ഭ്രാന്തിന്റെ ജല്പനം.
പ്രിയപ്പെട്ട നിനക്ക്,
ഞാൻ എന്നത് നീ എന്നോ കണ്ടു മറന്ന ഒരു ഭ്രാന്തനോ ഭ്രാന്തിയോ ആകാം.
മനസ്സിന്റെ വിഭ്രാന്തിയാൽ,
എന്തിലും ഭ്രമികുന്ന,
എവിടെയൊക്കെയോ ചുറ്റി തിരിയുന്ന,
ഒന്നിലും സ്ഥിരത ഇല്ലാത്ത,
അനേകം ഭ്രാന്തരിൽ ഒരാൾ.,
ഗൗരവം നിറഞ്ഞ എന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നു പോലും.
ശരിയായിരിക്കാം, ഏതാനും കാലടികൾ അകലെ,
ഒരു ശ്മശാന ഭൂമിയിൽ,
അവിടവിടായി എരിഞ്ഞൊടുങ്ങുന്ന തീനാളങ്ങളുടെ വെട്ടം,
മുഖത്ത് പതിയുന്നുണ്ട്.,
ഞാൻ സ്വയം അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരിക്കാം.,
കാരണം.,
കാലുകൾ അത്രത്തോളം നടന്നു തളർന്നിരിക്കുന്നു.
ഇത് കേൾക്കുമ്പോൾ നീ പിണെയും ചോദിക്കുമോ?
നിനക്ക് പ്രാന്താണല്ലേ? എന്ന്.
എങ്കിൽ ഇതുംകൂടി കേൾക്കൂ.,
ഇത് പ്രാന്തിന്റെ പര്യവസാനം ആണ്.,
ഭ്രാന്തന്മാരുടെ പര്യവസാനം.,
പൂർണതയെ പ്രാപിക്കുന്നതിന് മുമ്പുള്ള വെറും ജല്പനം.
ഭ്രാന്തിന്റെ ജല്പനം.
ഭ്രാന്തരുടെ ജല്പനം.
സ്നേഹത്തോടെ,
ഗിരീഷ്
*******
ഞാന്‍ എപ്പോഴും നിനക്ക് ഭ്രാന്തനോ അല്ലെങ്കില്‍ ഭ്രാന്തിയോ ആകാം. ഇതു പ്രാന്തിന്റെ പര്യവസാനം തന്നെയാണ്.
ReplyDeleteഭ്രാന്ത് ഏറ്റവും നിഷ്കളങ്കമായ വികാരം
ReplyDeleteപക്ഷെ ഭ്രാന്തൻ എന്ന നിലയിൽ ഭ്രാന്തിനു കിട്ടുന്ന ഒരു ബഹുമാനം പലപ്പോഴും ഭ്രാന്തന് കിട്ടാറില്ല, കാരണം കല്ലെറിയുന്നവർക്ക് ഒരിക്കലും ഭ്രാന്ത് വന്നിട്ടില്ല.
നല്ല വരികൾ ആശംസകൾ
ബൈജൂന്റെ കമന്റ് വായിച്ച് എനിയ്ക്ക് ഭ്രാന്തായി.
ReplyDeleteഒരുതരത്തിൽ എഴുത്തുകാരൊക്കെ ഭ്രാന്തന്മാരാണ്. നബിതയുടെ വരികൾ ഓർത്തുപോവുന്നു.
ReplyDeleteഭ്രാന്ത് അറുപത്തിനാല് തരമെന്ന്
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന് മദ്യഭ്രാന്ത്,
പിറുപിറുക്കുന്ന അമ്മയ്ക്ക് പ്രാക്കൽഭ്രാന്ത്,
പെണ്ണുകെട്ടാത്ത ചേട്ടന് കാമഭ്രാന്ത്,
ചെത്തി നടക്കുന്ന അനിയന് ഫാഷൻഭ്രാന്ത്,
ഒളിച്ചുപോയ അനിയത്തിക്ക് പ്രണയഭ്രാന്ത്,
തള്ളിപ്പറഞ്ഞ കാമുകിക്ക് പണഭ്രാന്ത്,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....
നന്നായി
Deleteഗിരീഷ്, രീതി ഒന്ന് മാറ്റിയിരിക്കുന്നല്ലോ.നല്ലത്.
ReplyDeleteഗിരീഷ്,നന്നായി മാറ്റം.
ReplyDeleteമനസ്സിന്റെ വിഭ്രാന്തിയാൽ,
ReplyDeleteഎന്തിലും ഭ്രമികുന്ന,
എവിടെയൊക്കെയോ ചുറ്റി തിരിയുന്ന,
ഒന്നിലും സ്ഥിരത ഇല്ലാത്ത,
അനേകം ഭ്രാന്തരിൽ ഒരാൾ.,
nice..............
ReplyDeleteഭ്രാന്തില്ലാത്ത ആരാ ഉള്ളത്?അല്ലേ?