Wednesday, May 7, 2014

കാത്തിരിപ്പ്..


മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ, 
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

ഈ പതിവുള്ളതല്ല്ലല്ലോ
അവനാപത്തിലെങ്ങാനും പെട്ടോ
ഇരുള് പടർന്നേറെ വൈകി
നീയിനിയും വരാത്തതെന്തുണ്ണീ?

തെല്ലൊന്ന് പാതി മയങ്ങും, 
ഞെട്ടിയുണർന്നെത്തി നോക്കും, 
കാതോർത്ത്   ദൂരേക്ക് നോക്കും, 
ഇടനെഞ്ച് പിന്നെയും പിടയും.,

ചങ്ങാതിമാരൊത്ത്  രസമായ്‌, 
നുരയുന്ന മദ്യം നുകരേ,  
ഒർത്തില്ല അവനൊരുനിമിഷം, 
തന്നെ ഒർത്തുരുകും അമ്മമനസ്സ്.,

 ലഹരിതൻ ഉന്മാദ ഭാവം,
ആധിവ്യാധികൾക്കുള്ള കവാടം,
അറിവില്ലകത്ത് ചെന്നെന്നാൽ,
അറിവുള്ളൊരു വിദ്വാനു പോലും.,

രാവിൽ  ഇരുളിൻ മറവിൽ, 
തെരുവോരത്തിലായെവിടേയോ, 
ചോര പുരണ്ടൊരാ ദേഹം, 
പ്രജ്ഞയില്ലാതെ കിടപ്പൂ.,

ലഹരിയിൽ ഉൻമത്തനായി, 
ഇരുചക്ര വണ്ടിയിൽ കയറി, 
പരലോകത്ത് യാത്ര പോകുന്നു, 
മക്കളകലേക്ക് മാഞ്ഞു പോകുന്നു., 

അറിയുന്നതില്ലവരൊന്നും,  
കാത്തിരിക്കുന്നു വീട്ടിലൊരമ്മ, 
നെഞ്ചിലുറയുന്ന വേദന തിന്ന്, 
ഉണ്ണാതുറങ്ങാതെ എന്നും.,

ആറ്റുനോറ്റുണ്ടായതല്ലേ,
അമ്മക്ക് പൊൻവിളക്കല്ലേ,  
അമ്മതൻ സ്വപ്നങ്ങളല്ലേ,
മടിയാതെ വരിക നീ ഉണ്ണീ.,

മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

*******

39 comments:

  1. ഒരിക്കലും ഒരു മുഷിപ്പുമില്ലാതെ കാത്തിരിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ കഴിയൂ...
    കവിത നന്നായ് ഗിരീ, ആശംസകള്‍...

    ReplyDelete
    Replies
    1. വളരെ ശരിയാണ് ബനി..
      നന്ദി..

      Delete
  2. കാത്തിരിപ്പിനെ കാണാതെ.....

    ReplyDelete
    Replies
    1. നന്ദി റാംജിസാർ.

      Delete
  3. വായിച്ചു.....ഇഷ്ട്ടമായി

    ReplyDelete
  4. നല്ല ഒരു വിഷയം തിരഞ്ഞെടുത്തുവല്ലോ. നല്ലത്.

    ഉണ്ണാതുറങ്ങാതെ മക്കളെ കാത്തിരിക്കുന്ന അമ്മമാർ കുറഞ്ഞു വരുന്നു. മനക്കണ്ണ് കൊണ്ട് മക്കളുടെ സഞ്ചാരം അറിഞ്ഞിരുന്ന അമ്മമാർ ഇന്ന് മൊബൈൽ ഫോണ്‍ ഉപയോഗിച്ച് മക്കളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നു. അതും മറ്റു തിരക്കുകൾ എല്ലാം ഒഴിഞ്ഞ ശേഷം.നല്ലത് തന്നെ. പക്ഷെ മനക്കണ്ണ് കൊണ്ട് ട്രാക്ക് ചെയ്തിരുന്നത് മക്കളുടെ മനസ്സ് കൂടിയാണ്. മൊബൈലിനു അത്ര ശക്തി പോര.

    ReplyDelete
    Replies
    1. നന്ദി ടീച്ചർ..
      ശരിയാണ് ഉണ്ണാതെ ഉറങ്ങാതെ ഇരുന്ന് ഇന്ന് സീരിയൽ കാണുകയാവാം.
      എങ്കിലും മക്കളെ ഓർത്ത് ഏറെ വേദന തിന്നുന്നത് അമ്മ മാത്രമാണ്

      Delete
  5. നന്നായിട്ടുണ്ട്.ആശംസകള്‍

    ReplyDelete
  6. Nalla aashayam. Ammayekkurichalle, ethra ezhuthiyalaanu mathiyakuka.....aasamsakal

    ReplyDelete
  7. മനോഹരമായ കവിത...വേറിട്ട വിഷയം...ആശംസകൾ ഗിരീഷെ..

    ReplyDelete
  8. എത്ര പറഞ്ഞാലും തീരാത്ത അമ്മ മനസ്സ് ....നന്നായി ആശംസകള്‍ ...!

    ReplyDelete
  9. ഒരു കാര്യം കവിതയായി...
    അല്‍പംകൂടി മിനുക്കിയെടുക്കാമായിരുന്നു.

    ReplyDelete
    Replies
    1. നന്ദി ജോസ്ലെറ്റ്.
      ഇനിയെഴുതുമ്പോൾ നോക്കാം..

      Delete
  10. ഉള്ളില്‍ വേവുമായി കാത്തിരിക്കുന്ന ഒരമ്മ.......
    നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സാർ.

      Delete
  11. അമ്മയുടെ കണ്ണിലൂടെ ഉള്ള കവിത .. തിരഞ്ഞെടുത്ത വിഷയം നന്നായി ..
    ചില ഭാഗങ്ങളിൽ ഒരു ഒഴുക്ക് നഷ്ടപ്പെട്ട പോലെ തോന്നിയെങ്കിലും
    മുഴുവനായി വായിച്ചു കഴിഞ്ഞപ്പോൾ ഇഷ്ടമായി ..
    നാലഞ്ചു തവണ വീണ്ടും വീണ്ടും വായിച്ചു നോക്കൂ ..
    ചില വളരെ ചെറിയ മാറ്റങ്ങൾ പോലും കവിതയെ കൂടുതൽ മനോഹരമാക്കും..

    ആശംസകൾ ..!!

    ReplyDelete
    Replies
    1. ശ്രമിച്ച് നോക്കാം..
      വായിച്ചതിന് നന്ദി..

      Delete
  12. ലാളിത്യമുള്ള വരികൾ. ആശംസകൾ

    ReplyDelete
  13. വ്യത്യസ്തയുള്ള വിഷയവും അവതരണവും ......നന്നായെഴുതി.....ചില വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നു തോന്നി

    ReplyDelete
  14. വളരെ നന്ദി വായിച്ചതിന്..
    നന്നാക്കാൻ ശ്രമിക്കാം..

    ReplyDelete
  15. Replies
    1. വളരെ നന്ദി ഇക്കാ..

      Delete
  16. നീയെന്നു വരുമെന്നോർത്തു കൊണ്ടേ,
    ദൂരെ, ദൂരെ.. ഒരമ്മ..


    ഹൃദയസ്പർശിയായി എഴുതി.



    ശുഭാശംസകൾ....

    ReplyDelete
  17. ആശയം കൊള്ളാം ...
    അമ്മ മനസ്സ് ..ആശംസകള്‍ !

    ReplyDelete
  18. ഉണ്ണിയെ കാത്തിരിക്കുന്ന അമ്മ പ്രമേയമാക്കിയ കവിതകളും ചലച്ചിത്രഗാനങ്ങളുമൊക്കെയുണ്ട്. ചില വരികൾ അവയുടെ അനുകരണം പോലെ തോന്നിയെങ്കിലും, കവിത മൊത്തത്തിലെടുക്കുമ്പോൾ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. കവിതയുടെ ലാളിത്യവും ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തെ..
      ഇഷ്ടമായതിൽ സന്തോഷം..

      Delete
  19. നന്നായി. എങ്കിലും ഗിരീഷ്‌ കുറച്ചുകൂടി കൂടുതല്‍ ഗൌരവമായി എഴുതണം. ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി കണക്കൂർ സാർ..
      എഴുതുവാൻ ശ്രമിക്കാം..

      Delete
  20. ബ്ലോഗ്‌ സജീവമാകുന്നതിൽ ഗിരീഷിന്റെ കവിതകൾക്ക് പങ്കുണ്ടെന്ന് തോന്നുന്നു.

    ReplyDelete