Saturday, April 6, 2013

കണിക്കൊന്ന


മഞ്ഞകസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍വിഷു പുലരിയുദിച്ചിടുന്നു. 

മഞ്ഞള്‍ നിറമോലും പൂങ്കുലയില്‍, 
തുള്ളികളിച്ചിടും പൂമൊട്ടുകള്‍.,
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ, 
കിങ്ങിണി പൊന്‍മണി മുത്ത്‌ പോലെ.

ആകാശത്തമ്പിളിവെട്ടത്തിലായ്,
താരാഗണങ്ങളേപോലെയാവാന്‍., 
മേടമാസ പാല്‍നിലാവ് കൊള്ളാന്‍, 
മോഹിച്ച മോഹങ്ങളാരു കാണാന്‍.

മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ട്
വാണിഭ കെട്ടുകളാക്കി മാറ്റി, 
വിലയിട്ടു വിലപേശി വിറ്റിടുന്നു,
വാസന്ത  മന്ദസ്മിതങ്ങളെല്ലാം.

എങ്കിലും പൊന്‍കണിയായി മാറാന്‍, 
കര്‍ണികാരം  പൂത്തുലഞ്ഞിടുന്നു., 
കണ്ണന്റെ പാദാരവിന്ദങ്ങളില്‍, 
ഞെട്ടറ്റു പൊഴിയുവാന്‍  മോഹമോടെ. 

മഞ്ഞ കസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍ വിഷു പുലരിയുദിച്ചുവന്നു.  

**********


വരുന്ന ഏപ്രില്‍ 14 മേടം 1 നു പുതിയൊരു  വിഷുപുലരികൂടി പൊട്ടിവിടരുന്നു
പ്രിയപ്പെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !

സ്നേഹത്തോടെ,
ഗിരീഷ്‌

*************

63 comments:

 1. പ്രിയ ഗിരീ..
  ഈ വര്‍ഷത്തെ ആദ്യത്തെ വിഷു ആശംസ കൂട്ടുകാരന്‍റെതാണല്ലോ...
  തിരികെ നേരട്ടെ ഹൃദയപൂര്‍വ്വം സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ...
  കവിത നന്നായിട്ടുണ്ട്...
  വാസന്ത മന്ദസ്മിതങ്ങളെയും വഴി വാണിഭമാക്കുന്നു...ല്ലേ!
  കണിക്കൊന്ന പൂത്ത മനസ്സും നല്ല നാളെകളും നിനക്കായ്...
  പ്രിയമോടെ...

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ബനി,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഇന്ന് എന്തും ഏതും വാണിഭമാണല്ലോ. വാസന്ത മന്ദസ്മിതങ്ങളെയും വെറുതെ വിടുന്നില്ല.
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 2. നല്ല വരികൾ
  എല്ലാ ആശംസകളും

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഷാജു,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
  2. ഗിരിഷേട്ടാ...നല്ല കവിത. ഒപ്പം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

   Delete
 3. ""പണ്ട് , കണികൊന്ന കൊണ്ട് വരാന്‍ പോകുന്നത്
  ഞങ്ങള്‍ കുറേ കുഞ്ഞ് പട്ടാളങ്ങളാണ് ..
  ഇന്നതൊക്കെ പായ്ക്കറ്റിലും , വഴിയോര വാണിഭങ്ങളുമായി
  എന്നത് സത്യം തന്നെ , എങ്കിലും "വിഷു" എന്ന നന്മ
  മനസ്സില്‍ പകരുന്നത് മായാതെ നില നില്‍ക്കട്ടെ ""
  സത്യം പറഞ്ഞാല്‍ വിഷുവിന്റെ കാര്യം പൊലും
  മറന്നേട്ടൊ ഗിരി ..
  കണിക്കൊന്ന കണ്ടപ്പൊഴാ മനസ്സിലേക്ക് .......!
  എന്തൊരു ഉന്മേഷവും ഉല്‍സാഹവും തരുന്ന
  ഒന്നാണല്ലേ അതിന്റെ നിറവും , കാഴ്ചയും ..
  മനസ്സിലേക്ക് വിശുദ്ധിയുടെ ഒരു മേലങ്കി വന്നു വീഴും ...
  ഓര്‍മകളുടെ ഉണര്‍ത്ത് പാട്ടാണ് ഒരൊ വിഷുവും ..
  നന്മകളുടെ ഐശ്യര്യത്തിന്റെ പൂര്‍ണമായോ ദിനങ്ങള്‍
  കൊണ്ട് ഈ മേടമാസക്കാലം ....................!
  ഹൃദയത്തില്‍ നിന്നും നേരുന്നു ഒരു ഇതള്‍ കണികൊന്നയോടൊപ്പൊം ...!

  ReplyDelete
  Replies
  1. പ്രിയപ്പെട്ട റിനിയേട്ടാ ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   പണ്ട് ഉണ്ടായിരുന്ന ഗ്രാമീണതയുടെ നന്മകളും നിഷ്കളങ്കതയും എല്ലാം ഇന്നിന്റെ മനസ്സ് കുളിർപ്പിക്കുന്ന ഓർമ്മകൾ മാത്രം ആയി മാറി. ആ നന്മകൾ ഹൃദയത്തോട് ചേർക്കുന്ന റിനിയേട്ടൻ പോലും തിരക്കിൽ ഇതെല്ലാം മറക്കുന്നുവോ?
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 4. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ഗിരീ......

  ReplyDelete
  Replies
  1. പ്രിയപ്പെട്ട കാത്തി,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 5. Nalla kavitha..lalitham sundaram
  Happy Vishu....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete

 6. മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ടെ,
  വാണിഭ കെട്ടുകളാക്കി മാറ്റി,
  വിലയിട്ടു വിലപേശി വിറ്റിടുന്നു,
  sathyam.....

  ente rachanayilum onnu roopappettittund.
  kavithayalla. oru cheru katha.udan thanne post cheyyum.
  aasamsaklode.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ലീല ചേച്ചി,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഇന്ന് എല്ലാം വാണിഭമാണല്ലോ .
   പോസ്റ്റ്‌ ഇടുമ്പോൾ തീർച്ചയായും വായിക്കാം
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 7. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 8. സുന്ദരിയവള്‍ മഞ്ഞനീരാട്ടിനോരുങ്ങുന്നു

  നന്നായി എഴുതി
  വിഷു ആശംസകള്‍
  കൈനീട്ടം പിന്നെ തരാം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   കൈനീട്ടം പിന്നെ മതിയല്ലോ :)
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 9. പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നതു
  സഹിച്ചിടാം, പക്ഷെ ഇന്നിപ്പോൾ
  ഈ മരങ്ങളും ഒപ്പം മറ്റു മരങ്ങളും
  നിർദ്ദയം വെട്ടി മാറ്റീടുന്നു കഷ്ടം

  കൊള്ളാം കവിത ഇഷ്ടായി
  വീണ്ടും കാണാം
  നന്ദി

  കൊണ്ടെ, എന്നത് "കൊണ്ട്" എന്നാക്കുക
  'കെട്ടുക ളാക്കി' ഇവിടെ ഒറ്റ വാക്കാക്കുക
  പിന്നെ കെട്ടുകൾ എന്നത് കോപ്പി ചെയ്തു പേസ്റ്റ് ചെയ്തപ്പോൾ
  ശരിയായിക്കാനുന്നു പക്ഷെ പേജിൽ അത് കെട്ടകൾ എന്നാണ് കാണിക്കുന്നത് ഫോണ്ടിലെ ബോൾട് മാറ്റി നോക്കുക അപ്പോൾ അത് ശരിയായി വായിക്കാൻ പ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സാർ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഇന്ന് മനുഷ്യന്റെ ചിന്തകൾ ലാഭത്തിനും നഷട്ടത്തിനും ഇടയിലായി ഒതുങ്ങുമ്പോൾ പ്രകൃതിയെയും മരങ്ങളെയും പക്ഷികളെയും കുറിച്ചുള്ള ആകുലതകൾ അസ്ഥാനത്താകുന്നു.
   ചൂണ്ടികാണിച്ചുതന്ന തെറ്റുകൾ തിരുത്തിയിട്ടുണ്ട്. വളരെ നന്ദി
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 10. കവിത നന്നായി ഗിരീഷ്. വിഷു ആശംസകൾ..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഗിരിജ ടീച്ചർ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 11. വിഷുക്കവിത നന്നായി.
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട മാഷെ,
   വളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 12. കണിക്കൊന്ന പോലത്തെ കവിത

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അജിത്തെട്ടാ,
   വായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 13. vishu aasamsakal
  Koote ente vishukkavithayum
  http://www.anithakg.blogspot.in/2013/03/blog-post_1165.html

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനിത ചേച്ചി,
   വായനക്കും ഹൃദ്യമായ ആശംസകൾക്കും വളരെ നന്ദി
   ചേച്ചിയുടെ ബ്ലോഗ്‌ തീര്ച്ചയായും വായിക്കും
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 14. കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ,
  കിങ്ങിണി പൊന്‍മണി മുത്ത്‌ പോലെ.

  കൊന്നപ്പൂമൊട്ടുകളെ ഇങ്ങനെ ഉപമിച്ചത്‌ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സാർ,
   വായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ സാർ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 15. വിഷുക്കണി വെക്കാനായി കൂട്ടുകാരുടെ കൂടെ കൊന്നപ്പൂക്കൾ പറിക്കാനോടി നടന്നതും, കണികാണിക്കാനായി ശ്രീകൃഷ്ണ വേഷം കെട്ടിയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ..മനോഹരമായ ഈ കവിത ഓർമകളിലേക്ക് തിരികെ നടത്തിച്ചു..ആശംസകൾ..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
   ഇന്നിന്റെ വിഷുവും ഓണവും എല്ലാം ഇന്നലത്തെ ഒർമകളുടെ നിറപൊലിമകൾ മാത്രമാകുന്നു
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete

 16. ഗിരീഷ്‌,നല്ല ഇഷ്ട്ടമായി ,വിഷു ക്കവിത . .സ്വര്‍ണ പ്പൂക്കളുടെ വിഷുക്കണി
  ഇക്കൊല്ലവും മനോഹരമാകട്ടെ.അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു കൊണ്ട്
  പൊന്നുണ്ണികൃഷ്ണന്‍ എന്നും കൂടെയുണ്ടാകട്ടെ ..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ശാന്ത ചേച്ചി,

   ഈ സ്നേഹം നിറഞ്ഞ പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി.
   ചേച്ചിക്കും ഈ വിഷു മനോഹരമാകട്ടെ !
   സന്തോഷവും സമാധാനവും ആയി പൊന്നുണ്ണികൃഷ്ണന്‍ ഹൃദയത്തിൽ ഇപ്പോഴും വിരുന്നു വരട്ടെ.
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 17. nice...
  വിഷു ആശംസകൾ....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും ഹൃദ്യമായ വാക്കിനും വളരെ നന്ദി
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 18. നന്നായി എഴുതി
  വിഷു ആശംസകള്‍
  കൈനീട്ടം പിന്നെ തരാം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഇത്താ,

   വളരെ നന്ദി. ഒപ്പം വിഷു ആശംസകളും !
   കൈനീട്ടം ഒന്നും വേണ്ടാ കെട്ടൊ. ഈ പ്രോത്സാഹനം മാത്രം മതി.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 19. ഹൃദയാങ്കണത്തിലും പൊന്നൊളിയായ്...

  വളരെനല്ല കവിത.
  വളരെയിഷ്ടമായി.
  വിഷു ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി
   മാഷിന്റെ കവിത വായിച്ചു. വളരെ മനോഹരം !
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 20. പ്രിയ ഗിരീഷ്‌,

  എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ...

  കവിത ഒത്തിരി ഇഷ്ടായി ..

  സ്നേഹപൂര്‍വ്വം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 21. കവിത നേരത്തെ വായിച്ചതാണ്, അപ്പോള്‍ ഒന്നും എഴുതാന്‍ പറ്റിയില്ല.

  ലളിതസുന്ദരമായ വരികള്‍.ഇനിയും എഴുതുക നല്ല നല്ല കവിതകള്‍...

  വിഷു ആശംസകള്‍ ഇത്തവണ എനിക്കാദ്യം തന്നത് ഗിരിഷാണ് കേട്ടോ. തിരിച്ചും നല്ലൊരു വിഷു ആശംസിക്കുന്നു.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട കലേച്ചി,
   വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി !
   ആശംസ ആദ്യം തരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് :)
   ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ചേച്ചി !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 22. ഗിരീഷ് ജി നല്ല കവിത . ഇടയിൽ ചില ഇടങ്ങളിൽ ഈണം മുറിയുന്നത്‌ ശ്രദ്ധിച്ചില്ല അല്ലെ ? HAPPY VISHU

  ReplyDelete
  Replies
  1. പ്രിയപ്പെട്ട കണക്കൂർ ചേട്ടാ,
   വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി !
   ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഏട്ടാ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 23. ലളിത മനോഹരമായ വരികള്‍ ..വിഷു ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഇക്കാ,
   വായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി !
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഇക്കാ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 24. Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും ഹൃദ്യമായ വാക്കിനും വളരെ നന്ദി.
   വരികൾ ഇഷ്ടമായതിൽ സന്തോഷമുണ്ട്.
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 25. നന്നായിട്ടുണ്ട്... വിഷു ആശംസകള്‍!

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും നല്ല വാക്കിനും വളരെ നന്ദി.
   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 26. വിഷു ആശംസകൾ നേരുന്നു . കവിത കൊണ്ട് ഒരു വിഷുക്കണി

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായനക്കും നല്ല വാക്കിനും വളരെ നന്ദി.
   വിഷുക്കണിയോട് ഉപമിച്ചത് ഇഷ്ടമായി. നന്ദി
   ഹൃദയംനിറഞ്ഞ വിഷു ആശംസകൾ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 27. ഇവിടെ വരുവാനും ആശംസിക്കാനും വൈകിയല്ലോ ഞാൻ ഗിരീഷ്‌ ക്ഷമിക്കുക
  നല്ല വരികൾ .

  ReplyDelete
  Replies
  1. പ്രിയപ്പെട്ട നീലിമ,
   വായിച്ചതിലും നല്ലവാക്കുകൾ പറഞ്ഞതിലും സന്തോഷമുണ്ട്
   വിഷു നന്നായി ആഘോഷിച്ചല്ലോ?
   തിരിച്ചും ആശംസകൾ നേരുന്നു.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 28. വൈകിയ വിഷു നന്മകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ ,
   വിഷു നന്നായി ആഘോഷിച്ചു എന്ന് കരുതട്ടെ?
   തിരിച്ചും ആശംസകൾ നേരുന്നു.
   വളരെ നന്ദി സുഹൃത്തെ !
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 29. കവിത നന്നായി ഗിരീഷ്.ഞാന്‍ പതിവുപോലെ താമസിച്ചു.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട രമേഷ് ചേട്ടാ,
   വിഷു ആഘോഷം നന്നായിരുന്നല്ലോ.
   ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഏട്ടാ
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 30. വിഷുക്കണി നന്നായിരുന്നു. കാണാന്‍ വൈകി. എങ്കിലും ഈ വര്‍ഷം ആശയസമൃദ്ധമാകട്ടെ....

  ReplyDelete
  Replies
  1. പ്രിയസുഹൃത്തെ,

   വൈകിയാണെങ്കിലും കണ്ടല്ലോ :)
   ഈ അനുഗ്രഹത്തിന് വളരെ നന്ദിയുണ്ട് !

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 31. പ്രിയ ഗിരീഷ്,

  വൈകിയാണെങ്കിലും സ്നേഹം നിറഞ്ഞ ഒരു വിഷുവാശംസ, എന്റേതും.

  സസ്നേഹം,

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. പ്രിയസുഹൃത്തെ,

   വൈകിയാണെങ്കിലും വന്നതിൽ സന്തോഷം :).
   ആശസകൾക്ക് വളരെ നന്ദിയുണ്ട് !

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete