Saturday, September 29, 2012

ഒരു വെള്ളരിപ്രാവ്

                                അവളൊരു വെള്ളരിപ്രാവുപോലെ 

                                വെളുത്ത വെള്ളാരം കല്ലുപോലെ 

                                വെണ്‍മ നിറഞ്ഞൊഴുകും  നിലാവ് പോലെ 

                                അരിമണി കൊത്തി പറുക്കി 

                               ചിറകുകള്‍ രാകി   മിനുക്കി ഒതുക്കി 

                               കുറുങ്ങി കുറുങ്ങി പാറി പറക്കുവോള്‍ 

                               മിഴികളില്‍ പതിയുന്ന മന്ദഹാസങ്ങളും 

                               ഇതള്‍വിടര്‍ന്നാടുന്ന വര്‍ണ പുഷപ്പങ്ങളും 

                               കണ്‍നിറയെ കണ്ടു ഹൃദയം തുടിച്ചവള്‍ 

                              ഇന്നിതാ അരികത്തു തെളിയുന്ന നിഴലും ഭയന്ന് 

                              വാടിയ സുര്യകാന്തി  പൂവ് പോലെ 

                              കാല്‍മുട്ടുകളില്‍ താടിതാങ്ങി കുനിഞ്ഞ് 

                              കണ്ണുകലങ്ങിചുവന്നേകയായി 

                              മൌനമായ്  മുടിയുമഴിച്ചിട്ടിരിപ്പൂ 

                              പിന്നെ തലയുയര്‍ത്തി കണ്ണുകള്‍ തുടച്ച് 

                              പ്രാണന്റെ പ്രാണനാം പ്രാണനാഥനോട് 

                              പറയുവാന്‍ വാക്കുകള്‍ മനസ്സില്‍ കുറിച്ചിട്ടു 

                              പോവുക നീയീ കണ്ണുകളില്‍ നിന്നും 

                              കാണാമറയത്തേക്കെങ്ങോ  മറയുക 

                             ഇല്ല നിനക്കായി പങ്കുവയ്ക്കുവാന്‍ 

                             ഒരു തരി ഹൃദയത്തിന്‍ തുണ്ടുപോലുമീ 

                             നീറുന്ന നെഞ്ചക കൂടിനുള്ളില്‍ 

                              ഉള്ളതോ കാമവെറി പൂണ്ടതാം കൊക്കുകള്‍ 

                             നുറുക്കിയ വ്രണങ്ങള്‍ പഴുത്ത നാറ്റവും 

                             നീര്‍ച്ചാലുപോല്‍ വരണ്ട കണ്ണുനീര്‍ പാടുകളും 

                            ഒരു നിമിഷ നേരത്തെ നിര്‍വൃതി പുല്‍കുവാന്‍ 

                             കഴുകജന്മങ്ങള്‍തന്‍  നിണമൊഴുകി വരണ്ട കൊക്കിനാല്‍ 

                            പിഞ്ചിളം ഹൃദയങ്ങള്‍ കൊത്തിനുറുങ്ങുമ്പോള്‍ 

                            മാംസ കൊതിയന്‍മാര്‍ ആര്‍ത്തിപൂണ്ടലറുമ്പോള്‍ 

                            തിരയുമോ നിങ്ങളാ മനസ്സാക്ഷിയെ 

                            എവിടെയോ മാഞ്ഞോരാ മൂകസ്സാക്ഷിയെ

                            തിരയുമോ നിങ്ങളാ മനസ്സാക്ഷിയെ 

                            എവിടെയോ മാഞ്ഞൊരാ മൂകസ്സാക്ഷിയെ....

                             തിരയുമോ.................തിരയുമോ ....................

                                                **************


30 comments:

  1. pala kaaryangalum orma vannu...ezhuthu thudaroo..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സതിദേവിമാം,

      ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  2. ഈരടിയാണെങ്കില്‍ നിയതമായ അക്ഷരക്രമവും താളവും ഉറപ്പിച്ച്
    അതില്‍ നിന്നു വ്യതിചലിക്കാതെ എഴുതുക. അതിനഴകും ഒതുക്കവും വരും. അപ്പോള്‍ നമ്മളതിനെ വൃത്തനിബദ്ധമെന്നു പറയും. ഇതിനെ അങ്ങനെ പറയുവാനാവില്ല. എന്നാല്‍ ഗിരീഷിനതാവും മുകളില്‍ പറഞ്ഞപോലെ എഴുതിയാല്‍...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഷാജി മാഷെ,

      തിടുക്കത്തില്‍ താളം മറന്നതില്‍ ക്ഷമിക്കണം. ഈ സ്നേഹംനിറഞ്ഞ അഭിപ്രായം ഭാവിയില്‍ തിടുക്കം അടക്കാന്‍ ഉപകരിക്കും തീര്‍ച്ച. വളരെ നന്ദി.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  3. കവിതാസ്വാദനത്തില്‍ ഞാന്‍ അല്പം പിന്നോക്കമായതിനാല്‍ അഭിപ്രായം പറയുന്നില്ല. ഷാജി പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്. എന്തായാലും കൂടുതല്‍ നന്നാവാന്‍ സ്കോപ്പുണ്ട്. എഴുത്ത് തുടരുക..... ആശംസകള്‍ .....

    ReplyDelete
    Replies
    1. പ്രിയപ്പെട്ട വിനോദ് മാഷെ,

      കുറച്ചു ക്ഷമ ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട്.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  4. കണ്ടു.അഭിപ്രായങ്ങള്‍ക്ക് വിലകൊടുത്താലും.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട രമേഷ് മാഷെ,

      തീര്‍ച്ചയായും വില കൊടുക്കുന്നു. വളരെ സന്തോഷവും നന്ദിയുമുണ്ട് വന്നതില്‍.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete

  5. നന്നായി
    വീണ്ടും തുടരുക എഴുത്ത്
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഗോപകുമാര്‍,

      ഈ വരവിനും പോത്സാഹനത്തിനും വളരെ വളരെ നന്ദി. സന്തോഷം.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  6. ഗിരീഷ്‌, നന്നായി എഴുത്ത്. ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അശ്വതി,

      ഈ പ്രോത്സാഹനത്തിനു ഒത്തിരി ഒത്തിരി നന്ദി സന്തോഷം.അമ്മുവിന്റേം കൂട്ടുകാരുടേം കഥ വായിക്കാന്‍ നല്ലരസമുണ്ട്. ബാല്യകാല മാധുര്യം പോലെ. ആശംസകള്‍

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  7. ഗിരീഷേ,
    വളരെ നല്ല ആശയമാണ് വരികളില്‍.. മനസ്സാക്ഷിയെ തിരയേണ്ടി വരുമെന്നത് ശരി തന്നെ...
    വരികള്‍ നല്ലതാവുമ്പോള്‍ കവിയുടെ / എഴുത്തുകാരന്‍റെ ഉത്തരവാദിത്തവും കൂടുന്നു...
    തീര്‍ച്ചയായും സുഹൃത്തിന് കഴിവുണ്ട്, എന്തേ അത് പുറത്തു കൊണ്ടുവരാന്‍ സമയമായില്ല എന്ന് തോന്നിയിട്ടാണോ?
    ഷാജി നായരമ്പലം പറഞ്ഞത് പോലെ അക്ഷരങ്ങളുടെ ക്രമവും, വേണ്ടിടത്ത് കൂട്ടിയെഴുതിയും ഈ കവിതയും ഇനിയും മനോഹരമാക്കാന്‍ കഴിയും...
    (ഇതൊക്കെ പറയാന്‍ എളുപ്പമാണെങ്കിലും, എനിക്കും അറിയില്ല കേട്ടോ വൃത്തവും, താളവുമൊക്കെ ഒപ്പിച്ച് എഴുതാന്‍!!)

    അഭിനന്ദനങ്ങള്‍...
    സസ്നേഹം...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട നിത്യഹരിതാ,

      വളരെ സന്തോഷവും നന്ദിയുമുണ്ട്. എന്തിനാ ഈ പാവത്തിനെ ഇങ്ങനെയൊക്കെ പറഞ്ഞ് ഭയപെടുത്തുന്നത്. ഭാവിയില്‍ കുറച്ചു തിടുക്കം കുറക്കാന്‍ ശ്രേമിക്കാം ട്ടോ. ഇപ്പോള്‍ ക്ഷമിച്ചാലും.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  8. തിരയുമോ നിങ്ങളാ മനസ്സാക്ഷിയെ

    ReplyDelete
    Replies
    1. പ്രിയപ്പെട്ട റാംജി മാഷേ,

      വായിച്ചതില്‍ വളരെ സന്തോഷം മാഷേ. മാഷിന്റെ പുതിയ കഥ വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  9. പ്രിയപ്പെട്ട ഗിരീഷ്‌,

    സുപ്രഭാതം !

    വെള്ളരിപ്രാവുകളുടെ അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുന്നു.സമകാലീനപ്രശ്നങ്ങളെക്കുറിച്ച്

    വളരെ നന്നായി എഴുതിയിട്ടുണ്ട്.

    അക്ഷരതെറ്റുകള്‍ കുറഞ്ഞിട്ടുണ്ട്. ''ചിറകുകള്‍ രാകി മിനുക്കി '' എന്ന് തിരുത്തുക.

    ആശയവും ഭാവനയും അക്ഷരങ്ങളും നന്നയി വഴങ്ങുന്നുണ്ട്. ആശംസകള്‍ !

    മനോഹരമായ ഒക്ടോബര്‍ മാസം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      വളരെ വളരെ നന്ദി. അക്ഷര തെറ്റുകള്‍ തിരുത്തി. അനുവിനും ഈ ഒക്ടോബര്‍ മാസം മനോഹരമാകട്ടെ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  10. കവിത നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മാഷെ,

      ഇതിലെ വന്നതില്‍ നന്ദിയുണ്ട്. കവിത ഇഷ്ടമായതില്‍ സന്തോഷം.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  11. മുകളില്‍ അഭിപ്രായം പറഞ്ഞ എല്ലാവരും തന്നെ ഗിരീഷിന്റെ അഭ്യുദയകാംക്ഷികളാണെന്ന് വ്യക്തം. അവരോടൊപ്പം ഞാനും ചേരുന്നു. തിരുത്തുകള്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ എടുക്കാനുള്ള സഹൃദയത്വം സ്വയം ഉയര്‍ന്നു വരാനുള്ള ലക്ഷണം തന്നെ. Best wishes and best of luck.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ടീച്ചറെ,

      ഈ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി. ടീച്ചറിനും എന്റെ ആശംസകള്‍ നേരുന്നു.
      പുതിയ കവിത "മതി" വളരെ നന്നായിട്ടുണ്ട്.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  12. കവിത നന്നായി ...ആഴത്തിലുള്ള ആശയങ്ങള്‍ ...ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തെ,

      ഇതിലെ വന്നതിനും ഈ പ്രോത്സാഹന വാക്കുകള്‍ക്കും വളരെ നന്ദി. കവിത ഇഷ്ടമായതില്‍ സന്തോഷമുണ്ട്.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  13. Replies
    1. പ്രിയ സുഹൃത്തെ,

      ഈ വഴി വന്നതില്‍ നന്ദിയുണ്ട്. കവിത ഇഷ്ടമായല്ലേ. സന്തോഷം.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  14. ഈ മനസ്സ് ഉയര്‍ന്നു തന്നെ ഇരിക്കട്ടെ.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സുഹൃത്തെ,

      പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി. സന്തോഷം

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  15. ഭാനുവിന്‍റെ അഭിപ്രായമാണു എനിക്കും.
    ഇനിയും എഴുതുക.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചേച്ചി,

      ഈ പ്രോത്സാഹനത്തിനു വളരെ നന്ദി. സന്തോഷം

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete