Wednesday, October 2, 2013

കൊതുക്



അന്തമില്ലാ രാത്രിയിലിലെൻ 
ചിന്താശൂന്യ മണ്ഡലങ്ങളിൽ 
ഒന്നുരണ്ടല്ലായിരങ്ങൾ 
കുന്തമുനയായ് ഓടിയെത്തും 
ചോരയൂറ്റി എടുത്ത് പിന്നെ
മൂളിയങ്ങ് പറന്നുപോകും
രണ്ടു നാളല്ലേറെനാളായി
വന്നു കൂടിയ ദ്രോഹമല്ലോ 
ഉള്ളിലുള്ളൊരു തുള്ളി അലിവാൽ 
വേണ്ട വേണ്ടായെന്ന് വയ്ക്കേ 
ഇല്ല ഇനി ഒരു രക്ഷ എന്നാൽ 
നിദ്രവിട്ടൊരു സിംഹമായ് ഞാൻ 
ഇന്ന് തന്നെ ഉയർത്തെണീക്കും 
ഇന്ന്‌ രാവിലുറക്കമില്ലാ 
യുദ്ധമല്ലോ ഘോര യുദ്ധം 
ഒന്നുമൊന്നും ബാക്കിയില്ലാ- 
-തൊന്നൊന്നായ്‌ ചതഞ്ഞരയും 
എട്ട് ദിക്കും കാണുമാറെൻ 
വിജയകൊടിയീ വാനിലുയരും

*******
ഞാൻ എന്നത് ഈ ലോകമാണ്. എന്റെ ചിന്താ ശൂന്യമായ പ്രദേശങ്ങളിൽ  ഒരുപാടുണ്ട് ഇതുപോലെ പതിയിരുന്നു   ദ്രോഹം ചെയ്യുന്ന  കൊതുകുകളെപോലെഉള്ള ദുർഭൂതങ്ങൾ...സമാധാനം തരാതെ...

31 comments:

  1. ഉള്ളിലുള്ളൊരു തുള്ളി അലിവാൽ
    വേണ്ട വേണ്ടാ എന്ന് വെക്കുമ്പോഴാണ്
    'മെക്കെട്ടു'കേറുന്നത്......
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. കൊള്ളാം ...
    കൂടെ അവസാന വരികള്‍ കവിതയ്ക്ക്സാമൂഹിക പൂര്‍ണ്ണത വരുന്നു .. ഗുഡ് !
    അസ്രൂസാശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു കവിത...
    ആശംസകൾ....

    ReplyDelete
  4. കൊതുക് നമ്മളെ പലതും ഓർമപ്പെടുത്തുന്നുണ്ട് തന്റെ രക്തം തന്റേതു മാത്രം അല്ല എന്നുള്ളത് അതിൽ ഒന്ന് മാത്രം

    ReplyDelete
  5. കൊച്ചിയില്‍ നിന്നും മാറി നില്‍ക്കൂ..............................നല്ല ചിന്ത മനുഷ്യാ.

    ReplyDelete
  6. തിന്മയുടെ പ്രതീകമായ എല്ല കൊതുവിനെയും നശിപ്പിക്കാൻ ശ്രമിക്കുക. ആശംസകൾ

    ReplyDelete
  7. ഒന്നല്ലൊരുനൂറല്ലായിരമല്ലൊരുലക്ഷവുമല്ല
    എന്നാലെന്തിതുവന്നാലതുകളെ വെന്നേനാം
    മുന്നേറുവതല്ലോ!

    ReplyDelete
  8. പ്രിയ ഗിരീഷ്‌,

    നല്ല കവിത...ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പ്രിയ ചേച്ചി.

      Delete
  9. നല്ല കവിത.വരികൾ മനോഹരം

    ശുഭാശംസകൾ....

    ReplyDelete

  10. കൊതുക് ബാറ്റ് വേണ്ടിവരുമോ ഗിരീഷ് ?

    Your poems are more polished, rhythmic and fluent now. A positive change is visible when we read from the first attempt to the last.

    ReplyDelete
  11. വരികള്‍ അധികമധികം ഭംഗിയാവുന്നു.. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  12. ഉള്ളിലെ ചോര ഊറ്റി കളയൂ.. പിന്നെ ഉപദ്രവിക്കില്ല.
    ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.. എന്നല്ലേ.

    ReplyDelete
  13. നന്നായിരിക്കുന്നു

    ReplyDelete
  14. കൂത്താടിയെ പറ്റി ഒരു കമെന്റ് ഇട്ടതേയുള്ളൂ. ഇതാ കൊതുക് പിന്നാലെ. എന്റെ കൊത്കേ...
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സാർ വായിച്ചതിന് .

      Delete
  15. നമസ്ക്കാരം കുഞ്ചൻനമ്പ്യാരെ .
    ടിപ്പണി വേണ്ടായിരുന്നു .

    ReplyDelete