ഭൂതങ്ങൾ..
അമ്മതൻമടിയിലിരുന്നിരുകൈകൂപ്പി
സന്ധ്യക്ക് നാമം ജപിച്ച ദിനങ്ങളിൽ.,
ഇമവെട്ടിടാതെ ഞാൻ മിഴിനട്ടിരുന്നൊരു ,
തിരിനാളമൂതി കെടുത്തുന്നു ഭൂതങ്ങൾ.,
കുഞ്ഞുനാൾ കുഞ്ഞിക്കുറുമ്പുകാട്ടും നേരം .,
അമ്മ പറഞ്ഞതാം കോക്കാച്ചി ഭൂതമൊ..?
രാക്ഷസ ആകാരമുള്ള ദുർഭൂതമൊ..?
ഇന്നുവന്നെവിടെയും ഇരുള് തൂവീടുന്നു..?
മാനത്തിനായ് താണ് കേഴുന്നു നാരിമാർ.,
ആലംബഹീനരായ് മാറുന്നു വൃദ്ധകൾ.,
ബാല്യങ്ങൾ പിച്ചവച്ചീടുന്ന തൊടിയിലും
ലഹരിപൊതിയുമായ് നിൽക്കുന്നു ഭൂതങ്ങൾ.,
കണ്‍കളെൻ അമ്മതൻ കൈകളാലേ മൂടി.,
കണികാണുവാനിന്ന് അടിവച്ചു നീങ്ങവേ.,
മനസ്സിലെ ഇരുളിൽ തെളിയുന്നു രൂപങ്ങൾ.,
മാമരത്തിൽ തൂങ്ങി ആടുന്നു പ്രേതങ്ങൾ.,
ഇരുളാണ് ഭയമാണ് മിഴികൾ തുറക്കുവാൻ.,
ഇരുളിന്റെ മറവിലായ് എവിടെയും ഭൂതങ്ങൾ.,
ഭയമാണ് അമ്മകൈയ്യൊന്നു വിടുവിക്കുവാൻ.,
ഭയമാണ് അമ്മയ്ക്കരികിൽ നിന്നകലുവാൻ.,
മിഴികളിൽനിന്നമ്മ കൈകളെടുക്കേണ്ട.,
ഓട്ടുരുളിയിൽനിന്നുൾക്കണ്ണിൽ വരൂ കണ്ണാ.,
അണയുവാൻ വെമ്പുമീ തരിവെട്ടമകതാരി-
-ലണയാതെയെന്നമ്മകൈകളാൽ കാക്കണേ...
****
സാക്ഷാൽ ഭൂതങ്ങളും പേടിച്ചോടും; ഇവറ്റകളുടെ ചെയ്തികൾ കണ്ടാൽ..!!!!
ReplyDeleteകവിത അതിമനോഹരമായി. അവസാന നാലുവരികൾ വളരെയിഷ്ടമായി. അങ്ങനെയൊരു പ്രാർഥന ഇക്കാലത്ത് ഒട്ടും അതിശയോക്തി കലർന്നതല്ല തന്നെ. !!
ശുഭാശംസകൾ......
വളരെ നന്ദി..
Deleteകവിത ഇഷ്ടമായതിൽ സന്തോഷം...
കൊള്ളാം
ReplyDeleteവളരെ നന്ദി ശ്രീ..
Deleteകവിത നന്നായിട്ടുണ്ട് ഗിരീ..
ReplyDeleteവളരെ നന്ദി ബനി..
Deleteപേടിപ്പിക്കുന്ന കാഴ്ചകൾ കണ്ടു ഞെട്ടാൻ
ReplyDeleteആണ് വിധി ..ഭൂതങ്ങൾ ഇനിയും
പിൻവാങ്ങിയിട്ടില്ല ..
നല്ല കവിത .കാലോചിതം ..
ആശംസകൾ
വളരെ നന്ദി വായിച്ചതിന്..
Deleteഭൂതങ്ങൾ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു..
ഹൃദ്യം മനോഹരമായ വരികള്‍ ആശംസകള്‍ ഗിരി
ReplyDeleteവളരെ നന്ദി ആസിഫ് ഭായ്..
Deleteനല്ല കവിത .കാലോചിതം ..
ReplyDeleteആശംസകൾ
വളരെ നന്ദി സാർ..
Deleteപഞ്ചഭൂത നിര്‍മ്മിതമാം ഈ ശരീരങ്ങള്‍ക്ക് ആനന്ദം ഉണ്ടാവാന്‍ ഉത്സവങ്ങളും മേള കൊഴുപ്പുകളും അനിവാര്യം അവനവനിലുള്ള തേജോമയ ഉണര്‍ത്താന്‍ ഉതകുന്ന ഓര്‍മ്മ പെടുത്തല്‍ ഈ കവിതകള്‍ ,ഇഷ്ടമായി
ReplyDeleteവളരെ നന്ദി സാർ വായിച്ചതിന്..
Deleteഭൂതം വര്‍ത്തമാനത്തിലാണ്
ReplyDeleteകവിത നന്നായി
വളരെ നന്ദി അജിത് ചേട്ടാ..
Deleteഭയം മനുഷ്യന്‍റെ മനസ്സിന്‍റെ അടിത്തട്ടില്‍ മറഞ്ഞിരിപ്പുണ്ട് .ഭൂതം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു .ഭൂതങ്ങള്‍ക്ക് പല രൂപങ്ങളായി മാറുവാനുള്ള കഴിവുണ്ട്. അങ്ങിനെ രൂപം മാറി വന്നതാണ് കുറുമത്തികാളി
ReplyDeleteവളരെ നന്ദി സാർ വായനക്കും ഈ അഭിപ്രായത്തിനും..
Deleteമനോഹരം
ReplyDeleteകാലത്തിന്റെ ചിത്രം
വളരെ നന്ദി ചേച്ചി.
DeleteIkkalathu ammamareyum viswasikkan padilla...kamukante koode porukkan kunjungale kollunna kalamane...kavitha nannayi...prathyekichum pazhaya sailiyilulla ee ezhuthu.
ReplyDeleteവളരെ നന്ദി അനുരാജ്..
Deleteഅമ്മയെ അല്ലാതെ പിന്നെ ആരെ വിശ്വസിക്കും....
നല്ല ആശയവും ലാളിത്യവും. സാങ്കല്‍പ്പിക ഭൂതങ്ങളില്‍നിന്ന് യഥാര്‍ത്ഥ ഭൂതങ്ങളിലേക്കുള്ള വ്യതിയാനം വേഗത്തിലായിപ്പോയോ ? ആസംസകള്‍. ഗിരീഷ് ഭായ്.
ReplyDeleteവളരെ നന്ദി സുധീർ ഭായ്..
Deleteസംഗതി ജോറായി.....'അമ്മതൻ മടിയിലായുമ്മറ പടിയിലായ് ' എന്തോ ഒരഭംങ്ങി പോലെ എനിക്ക് തോന്നുന്നു.........ബാക്കിയൊക്കെ അടിപൊളി........
ReplyDeleteവളരെ നന്ദി അന്നൂസ്..
Deleteആ വരി തിരുത്തിയിട്ടുണ്ട്.. :)
അന്ന് അമ്മമാർ പരിചയപ്പെടുത്തിത്തന്ന ഭൂതങ്ങൾ നമ്മെ നേർവഴിക്ക് നയിക്കാൻ കഴിവുള്ളവരായിരുന്നു. ഇന്ന് ...
ReplyDeleteവളരെ നന്ദി ടീച്ചർ..
Deleteനേർവഴിക്ക് നടക്കുവാൻ ഭൂതത്തെ പറഞ്ഞ് പേടിപ്പിച്ചതല്ലേ..?
അന്ന് പരിചയപ്പെടുത്തിയ കാണാത്ത ഭൂതങ്ങളൊക്കെ ഇന്ന് മുന്നിൽ വന്ന് നിൽക്കുന്നു..
ഓരോരു കാലങ്ങള്‍ മാടിമാറഞ്ഞങ്ങിനെ...
ReplyDeleteവളരെ നന്ദി റാംജി സാർ..
Deleteവൃത്തഭംഗിയുള്ള നല്ല ആശയമുൾക്കൊള്ളുന്ന കവിത. എനിക്കിഷ്ടമായി. ഗിരീഷ്
ReplyDeleteവളരെ നന്ദി മധു സാർ..
Deleteവൃത്തം ഭംഗിയായോ എന്ന് അറിയില്ല..
മനസ്സില്‍ വേദനയുണ്ടാക്കുന്ന വാര്‍ത്തകളും,കാഴ്ചകളുമാണെന്നും........
ReplyDeleteഭൂതങ്ങളുടെ മൃഗീയതാണ്ഡവം!!!
നന്നായി വരികള്‍
ആശംസകള്‍
വളരെ നന്ദി തങ്കപ്പൻ സാർ..
Deleteഇപ്പോൾ ഭൂതങ്ങളുടെ വിളയാട്ടം തന്നെ..
ഗിരീഷ്,കവിത നന്നായിട്ടുണ്ട്
ReplyDeleteThank you Sir..
Deleteനന്നായിരിക്കുന്നു ..
ReplyDeleteThank you Shahida Iththaa...
Deleteഇരുളിലെ ഭൂതങ്ങളില്‍ വെളിച്ചം ആവേശിക്കട്ടെ....നല്ല വരികള്‍
ReplyDeleteNannaayirikkunnu.
ReplyDeleteThank you Chechi..
Deleteഇഷ്ടമായി ,, നല്ല വരികള്‍ ;
ReplyDeleteThank you..
Deleteഈ നല്ല വരികള്‍ക്ക് നന്മയുടെ അകക്കാമ്പ്റിയുന്ന ഈ നല്ല കവിതക്ക് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ ....
ReplyDeleteവളരെ നന്ദി ഇക്ക.
Delete