കോലം കെട്ടല്‍
കുങ്കുമ വര്‍ണം വിതറിയ മാനം
നിന്‍
മൃദു മധുര മനോഹര ഹാസം
എന്തിനു വെറുതെ മാച്ചുകളഞ്ഞീ-
-ചുണ്ടില്‍ നിറയെ ചായം പൂശി
ചെമ്പക മൊട്ടിന്‍ ഗന്ധമൊടഴകായി-
-തുളസി കതിരിന്‍ വ്രതശുദ്ധിയുമായ്
എള്ളിന്‍ കരിനിറമൊത്തൊരു കേശം
വാടി വരണ്ടൊരു വൈക്കോലായി
പൊന്നിന്‍ പാദസരലയ മേളം
തരിവളയിളകും കള കള ശബ്ദം
നിന്‍ കളമൊഴിതന്‍ മധുരിത നാദം
എല്ലാം എന്തെ പോയി മറഞ്ഞു
പൊന്‍കതിരണിയും നെല്‍ച്ചെടി പോലെ
സുന്ദര കോമള കാന്തിത ദേഹം
മഞ്ഞ കരതന്‍ ചേലയണിഞ്ഞൊരു
മഞ്ഞ കുറിതന്‍ ശോഭയുമായി
ചന്തം നിറനിറയൊഴുകും രൂപം
കണ്ണില്‍ വന്നു പതിഞ്ഞൊരു നേരം
വൃന്ദാവനമായി തീരും ഹൃദയം
കൈകള്‍ വിറക്കും നെഞ്ചു പിടക്കും
ഒരു
മൃദു വാക്ക് മൊഴിഞ്ഞീടാനായ്
തൊണ്ടവരണ്ടീ മനസ് പിടക്കും
കാമം തെല്ലിട തീണ്ടാതുള്ളോരു
സ്നേഹം നിറയും പ്രേമമതൊഴുകും
കാലം മാറി കോലം മാറി
ഇറുകിയ വസ്ത്ര മണിഞ്ഞൊരു ദേഹ-
-ത്തടിവടിവൊക്കെ നിറഞ്ഞു കിടപ്പൂ
കാണാനെന്തൊരു ലജ്ജയിതളവില്‍
കാണിച്ചിടുവാന്‍ നാണമതില്ലേ
ദേവതയായി വിളങ്ങിയ നിന്‍ തിരു
രൂപമിതെന്തേ കോലം കെട്ടു
പുലികള്‍ ഇറങ്ങി നടപ്പു ചുറ്റും
കഴുകന്‍ കൊക്കുകള്‍ ഉന്നമളപ്പൂ
കൊത്തി വലിക്കും പിച്ചി ചീന്തും
രക്ഷിച്ചിടണേ ശിവ ശിവ ശംഭോ.
*********
ഗിരീഷേ കാര്യഗൗരവം ചോരാതെ കവിത രസമായി അവതരിപ്പിച്ചു.
ReplyDeleteആശംസകൾ
നന്ദി കലാവല്ലഭാ, ഇനിയും വരണം
Deleteഅന്ന് ഞാനും നീയും...
ReplyDeleteഇന്ന് ഞാന്‍ മാത്രം...
നീയെവിടെയോ...
രൂപം മാറി ഭാവം മാറി....
കാണാറില്ല നിന്നെ...
കാണാന്‍ കഴിയാറില്ല..
ഒരു കഴുകന്‍ കണ്ണ്‍ കിട്ടിയെങ്കില്‍...
കാണാമായിരുന്നു ഇന്നുമെനിക്ക് നിന്നെ...
ഗിരീഷെ നന്നായിരിക്കുന്നു കവിത...
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..
നന്ദി നിത്യ.
Deleteപ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteനര്‍മം നിറഞ്ഞ കവിത രസകരമായി.
പക്ഷെ, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.
അല്ല, ഈ കവിതയ്ക്ക് ആരാ,പ്രചോദനം? :)
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteഇതിനു അത്രയ്ക്ക് രസം ഉണ്ടോ? എനിക്ക് അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പൊട്ട കവിത എന്ന് ലേബല്‍ കൊടുത്തത് . വളരെ നന്ദി. ഇനിയും വരണേ.
സ്നേഹത്തോടെ,
ഗിരീഷ്
ലളിതപദാനുപദം ചില താള-
ReplyDeleteക്രമമൊടു ഗുരുലഘുവൊത്തൊരുമിച്ചാല്‍
പദ പതനം ബഹു സുഖദം ഇതുപോല്‍!
പ്രിയപ്പെട്ട ഷാജി ചേട്ടാ,
Deleteതാങ്കളുടെ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസം ഉണര്‍ത്തുന്നു. വളരെ നന്ദി. ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
കവിത കൊള്ളാം....അക്ഷരപ്പിശകുകള്‍ വായനയുടെ സന്തോഷം കളയും. അതു തിരുത്തുക.എല്ലാ ആശംസകളും......
ReplyDeleteപ്രിയപ്പെട്ട എച്ചമ്മു ചേച്ചി,
Deleteകവിത ഇഷ്ടമായതില്‍ വളരെ സന്തോഷം. അക്ഷരതെറ്റ് വരുന്നതില്‍ ക്ഷമിക്കണം.മേലില്‍ സൂക്ഷിക്കാം. ഇനിയും വരും വരണേ.
സ്നേഹത്തോടെ,
ഗിരീഷ്
അത്ര പൊട്ടയോന്നുമാല്ലട്ടോ.
ReplyDeleteപ്രിയപ്പെട്ട മാഷെ,
Deleteവളരെ നന്ദി. താങ്കളുടെ വാക്കുകള്‍ വളരെ വിലപെട്ടതാണ്. ഇനിയും വരണേ
സ്നേഹത്തോടെ,
ഗിരീഷ്
പണ്ട് ശാലീനത എന്ന ഒന്നിനെക്കുറിച്ച് കവികള്‍ വര്‍ണ്ണിക്കുമായിരുന്നു. ഇന്ന് ശാലീനതയുടെ നിര്‍വ്വചനം മാറ്റിയിരിക്കുന്നു. കാലം ഒഴുകുന്നത് മുന്നോട്ട്. തിരിച്ചുപോക്കില്ല. കവിത നന്നായി....
ReplyDeleteപ്രിയപ്പെട്ട ചേട്ടാ ,
Deleteകവിത ഇഷ്ടപെട്ടതില്‍ സന്തോഷം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി. ഇനിയും വരണേ.
സ്നേഹത്തോടെ,
ഗിരീഷ്
രസകരമായി എഴുതി.
ReplyDeleteആശംസകൾ.
പ്രിയപ്പെട്ട മാഷേ,
Deleteകവിത ഇഷ്ടമായതില്‍ സന്തോഷം. ഈ പ്രോത്സാഹനത്തിനു വളരെ നന്ദി. ഇനിയും വരണേ
സ്നേഹത്തോടെ,
ഗിരീഷ്
മുന്‍പത്തെ കവിതകളേക്കാള്‍ വായനാസുഖം തരുന്ന കവിത. എഴുത്തില്‍ ഒതുക്കം കൂടിയിരിക്കുന്നു. ഈണം എവിടെയും മുറിയുന്നില്ല . അക്ഷരതെറ്റുകള്‍ ഒരുപാടു കുറഞ്ഞിരിക്കുന്നു.
ReplyDeleteഎങ്കിലും ഈ അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ.
ഗന്ദമൊടഴകായി-
പാദസ്വരലയ
മൃതു വാക്ക്
'പാദസ്വരം ' എന്ന വാക്ക് മറ്റൊരു കവിതയിലും കണ്ടു എന്ന് തോന്നുന്നു. പാദസരമാണ് ശരിയായ വാക്ക്
ആശംസകളോടെ
ഗിരിജ
പ്രിയപ്പെട്ട ടീച്ചറേ,
Deleteടീച്ചറുടെ വാക്കുകള്‍ എനിക്ക് വളരെ ആത്മവിശ്വാസം തരുന്നു. കവിത ഇഷ്ടമായതില്‍ സന്തോഷം. ഈ പ്രോത്സാഹനത്തിനു വളരെ നന്ദി. ഇനിയും വന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കണേ. ഞാന്‍ ഇനി വളരെ ശ്രദ്ധിക്കാം.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്
ReplyDeleteകവിത നന്നായി .
കളകളം വളകിലുക്കിയ ,മഞ്ഞക്കുറിഅണിഞ്ഞ, തുളസിക്കതിര്‍ ചൂടിയ
പഴയ പ്രേമഭാജനം ഇന്നിപ്പോള്‍ കാലത്തിനിനങ്ങുന്ന കോലതംമയായി..
പ്രിയ സുഹൃത്തെ,
Deleteകവിത ഇഷ്ടപെട്ടതില്‍ വളരെ സന്തോഷം. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി. വീണ്ടും വന്നു പ്രോത്സാഹിപ്പിക്കണേ.
സ്നേഹത്തോടെ,
ഗിരീഷ്
സൌന്ദര്യം പലകാലത്ത് പലരൂപത്തില്‍ എല്ലാം നോക്കുന്നവന്റെ കണ്ണില്‍
ReplyDeleteനല്ല ഒഴുക്കോടെ എഴുതി
ആശംസകള്‍
പ്രിയപ്പെട്ട സുഹൃത്തെ,
Deleteആത്മാര്‍ഥത നിറഞ്ഞ അഭിപ്രായത്തിനു വളരെ നന്ദി.
വീണ്ടും കാണുമല്ലോ?
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്ന്റെ കവിതക്കൊരു താളമുണ്ട്. സുഖമുള്ള വായന.
ReplyDeleteകാലം മാറുമ്പോള്‍ കോലവും മാറട്ടെ ഗിരീഷ്..
പ്രിയപ്പെട്ട നീലിമ,
ReplyDeleteആത്മാര്‍ഥത നിറഞ്ഞ വാക്കുകള്‍ക്കു നന്ദി.
എല്ലാം മാറട്ടെ മാറ്റങ്ങള്‍ ഒക്കെ നല്ലതിനാവട്ടെ. ഇനിയും കാണാം.
സ്നേഹത്തോടെ,
ഗിരീഷ്
kavitha nannayi gireesh
ReplyDeleteപ്രിയപ്പെട്ട അശ്വതി,
Deleteനന്ദി. വളരെ സന്തോഷമായി ട്ടോ.
സ്നേഹത്തോടെ,
ഗിരീഷ്
കൊള്ളാം,
ReplyDeleteGopan Kumar ന്റെ അഭിപ്രായത്തോട് യോജിക്കുന്നു
പ്രിയപ്പെട്ട സാജന്‍,
Deleteഇവിടെ വന്നതിന് വളരെ നന്നിയുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്