Tuesday, September 17, 2013

തുമ്പക്കുടം


മാബലിതമ്പുരാൻ വന്നുവല്ലോ 
പൊൻ തിരുവോണവും വന്നുവല്ലോ
ചെത്തി മിനുക്കിയ മതിലരികിൽ
കൊച്ചിളം തുമ്പക്കുടം ചിരിപ്പൂ
കണ്ടില്ല  കൈക്കോട്ടിൻ തുമ്പിതിനെ 
ഭൂമി മാതാവൊളിപ്പിച്ചു വച്ചു
കാണാതെ മാറോടു ചേർത്തുവച്ചു
താരാട്ട് പാടി മാമൂട്ടി വച്ചു.
പൊന്നോണ പൊൻവെയിൽ കാഞ്ഞുകൊണ്ട്
കൊച്ചരി പല്ല് പുറത്ത് കാട്ടി
പഞ്ചാര പുഞ്ചിരി തൂകിടുന്നു  
അമ്മതൻ കരളിൽ കളിചിടുന്നു
ഈ കൊച്ചു ചെടിതൻ കവിളിലല്ലോ
പോന്നോണ തുമ്പി വന്നുമ്മവയ്പ്പൂ 
ഈ കൊച്ചു ചെടിതൻ തലപ്പിലല്ലോ
ഭൂമി മാതാവിന്നൊരോണമുള്ളു
ഈ നിഷ്കളങ്കയാം പുൽ ചെടിയായി
ഞാനു മൊരു വേള മാറിയെങ്കിൽ
ആരാരും കാണാതെൻ അമ്മയുടെ
മാറത്ത് തലചായ്ച്ചുറങ്ങിയെങ്കിൽ.
*********


19 comments:

  1. തുമ്പക്കുടത്തിന്‍റെ ലാളിത്യവും,ഭംഗിയും...
    ആശംസകള്‍

    ReplyDelete
  2. തുമ്പപ്പൂ അത്ര ചെറിയ പൂവല്ല.....കാര്യമായി തന്നെ പറഞ്ഞിരിക്കുന്നു അതിനെകുറിച്ച്, ഇനി അടുത്ത ഓണക്കാലത്ത്.

    ReplyDelete
  3. തുമ്പപ്പൂവിന്റെ ഭംഗിയുള്ള കവിത

    ReplyDelete
  4. വാത്സല്യതുമ്പപൈതൽ ലാസ്റ്റ് നാല് വരി വളരെ വളരെ ഇഷ്ടമായി താരാട്ട് പാടി മാമൂട്ടി വച്ചു.
    പൊന്നോണ പൊൻവെയിൽ കാഞ്ഞുകൊണ്ട്
    കൊച്ചരി പല്ല് പുറത്ത് കാട്ടി
    പഞ്ചാര പുഞ്ചിരി തൂകിടുന്നു ഈ വരികളും
    കവിത മൊത്തത്തിൽ മനോഹരമായി ഹൃദയം കവർന്നു

    ReplyDelete

  5. ചെത്തി മിനുക്കിയ മതിലരികിൽ
    കൊച്ചിളം തുമ്പക്കുടം ചിരിപ്പൂ
    നല്ല കവിത

    ReplyDelete
  6. മനോഹരമായ കവിത ..
    ഒടുവിൽ തുമ്പപ്പൂവായി മാറിയാലോന്നു ആർക്കും തോന്നും ..

    ReplyDelete
  7. ഭൂമിയിലേക്ക് ഭൂമിയിലേക്ക് എന്ന് കവിത.

    ആശംസകൾ.!

    ReplyDelete
  8. Replies
    1. നന്ദി ശാന്ത ചേച്ചി.

      Delete
  9. മണ്ണിന്റെ മണം ..തുംബപൂവിന്റെയും !
    ഇഷ്ട്ടായിട്ടോ ..
    അസ്രൂസാശംസകള്‍

    ReplyDelete