo. nalla kaar.yam

    ReplyDelete
  7. അവളേ അളക്കുവാന്‍ കഴിവതില്ല ..
    അമ്മക്ക് എത്രത്തൊളം പരിധിയുണ്ട് ?
    ഓര്‍മ മറക്കുന്ന വിഷം പുരട്ടിയാല്‍
    പിന്നേ ഭ്രാന്തമാകും , ഏത് അമ്മ മനവും ..
    ഇരകള്‍ കുഞ്ഞുങ്ങളുമാകും , ചെയ്തു കൂട്ടുന്ന
    ഒരൊന്നിനും കണക്ക് പറയ്യേണ്ടി വരുന്നു നമ്മുക്ക് ..
    എങ്കിലും ചിന്നി ചിതറിയ .. ആത്മാക്കള്‍ക്ക് നിത്യ ശാന്തി ..
    മാപ്പ് തന്നീടുക മാതാവേ ഞാനിന്ന്-
    മാപ്പിരക്കാന്‍ യോഗ്യനല്ലെങ്കിലും...
    സ്നേഹം സഖേ .. മഴ രാത്രീ ..

    ReplyDelete
  8. പ്രിയ ഗിരീഷ്‌,
    നന്നായി എഴുതി...ആശംസകൾ

    ReplyDelete