പുലരി വെണ്‍ കതിരുമായ് വന്നിടുമ്പോള്‍
ഇതള് വിടര്‍ത്തുന്ന പൊന്നാമ്പലേ
ഇള വെയിലേറ്റൊന്നു നീരാടിടും
നേരത്ത് നീ എത്ര സുന്ദരിയായ്
മോഹമുണര്‍ത്തുന്ന മോഹിനിയായ്
ഒരുകൊച്ച് കാറ്റിന്റെ കയ്യിലേന്തി
ചിന്നി ചിതറി നിന്‍ ചിരിയുതിര്‍ക്കെ
ഏതോ നിഗൂഢമാം ഒരു സ്വകാര്യം
പറയാതെ പറയാതെ വിങ്ങി വിങ്ങി
ഹൃദയത്തിനുള്ളില്‍ ഒതുക്കിടുന്നു
പറയുവാന്‍ ആവില്ല ആ രഹസ്യം
പറയാതെ നീയൊന്നറിഞ്ഞിടുമോ
പതിയെ പതംവച്ചരികില്‍ വന്നെന്‍
കൈകളില്‍ മുറുകെ പിടിച്ചിടുമോ
കണ്ണുനീര്‍ ഒഴുകിയ പാടുകള്‍ മായ്ച്ചെന്റെ-
-കവിളിലൊരു തരിവെട്ടമായിടുമോ...
കവിളിലൊരു തരിവെട്ടമായിടുമോ...
**********
നന്നായിട്ടുണ്ട്.
ReplyDeleteആശംസകൾ
കവിത നന്നായി. ആശംസകള്‍
ReplyDeleteവരികള്‍ നന്നായിട്ടുണ്ട്...
ReplyDeleteഇനിയും എഴുതുക.
ReplyDeleteഗിരീഷെ കവിത മനോഹരമായിരിക്കുന്നു..
ReplyDelete"കണ്ണുനീരൊഴുകിയ പാടുകള്‍ മായ്ച്ചെന്റെ
കവിളിലൊരു തിരിവെട്ടമായിടുമോ.."
ഏറെയിഷ്ടായി..
കവിത നന്നായി Gireesh
ReplyDeleteപ്രിയപ്പെട്ട,
ReplyDeleteകലവല്ലഭന്‍,
അശ്വതി,
മുഹമ്മദ് മാഷ്,
രമേഷ് മാഷ്,
നിത്യഹരിത,
അമ്മച്ചു,
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
വളരെ സന്തോഷമായി. എല്ലാവരുടേയും ഓരോരോ നിമിഷങ്ങളും സന്തോഷം കൊണ്ട് നിറയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteസുപ്രഭാതം !
പുലരിയില്‍ വിരിയുന്ന ചുവന്ന ആമ്പല്‍ പൂക്കള്‍ നിറഞ്ഞ പാടം എന്നും ഞാന്‍ കാണുന്നു.എത്ര മനോഹരമായ കാഴ്ചയാണ്.
ഈ കവിത വലിയ ഇഷ്ടമായി.അഭിനന്ദനങ്ങള്‍ !
ഈ പൊന്നാമ്പല്‍ വിരിഞ്ഞത് പോലെ, ജീവിതം സൗന്ദര്യവും ആഹ്ലാദവും കൊണ്ടു നിറയട്ടെ.
ശുഭദിനം !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteസ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി. വളരെ സന്തോഷമായി.
മനോഹരമായ ഒരു സായാഹ്നം ആശംസിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
ഏതോ നിഗൂഢമാം ഒരു സ്വകാര്യം
ReplyDeleteപറയാതെ പറയാതെ വിങ്ങി വിങ്ങി
ഹൃദയത്തിനുള്ളില്‍ ഒതുക്കിടുന്നു
പറയുവാന്‍ ആവില്ല ആ രഹസ്യം
പറയാതെ നീയൊന്നറിഞ്ഞിടുമോ
nice poem
An innocent poem. Best wishes!
ReplyDelete'കണ്ണുനീര്‍ ഒഴുകിയ' എന്നിടത്ത് 'കണ്ണീരൊഴുകിയ' എന്നാക്കിയാല്‍ താളം തെറ്റില്ല എന്ന് തോന്നുന്നു .
നല്ല വരികള്‍ .... ഇനിയും എഴുതുക... ആശംസകള്‍ !
ReplyDeleteവരികള്‍ നന്നായി ഗിരീഷ്
ReplyDeleteആശംസകള്‍ ..
പ്രിയപ്പെട്ട,
ReplyDeleteസാജന്‍
ഗിരിജ ടീച്ചര്‍
വിനോദ് മാഷ്
ഹരിത
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ പ്രോത്സാഹന വാക്കുകള്‍ മനസ്സില്‍ സന്തോഷം നിറക്കുന്നു.
ഒരിക്കല്‍കൂടി നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
നന്നായിരിക്കുന്നു ഗിരീഷ്.
ReplyDeleteപ്രകാശമുള്ള വരികള്‍
പ്രിയപ്പെട്ട റാംജി മാഷെ,
Deleteഇതിലെ വന്നതിനു വളരെ നന്ദിയുണ്ട്. കവിത ഇഷ്ടമായതില്‍ ഏറെ സന്തോഷം മാഷെ. നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
എനിക്ക് വലിയ ഇഷ്ടമാണു ആമ്പല്‍ പൂക്കള്‍......
ReplyDeleteഈ വരികളും ഇഷ്ടമായി.
പ്രിയപ്പെട്ട ചേച്ചി,
Deleteവായിച്ചതിനു വളരെ നന്ദി ചേച്ചി.ഇഷ്ട്ടമായതില്‍ സന്തോഷമുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്