തങ്കവർണ്ണ കണിപൂങ്കുലകൾ തോറും,
തത്തി കളിക്കുന്ന പുലരിതൻ കനലൊളി,
കണികണ്ടു കണ്‍ തുറന്നീടുവാൻ ഉറങ്ങുക
കനവിലെ പൂഞ്ചില്ലയിൽ വന്ന പൂത്തുമ്പി.
താമര പൂന്തണ്ടുലയുമ്പോൾ ഇളകുന്ന
ചെന്തളിർ ഇതളുപോൽ ചിറകുള്ള പൂത്തുമ്പി
തുമ്പ കുടത്തിന്റെ തുഞ്ചത്ത് ചുംബിച്ച്
തുള്ളി തുളുമ്പി തിളങ്ങുന്ന പൂത്തുമ്പി
മന്ദാര പൂവിതൾ വിടരുന്ന പോലെ
നിലാവ് പടർന്നു നിറയുന്ന പോലെ
നിദ്രയിൽ നിൻ നീല നയനങ്ങൾ കൂമ്പുംപോൾ
കിനാവ് തെളിഞ്ഞു വരട്ടെ
മധുരക്കിനാവ് തെളിഞ്ഞു വരട്ടെ.
Nice one.
ReplyDeleteമധുരക്കിനാവ് ഒറ്റവാക്കല്ലേ ?
നന്ദി ഭാനു ചേട്ടാ.തിരുത്തിയിട്ടുണ്ട്.
Deleteപൂക്കളും പുഴകളും പൂനിലാവില്‍ ലഹരിയും ഭൂമി സുന്ദരം...
ReplyDeleteനന്ദി അനീഷ് ചേട്ടാ :)
Deleteപൂക്കളും പൂത്തുമ്പിയും പിന്നെ ഗൃഹാതുരതയും ..നല്ല കവിത
ReplyDeleteനന്ദി ശരത്
Deleteമധുരക്കിനാവായ് തെളിഞ്ഞു വരട്ടെ!
ReplyDeleteആശംസകള്‍
നന്ദി തങ്കപ്പൻ സാർ.
Deleteപൂത്തുമ്പിയെപ്പോലെ ഭംഗി
ReplyDeleteനന്ദി അജിത് ചേട്ടാ.
Deleteലളിതം ... ഈ കവിത !!
ReplyDeleteThank you Venu Sir.
Deleteകിനാവ് തെളിഞ്ഞു വരട്ടെ
ReplyDeleteമധുരക്കിനാവ് തെളിഞ്ഞു വരട്ടെ.
ആശംസകള്‍..
Thank you Mehad
Deleteസ്നേഹ പ്പൂത്തുമ്പീ......
ReplyDeleteസ്വാഗതം.
Thank you Santha Chechi.
Deleteഇഷ്ടായി വരികൾ
ReplyDeleteThank you Shaju.
Deleteനന്നായിരിയ്ക്കുന്നു ... ഇനിയും ധാരാളമെഴുതുക ...
ReplyDeleteകണിക്കൊന്ന, മന്ദാരപ്പൂവിതള്‍ എന്നൊക്കെ ദ്വിത്വംചേര്‍ത്തുതന്നെ എഴുതണം ...
ReplyDelete