Saturday, August 18, 2012

ഞാന്‍


എന്നിലെ എന്നെ ഞാന്‍ കാണുന്നു

എന്റെ  കണ്‍ പീലികള്‍ മൂടുമീ നേരം

എന്നിലെ ചൈതന്യം അറിയുന്നു ഞാന്‍

ഹൃദയ താളം നിലച്ചൊരീ  നേരം

ദേഹിയും ദേഹവും രണ്ടെന്നറിഞ്ഞെന്റെ 

ചിത കത്തി എരിയുമീ നേരം

ദേഹം അതഞ്ചായി വികടിച്ചു പോയ് 

ഇന്ന് ദേഹിയായി ഞാന്‍ നിലനില്പൂ

ദേഹങ്ങള്‍ പലതും ധരിച്ചുപേക്ഷിച്ചു 

 ഞാന്‍ദേഹിയായി ഇന്നും ഇരിപ്പു

എല്ലാമറിഞ്ഞമരുമകിലാണ്ട നാഥന്‍

ഒരു വേഷം ഇനിയും ഒരുക്കും

അതുമണിഞ്ഞെന്‍ഭാഗം ആടി കളിക്കുവാന്‍

ഞാന്‍ എന്ന സത്യം മുഴുകും

ഞാന്‍ എന്നെ അറിയാതെ എന്തിലോ മുഴുകി

ഒരു ദേഹിയായി എന്നും ഇരിക്കും.

ഒരു ദേഹിയായി എന്നും ഇരിക്കും.

11 comments:

  1. ഭക്തിചിന്തയും തത്വചിന്തയുമായി ഒരു കവിത...അല്ലേ

    വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്യൂ
    കമന്റ് അപ്രൂവലും മാറ്റണം
    ഒരു ഫോളോവര്‍ ഗാഡ്ജറ്റ് കൂടൊ ചേര്‍ക്കണം

    ജാലകത്തില്‍ ഇതിന്റെ അപ്ഡേറ്റ് ഒന്നും കണ്ടില്ലല്ലോ

    ReplyDelete
  2. അജിത്‌ മാഷേ,
    കവിത വായിച്ചതിനു നന്ദി.
    ഫോളോവര്‍ ഗാഡ്ജറ്റ് ചേര്‍ക്കുന്നത് എങ്ങനെ എന്ന് അറിയില്ല.
    ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്

    ReplyDelete
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  4. പ്രതീഷ് മാഷേ,

    കവിത വായിച്ചതിനു നന്ദി.

    താങ്കളുടെ കഥ വായിച്ചു വളരെനന്നായിട്ടുണ്ട്.
    ആശംസകള്‍.
    വീണ്ടും എഴുതണം. വീണ്ടും കാണാം.



    ReplyDelete
  5. നന്നായി കവിത
    അക്ഷരത്തെറ്റുകള്‍ തിരുത്തുക
    ആശംസകള്‍

    my blog
    http://admadalangal.blogspot.com/

    ReplyDelete
  6. വേഷങ്ങള്‍ ആടിത്തീര്‍ക്കുക, മറ്റു വഴിയില്ല നമുക്ക്.
    നല്ല ചിന്തകള്‍ ഗിരീഷ്‌.
    അക്ഷരത്തെറ്റുകള്‍ വായനയ്ക്ക് തടസ്സമുണ്ടാക്കുന്നു.
    ശ്രദ്ധിക്കുമല്ലോ?
    ഭാവുകങ്ങള്‍

    ReplyDelete
  7. ഗോപകുമാറിനും രാഹുലിനും വളരെ നന്ദി. ശ്രദ്ധിക്കാം. വീണ്ടും കാണാം

    ReplyDelete
  8. കവിത നന്നായിട്ടുണ്ട്

    ReplyDelete
  9. life ine patti kurachoodi poems ezhuduvo?

    ReplyDelete
    Replies
    1. Vaayichathinu orupandu Nandi. Ezhuthaan Shramikkaam.

      Delete