അമ്മതന്‍ ഉമ്മ മറന്നുപോയോ
അമ്മിഞ്ഞപാല് നുകര്‍ന്ന മധുരവും
നെഞ്ചിലെ ചൂടും മറന്നുപോയോ
ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍ തുറന്നു
നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു
നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു
അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ
പിഞ്ചിളം കവിളു നനഞ്ഞു കുതിര്‍ന്നു
അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള
വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു
അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്
പീലി വിടര്‍ത്തുന്ന മയിലുമുണ്ട്
പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍
മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്
പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ
ഞ്ഞൊറികളായലകളായ് അതിമധുരം
സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍
പുങ്കാവനത്തിലെ പൂമരം പോല്‍
ചന്ദ്ര ബിംബത്തിന്റെ പ്രഭയില്‍നിന്നുതിരുന്ന
കുളിരുമായി മാരുതന്‍ വീശിടുന്നു
പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ
അമ്മതൻ സ്നേഹമാം പുഞ്ചിരിക്ക്
പകരം കൊടുക്കുവാനെന്തുണ്ട് എന്‍ കയ്യി-
-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്
അമ്മയുടെ ഓമനയായി വളരണം
അമ്മക്ക് തണലായി മാറീടണം
അമ്മയോടുള്ളതാം സ്നേഹം മുഴുവനും
അമൃത് പോല്‍ അമ്മയെ ഊട്ടീടണം
അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍
മന്ത്രം പോല്‍ എന്നെന്നുമുരുവിടണം
*************************
അമ്മയും അമ്മയുസ് സ്നേഹവും വിലമതിക്കാനാവാത്ത നിധികളാണ്.
ReplyDeleteഅമ്മപ്പാട്ട്
ReplyDeleteഅമ്മയ്ക്കൊരു പാട്ട്.
നന്നായി
അമ്മ -രണ്ടക്ഷരം കൊണ്ടൊരു കവിത .
ReplyDeleteആശംസകള്‍ ഗിരീഷ് .
അമ്മയ്ക്ക് പകരം അമ്മ മാത്രം ഈ ലോകത്തില്‍.
ReplyDeleteഅമ്മയുടെ ഓര്‍മ്മകള്‍ ഞാനും അയവിരക്കിയിട്ടുണ്ട്. താഴെ പറയുന്നപോലെ;
"കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ
കണ്ടു ഞാനമ്മയില്‍ നാകലോകതെയും
കണ്ടു ഞാന്‍ മാമക മാതാവിന് കാരുണ്യം
കണ്ടിട്ടില്ലേവം കനിവിന് കോഹിനൂര്‍"
http://kavyashakalangal.blogspot.in/