ഇന്നെന്റെ വീടിന്റെ ഉമ്മറത്തൊടിയിലെ
മന്ദാര മൊട്ടുകള്‍ ഇതളണിഞ്ഞു
തെച്ചിയും ചെമ്പക ചില്ലയും മുല്ലയും
പിച്ചക ച്ചെടികളും പൂത്തുലഞ്ഞു
ഇനിയുമിതെന്തിത്ര താമസം ശലഭമേ
ചിറകടിച്ചിതിലേ പറന്നുവരാന്‍
ഇവിടെ ഈ ഞാനുമീ ചെടികളും പുക്കളും
നിന്നെയും കാത്തങ്ങിരിക്കയല്ലോ
ദുരെയാ പച്ചില ചില്ലകള്‍ക്കിടയിലൂ -
-ടൂര്‍ന്നിടും ഇളവെയില്‍ രശ്മികളെ
കണ്ടുവോ പലനിറം ചാലിച്ചൊരഴകുമായ്
ഒഴുകുന്നൊരാ ചിത്രശലഭത്തിനെ
മെല്ലെ എന്‍ കവിളിലൂടുരസിടും തെന്നലേ
തേടുമോ നീ എന്റെ സ്നേഹിതനെ
മിഴികളില്‍ ആനന്ദ മധുരം നിറച്ചങ്ങു
തേന്‍നുണഞ്ഞൊഴുകുന്ന സൗന്ദര്യമേ
കണ്ടു കൊതി തീര്‍ന്നതിന്‍ മുമ്പേ മറഞ്ഞ-
-നിന്‍ ആയുസ്സിതെന്തിത്ര തുച്ഛമായി
കണ്ണൊന്നു തെറ്റിയ നേരത്ത് വായുവില്‍
തെന്നി മാഞ്ഞെങ്ങോ മറഞ്ഞു പോയീ
ഇന്നുമെന്‍ മിഴികളില്‍ നനവു പടര്‍ത്തി നീ
ദൂരത്തിലെങ്ങോ മറഞ്ഞിരിപ്പൂ
ഇന്നുമീ തൊടിയിലെ പൂവിലും ഇലയിലും
നിന്നെയും കാത്തെന്റെ മനസ്സിരിപ്പൂ ....
നിന്നെയും കാത്തെന്റെ മനസ്സിരിപ്പൂ....
********************
കവിത ഇഷ്ടമായി,
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട സാജന്‍,
Deleteഇതിലെ വന്ന് പോയതിന് വളരെ നന്ദി. ഏറെ സന്തോഷമുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
നന്നായിരിക്കുന്നു കവിത നല്ല താളമുള്ള വരികള്‍
ReplyDeleteആശംസകള്‍
പ്രിയ ഗോപകുമാര്‍,
Deleteഇതിലെ വന്നു പോകുന്നതിന് വളരെ നന്ദിയുണ്ട്. ഇഷ്ടമായതില്‍ സന്തോഷം.
സ്നേഹത്തോടെ,
ഗിരീഷ്
വായിച്ചു നല്ല കവിത ഗിരീഷ്
ReplyDeleteഇനിയും തുടരുക ...എഴുത്ത്
പ്രിയ പ്രദീപ്,
Deleteവളരെ നന്ദി നന്ദി. കവിത ഇഷ്ടമായതില്‍ സന്തോഷമുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
നന്നായി ഗിരീഷ്. ആശംസകള്‍
ReplyDeleteപ്രിയ അശ്വതി,
Deleteവളരെ നന്ദി. കവിത ഇഷ്ടമായതില്‍ വളരെ സന്തോഷമായി.
സ്നേഹത്തോടെ,
ഗിരീഷ്
ഇന്നുമീ തൊടിയിലെ പൂവിലും ഇലയിലും
ReplyDeleteനിന്നെയും കാത്തെന്റെ മനസ്സിരിപ്പൂ ....
മനോഹരമായ വരികള്‍
പ്രിയപ്പെട്ട ഇക്ക,
Deleteവളരെ നന്ദി ഉണ്ട്. കവിത ഇഷ്ടമായതില്‍ സന്തോഷം.
സ്നേഹത്തോടെ,
ഗിരീഷ്
ലളിതമായ കവിത തന്നെ.
ReplyDeleteകാത്തിരുന്നിട്ടും കണ്ണ് നിറയെ വിരിയാത്ത പ്രയാസം
ബാക്കിയാകുന്നു അല്ലെ ഗിരീഷ്.
പ്രിയപ്പെട്ട മാഷേ,
Deleteവളരെ നന്ദിയുണ്ട്. പ്രയാസങ്ങള്‍ ഇല്ലാത്ത മനസുകള്‍ ഉണ്ടോ മാഷെ?
സ്നേഹത്തോടെ,
ഗിരീഷ്
ലളിതം സുന്ദരം...ഭാവുകങ്ങള്‍ നേരുന്നു
ReplyDeleteപ്രിയപ്പെട്ട കണക്കുര്‍ മാഷെ,
Deleteകവിത ഇഷ്ടമായതില്‍ സന്തോഷം. നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
കവിത കൊള്ളാം. കൂടുതല്‍ ഗഹനമായ വിഷയങ്ങളിലേക്ക് കടക്കാന്‍ സമയമായിരിക്കുന്നു. ആശംസകള്‍ !
ReplyDeleteപ്രിയപ്പെട്ട വിനോദ് മാഷേ,
Deleteവളരെ നന്ദിയുണ്ട്. ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ് ,കവിത നന്നായി .ചിത്രം അത്രത്തോളം നന്നായി .
ReplyDeleteപ്രിയപ്പെട്ട സജീവന്‍ മാഷെ,
Deleteസന്തോഷമായി. ഇതിലെ വന്നതിനു വളരെ നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
shajeevan
Deleteഇനിയുമീ വരികളില്‍ തൊട്ടു തലോടുകില്‍-
ReplyDeleteത്തടയുന്നയൊടിവുകള്‍ നേരെയാക്കാം....
പ്രിയപ്പെട്ട ഷാജിമാഷേ,
Deleteവളരെ നന്ദി ഉണ്ട്. തീര്‍ച്ചയായും ശ്രമിക്കും.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്,ഞാനെപ്പോഴും താമസിച്ചാവും വരിക,പരിഭവിക്കരുത്,അതങ്ങനെയായിപ്പോയി.കവിത നന്നായി.പക്ഷേ ഞാന്‍ ഗിരീഷില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.മറ്റൊരവസരത്തില്‍ വിശദമാക്കാം.എഴുതുക വീണ്ടും .അക്ഷരത്തെറ്റുകള്‍ തിരുത്തിയാലും.
ReplyDeleteപ്രിയപ്പെട്ട രമേഷ് മാഷെ,
Deleteനന്ദിയുണ്ട് . പ്രതീക്ഷക്കൊത്ത് ഉയരാന്‍ തീര്‍ച്ചയായും ശ്രമിക്കാം. ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
വളരെ നന്നായിട്ടുണ്ട് ഗിരീഷ്..
ReplyDeleteആശംസകള്‍..
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവളരെ വളരെ നന്ദി. സന്തോഷം.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteസുപ്രഭാതം !
ഇലകളും പൂക്കളും ശലഭങ്ങളും ഇഷ്ടമായത് കൊണ്ടാകും, ഈ കവിത വളരെ ഹൃദ്യമായി തോന്നി.
ചിത്രം,മനോഹരം ! അഭിനന്ദനങ്ങള്‍ !
ഗിരീഷ്,അക്ഷരതെറ്റുകള്‍ തിരുത്തണം........!
മന്ദാരം..........! ആനന്ദ മധുരം .............! തുച്ഛമായി............!
എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല?
ശുഭദിനം !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteവളരെ നന്ദി. തെറ്റുകള്‍ തിരുത്തി.
അനുവിന്റെ ദിനവും ശുഭമാവാന്‍ പ്രാര്‍ഥിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
ലളിത സുന്ദരമായ കവിത.ഇനിയുമൊരുപാടെഴുതുക.ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട സാത്വിക,
Deleteനന്ദിയുണ്ട്. ഇതിലെ വന്നതില്‍ വളരെ സന്തോഷം
സ്നേഹത്തോടെ,
ഗിരീഷ്
suhruthe,kavitha ishtamayi.oppam oru suggetion.ital aninju ennath cherthezhuthiyal bangi koodille?poothulanju ennathinte akshratettum tiruthuka
ReplyDeleteപ്രിയ സുഹൃത്തെ,
Deleteഇതിലെ വന്നതില്‍ വളരെ സന്തോഷം. പറഞ്ഞ പോലെ മാറ്റിയിട്ടുണ്ട്. നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
ഉലകില്‍ ഭംഗിയുടെ ആയുസ്സ് വളരെ ചെറുതാണ് അല്ലേ. കവിത ചിന്തിപ്പിക്കുന്നു.
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteആദ്യമായി ഇതിലെ വന്നതിനും ഈ അഭിപ്രായത്തിനും വളരെയേറെ നന്ദിയുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
കവിതാസ്വാദനത്തിൽ ഞാൻ വളരെ പിന്നോക്കമാണ്....ആശംസകൾ സുഹൃത്തേ.....
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteഎങ്കിലും ഇതിലെ വരാന്‍ തോന്നിയല്ലോ. വളരെ നന്ദിയുണ്ട് സന്തോഷവും.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല വരികളാണല്ലോ. എനിക്കിഷ്ടമായി.
ReplyDeleteപ്രിയപ്പെട്ട ചേച്ചി,
Deleteവളരെ നന്ദി .ഇഷ്ട്ടമായതില്‍ സന്തോഷമുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
കവിതകള്‍ തലക്കെട്ടില്‍ പറയുമ്പോലെ
ReplyDeleteലളിതവും മനോഹരവും തന്നെ
ഇഷ്ടായി. വീണ്ടും എഴുതുക, അറിയിക്കുക.
വീണ്ടും വരാം
ആശംസകള്‍
പ്രിയപ്പെട്ട ചേട്ടാ,
Deleteഈ വഴി വന്നതിലും ഇഷ്ട്ടമായതിലും വളരെ സന്തോഷം. വളരെ നന്ദിയുണ്ട് വായിച്ചതില്‍
സ്നേഹത്തോടെ,
ഗിരീഷ്