Thursday, July 10, 2014

നീയെന്ന വിസ്മയം..





ഓരോരോ പൂവിതൾ തൂവുന്ന സുസ്മിതം..
ചേർത്തുവച്ചുള്ള നിൻ സ്നേഹമാം ഹാരങ്ങൾ
അണിയുന്നതുണ്ട് ഞാനിപ്പൊഴുമെൻ പ്രിയേ.
അറിയുന്നു നിൻ സ്മൃതി അണയില്ലയുൾപൂവിൽ..


മധുമലർ പാലൊളി തഴുകുന്ന പൗർണ്ണമി-
-തിങ്കൾപോലെൻ നീലവിരിമാറിൽ നീ ചായെ..
അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ.. 


ഇനിയും മുളക്കാത്ത ഈരില കൂമ്പു പോൽ
ഇനിയൊരു ജന്മത്തിലൊരു മരചില്ലയിൽ
തളിരിടാൻ പ്രണയദലമർമരം തീർത്തിടാൻ
കാത്തു വയ്ക്കുന്നു ഞാൻ നീയെന്ന വിസ്മയം ...

28 comments:

  1. നല്ല ഗാനം.
    അല്പം കൂടെ നീട്ടാമായിരുന്നു

    ReplyDelete
  2. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  3. നാലു വരിയിൽ നിർത്തിയോ?

    ReplyDelete
  4. ഓര്‍മകളിലേ നീയാം വസന്തം ..
    എന്നുമെന്‍ ഉള്‍തടത്തില്‍ വിരിയുന്ന
    പൂവായി , പൂക്കുന്നു .. വാടാതെ കൊഴിയാതെ

    ReplyDelete
  5. സ്നേഹത്തിന്റെ ചിരിപ്പൂക്കള്‍.

    ReplyDelete
  6. ഉം ..ഇനിയും പോരട്ടെ പുതു വരികളും കവിതകളും. ക്ഷമയോടെ എഴുതുമ്പോൾ വരികൾ കൂടുതൽ ശോഭിക്കുന്നുണ്ട്.

    ReplyDelete
  7. നന്നായി. കുറച്ചുകൂടി ചെത്തിമിനുക്കാമായിരുന്നു.

    "അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
    ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ.."

    ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  8. ഓർമകളിലെന്നും ഒളിമിന്നും പ്രണയം .നല്ല വരികൾ ....

    ReplyDelete
  9. ഇപ്പോള്‍ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  10. ആധുനിക കവിതകളുടെ(?) മുൾപ്പടർപ്പിൽ വിരിഞ്ഞുനില്ക്കുന്ന ഒരു ചെമ്പനീർപൂവുപോലെ സുന്ദരം ഈ കവിത. താങ്കളുടെ എല്ലാ കവിതകളും ഇതുപോലെ മനോഹരമാവട്ടെ.

    ReplyDelete
  11. Feel ഉണ്ട് വരികള്‍ക്ക് .....ഭാവുകങ്ങള്‍ !

    ReplyDelete
  12. മനോഹരം മാഷേ
    "അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
    ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ... "

    നല്ല വരികള്‍, നല്ല ഈണത്തില്‍ വായിച്ചെത്താനാകുന്നുണ്ട്.

    ReplyDelete
  13. മനോഹരം മാഷേ
    "അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
    ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ... "

    നല്ല വരികള്‍, നല്ല ഈണത്തില്‍ വായിച്ചെത്താനാകുന്നുണ്ട്.

    ReplyDelete
  14. Nalla arthamulla warikal chollanum sukamund

    ReplyDelete
  15. നന്നായിരിക്കുന്നു വരികള്‍.

    ReplyDelete
  16. nallavarikal eenamittu paadaan pattiyath. iniyum ezhuthuka madiyathe...nirantharam.

    ReplyDelete
  17. ആസ്വാദനശേഷി നഷ്ടപ്പെട്ടപ്പോഴോ..
    വാക്കുകളില്‍ ആത്മാര്‍ത്ഥത കുറയുന്നെന്നു തോന്നിയപ്പോഴോ
    ആണ് ഗിരീ അഭിപ്രായം പറയല്‍ നിര്‍ത്തിയത്..
    എങ്കിലും കാത്തു വയ്ക്കട്ടെ ഞാനും നീയെന്ന വിസ്മയത്തെ..
    ഹൃദയം കൊണ്ടെഴുതുമ്പോള്‍ വാക്കുകള്‍ മനോഹരമാകുന്നു..
    പറയുമ്പോഴും....
    സ്നേഹഹാരങ്ങള്‍ ഹൃത്തിലണിയുന്നു..
    സ്നേഹാക്ഷരങ്ങള്‍ മനസ്സിനെ ദീപ്തമാക്കട്ടെ..
    ശുഭദിനം..

    ReplyDelete
  18. Eenathil paadan kavitha kittunnathu kuravu..malsakhikkulla snehopaharam nannayirikkunnu...

    ReplyDelete
  19. ഇനിയും മുളക്കാത്ത ഈരില കൂമ്പു പോൽ
    ഇനിയൊരു ജന്മത്തിലൊരു മരചില്ലയിൽ
    തളിരിടാൻ പ്രണയദലമർമരം തീർത്തിടാൻ
    കാത്തു വയ്ക്കുന്നു ഞാൻ നീയെന്ന വിസ്മയം ...നല്ല വരികള്‍ , ഇഷ്ടായി .

    ReplyDelete
  20. Simple and beautiful..Ashamsakal
    Gireesh...

    ReplyDelete
  21. ഇഷ്ടായി..നല്ല വരികൾ, ഹൃദ്യം...മനോഹരം

    ReplyDelete
  22. നല്ല വരികള്‍
    അത്ര ലളിതം അല്ലാത്ത കവിത
    ആശംസകള്‍

    ReplyDelete
  23. കാത്തു വക്കുന്നതും കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയെങ്കില്‍ അതില്‍പ്പരം മനോഹരമായ മറ്റൊന്നീ ലോകത്തിലില്ല ...

    ReplyDelete
  24. വല്ല്യ ഇഷ്ട്ടത്തോടെ..........അന്നൂസ്

    ReplyDelete

  25. നല്ല വരികൾ ...നല്ല ആലാപനം...
    അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
    ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ.. മനോഹരം ..ആശംസകൾ സുഹൃത്തേ.

    ReplyDelete