ഒരു പനിനീർ പൂവിതളിൽ
പതിയുമീറൻ തുള്ളി പോലെ
ചിതറിയെൻ അകതാരിൽ മെല്ലെ
കുളിരു ചൊരിയുമൊരോർമ പോലെ
കരിമിഴിയിണ പറയുമോരോ
പരിഭവ തേൻ മധുര മൊഴികൾ
മൃദുലമാം ചെഞ്ചുണ്ടിലരുണിമ
വിടരുമാ സായന്തനങ്ങൾ
മഴ നനഞ്ഞു കുതിർന്ന മണ്ണിൽ
ഇളവെയിൽ പടരുന്നു മെല്ലെ
തരളമെൻ ഹൃദയം തുടിപ്പൂ
തഴുകി അണയുമൊരോർമ പോലെ
മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.
**********
സ്നേഹമായ പ്രഭാമയൂഖം മറയുന്നില്ലല്ലോ...എന്നും പ്രകാശപൂരിതം
ReplyDeleteThanks kaaththi. Ennum marayaathirikkumallo alle? :)
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
Thanks Thankappan Sir.
Deleteപ്രകൃതിയാം കാലം മുന്നില്‍ തരുന്ന
ReplyDeleteകാഴ്ചകളിലൂടെ ഓര്‍മയുടെ വാതില്‍ പഴുതിലെത്തും നാം ..
പിന്നെ തിരിഞ്ഞ് മിഴികളടച്ച് പതിയെ ആ നിറവിലേക്ക് ..
രാത്രി മഴയും , മഞ്ഞും , പുലര്കാലവും , പുഴയുമൊക്കെ
ഉള്ളിലേ ഓര്‍മകളുടെ മുഖങ്ങളെ തട്ടിയുണര്‍ത്തും ..
ചെറു നീറ്റലിന്റെ സുഖമുള്ള യാത്രയാകും പിന്നീട് ..
ഇമ്പമുള്ള വരികള്‍ .. തേന്‍ നിറച്ച ചിന്തകള്‍ ..
ഇഷ്ടം സഖേ ...!
Thanks Rini chettaa
Deleteകുളിരുചൊരിയുമൊരോര്മ്മപോലെ!!
ReplyDeleteThanks Ajith Chettaa
Deleteലളിതം സുന്ദരം ഒരു സൂര്യാസ്തമയം പോലെ
ReplyDeleteThanks.
Deleteനല്ല വരികള്‍
ReplyDeleteThanks Suhrithe
Deleteപനിനീർപ്പൂവിതളിൽ,ഇടറും തേൻകണമോ,
ReplyDeleteഇളമാൻ കൺകളിയിൽ, വിരിയും പൂങ്കനവോ..
നല്ല കവിത
ശുഭാശംസകൾ....
Thanks.
Deleteകവിത്വമുളള വരികള്‍...ആശംസകള്‍....
ReplyDeleteThanks.
Delete