അകവും പുറവും ഇരുണ്ട പ്രഭാതത്തിൽ
ചാറ്റൽ മഴയും നനഞ്ഞ്,
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ഞാനും വൃഥാ വന്നുനിന്നു.,
തെളിനീരിൽ മുങ്ങിനിവർന്നു കടവത്ത്
ഈറനണിഞ്ഞവൾ നിൽക്കെ,
വിറയുന്നതുണ്ടവളിടനെഞ്ചിനകമൊന്നു
പിടയുന്നതും ഞാനറിഞ്ഞു.,
ഇനിയുമാ അമ്മകൈ ഇറുകെ പിടിച്ചി-
-ന്നൊരടിദൂരം താണ്ടിടാൻ മാത്രം,
ഭാഗ്യമുണ്ടായെങ്കിലെന്നു കൊതിച്ചിടാം
വ്രണിതമാം മനമൊന്നു വെറുതെ.,
അരുമയായ് കൊത്തിതിരയുന്നൊരു കാക്ക
പായസ വറ്റുകൾ ദൂരെ,
അതുനോക്കി നിൽക്കുമവളുടെ മിഴികളിൽ
ചുടുനീർകണം പൊടിയുന്നു.,
കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ
ഞാനുണ്ട് എന്നുമേ കൂടെ,
ഹൃദയത്തിൻ തന്ത്രികൾ മീട്ടുമാ സ്വരരാഗം
അറിയാതെ ഞാൻ മൂളിയല്ലോ.,
ഒരു കുളിർ തെന്നലായവളുടെ മുഖപത്മ-
-മെൻമാറിലതിലോലമമരവെ,
അകലെയാകാശത്തിരുണ്ടൊരു കോണിലായ്,
ചിരിയൊളി കണ്ടു ഞാൻ നിന്നു..
*******
ബലിതര്‍പ്പണം ചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteആശംസകള്‍
വളരെ നന്ദി തങ്കപ്പൻ സാർ.
Deleteഉറ്റവരെയോര്‍ത്തു പിടയുന്ന മനസ്സിന്റെ ഹൃദ്യമായ ആവിഷ്ക്കാരം
ReplyDeleteവളരെ നന്ദി വെട്ടത്താൻ സാർ.
Deleteകവിത മനോഹരമായി.
ReplyDeleteഓരോ ബലിദിനവും നോവിന്റെ ഓര്‍മ്മകളും കൂടിയാണ് കൊണ്ടുവരുന്നത്. അല്ലേ?
വളരെ നന്ദി അജിത്തേട്ടാ.
Deleteനന്നായിരിക്കുന്നു ഗിരീ..
ReplyDeleteവളരെ നന്ദി ബനി .
Deleteകൊള്ളാം
ReplyDeleteവളരെ നന്ദി ശ്രീ.
Delete'കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ
ReplyDeleteഞാനുണ്ട് എന്നുമേ കൂടെ,---- ഈ വരികള്‍ ഏറെ ഹൃദ്യം...
'മെൻമാറിലതിലോലമമരെ'.......... 'മെൻമാറിലതിലോലമമരവെ' എന്നാക്കിയാല്‍ എനിക്കേറെ ഇഷ്ടമാകും...........നല്ലവരികള്‍ക്ക് ആശംസകള്‍..!
വളരെ നന്ദി അന്നൂസ്
Deleteഏറെ ഇഷ്ടമാകുമല്ലോ..? അതുപോലെ തിരുത്തിയിട്ടുണ്ട്..
പെരുത്ത ഇഷ്ട്ടം അറിയിക്കട്ടെ
Deleteനന്നായി ഗിരീഷ്. മാനമിരുണ്ടൊരു...ദൂരെ ആകാശത്ത്.... ഇവ മിനുക്കണം തുടക്കത്തിൽ മറ്റെല്ലാ വരികളും രണ്ടു ലഘുക്കളിലാ തുടങ്ങിയിരിക്കുന്നത്. ഈ വരിയും അങ്ങയാക്കുന്നതാവും ഭംഗി
ReplyDeleteവളരെ നന്ദി ഷാജി സാർ.
Deleteആ വരികൾ തിരുത്തിയിട്ടുണ്ട്. സാർ ഉദ്ദേശിച്ചപോലെ ആയോ എന്നറിയില്ല..
എഴുത്ത് നന്നായി ഗിരീഷെ... ആശംസകള്‍.
ReplyDeleteവളരെ നന്ദി ആശെ.
Deleteഇടക്കെപ്പൊഴോ കവിത കണ്ണിലേക്കെത്തി ഗിരീഷ്...
ReplyDeleteവളരെ നന്ദി മാധവൻ സാർ..
Deleteമനസ്സില്‍ തട്ടുന്ന കവിത .അതിന്‍റെ അര്‍ത്ഥതലങ്ങളില്‍ വിട പറഞ്ഞു പോയ കരളുകളുടെ നോവും വേവും നന്നായി വരച്ചിട്ടു ,ഗിരീഷ് .അഭിനന്ദനങ്ങള്‍ !
ReplyDeleteവളരെ നന്ദി ഇക്ക..
Deleteവേര്‍പ്പാടിന്റെ വേദന ഓരോ വരിയിലും...
ReplyDeleteവളരെ നന്ദി മുബി.
Deletepinnittu kadannu poyavare purakil ninnu smarikkanoru dinam..
ReplyDeleteവളരെ നന്ദി സതി ചേച്ചി.
Deleteനല്ല കവിത . ലളിതം. സുന്ദരം. അതിലേറെ നമ്മിൽ നിന്നും അകന്നു പോയവരുടെ സ്മരണകൾക്ക് മുൻപിൽ അക്ഷരപ്പൂക്കളാൽ ബലിതർപ്പണം ആശംസകൾ.
ReplyDeleteവളരെ നന്ദി സുഹൃത്തെ..
DeleteTouching lines... one with a rhythm.. wishes
ReplyDeleteThanks Arsha..
Deleteഈ നോവ് വായ്യാഞ്ഞിട്ടാണ് ഞാന്‍ പുഴക്കരെ വരെ പോയിട്ടും ഭര്‍ത്താവ് ചെയ്യുന്നത് നോക്കി നിന്നിട്ടും ബലി തര്‍പ്പണം ചെയ്യാതെ തിരിച്ചു വന്നത്. നല്ല കവിത. അവതരണവും നന്നായി.
ReplyDeleteവളരെ നന്ദി അനിത മാം..
Deletegireesh, baliyidaanaayi irikkumpol ente achaneyortthu vingunna ente manassu pole...vaayichappol sankadam vannu ,nenchinullil kanneer thadanju... kavitha ishttamaayee tto. aasamsakal
ReplyDeleteThanks Santhechi..
Deleteഅക്ഷരങ്ങളാല്‍ ബലിതർപ്പണം !!
ReplyDeleteനല്ല വരികള്‍ ..ആശംസകള്‍ !!
Thanks Kochumol.
Deleteവരികളില്‍ കൂടിയൊരു ഓര്‍മ്മപുതുക്കല്‍ ,, കൊള്ളാം .നല്ല വരികള്‍ .
ReplyDeleteThank you Faisal.
Deleteനൊമ്പരപ്പെടുത്തുന്ന വരികൾ..
ReplyDeleteThank you Teacher..
DeleteKavitha ishaayi tto ... Good concept .. keep writing
ReplyDeleteThank you Praveen.
Deleteഗിരീഷ് ഒത്തിരി ഇഷ്ടം ആയി..
ReplyDeleteഅഭിനന്ദനങ്ങൾ
Thank you Sir.
Deleteനല്ല കവിത ഭായ്
ReplyDeleteThank you R@y
Delete