Saturday, September 1, 2012

വിടവാങ്ങലുകള്‍


കടലിലേക്ക്‌ നോക്കാം 

ഓരോരോ തിരമാലയും ഓരോരോ ജീവിതങ്ങള്‍ 

ചിലവ ശാന്തമായവ ചിലവ ആര്‍ത്ത് ഇരമ്പുന്നവ 

അവസാനം തീരത്ത് അടിയേണ്ടവ 

പിന്‍വാങ്ങാന്‍ വിധിക്കപെടുന്നവ

വേറെ ഒരുവഴിയുമില്ല 

 പക്ഷെ

അവ വന്നു തഴുകിയ പാദങ്ങള്‍ കുളിരണിഞ്ഞിരിക്കാം.

അവയെ കണ്ടുരസിച്ച കണ്ണുകളില്‍ ശാന്തി നിറഞ്ഞിരിക്കാം

അവയുടെ ഇമ്പമുള്ള ഇരമ്പല്‍ പലരും കാതോര്‍ത്തിരിന്നിരിക്കാം. 

എങ്കിലും ഒരു നിമിഷനേരത്തിനപ്പുറം

ഒന്നൊന്നായ്‌ പിന്‍വാങ്ങുന്നുവല്ലോ

ഇനിയും ഒരു തിരിച്ചുവരവില്ലാതെ

പിന്നോട്ട്  പിന്നോട്ട് 

അനന്തമായ നീലിമയുടെ ആഴങ്ങളിലേക്ക് 

ഒരുവേള തിരിഞ്ഞോന്നു നോക്കി വിട പറയുവാന്‍പോലും ആകാതെ. 


20 comments:

  1. അവയുടെ ഇമ്പമുള്ള ഇരമ്പല്‍
    പലരും കാതോര്‍ത്തിരിന്നിരിക്കാം.
    എങ്കിലും ഒരു നിമിഷനേരത്തിനപ്പുറം
    ഒന്നൊന്നായ്‌ പിന്‍വാങ്ങുന്നുവല്ലോ
    nice lines...

    ReplyDelete
    Replies
    1. നന്ദി സാജന്‍, ഇനിയും വരണേ.

      Delete
  2. കിളിരണിഞ്ഞിരിക്കാം. കുളിരണിഞ്ഞിരിക്കാം എന്നാണോ ഉദ്ദേശിച്ചത്. ചില അക്ഷരതെറ്റുകള്‍ എല്ലാ കവിതയിലും വരുന്നുണ്ട്. ഒന്ന് ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം . വളരെ ലളിതമായ കവിതകള്‍., സമൂഹത്തിലെ മൂല്യശോഷണങ്ങള്‍ തുറന്നു കാട്ടുന്നു.നന്നായി. വീണ്ടും എഴുതുക. ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി. ഇനിയും വരണം.

      Delete
  3. കടലിലേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ എന്തെല്ലാം ചിന്തകള്‍ ആണല്ലേ ?
    നൊമ്പരപ്പെടുത്തുന്ന എന്തൊക്കെയോ .
    നന്നായി എഴുതി.

    ReplyDelete
    Replies
    1. വളരെ നന്ദി. ഇനിയും വരണേ.

      Delete
  4. ചിലപ്പോള്‍ അവ സുനാമിയായി തിരികെ വരും. കരുതിയിരിക്കുക

    ReplyDelete
    Replies
    1. ഹ ഹ ഹ. ഞാന്‍ കാത്തിരിക്കുന്നു.

      വളരെ നന്ദി മാഷെ.
      വീണ്ടും വരണെ. :)

      Delete
  5. സുഹൃത്തേ,കടല്‍ പലപ്പോഴും മനുഷ്യ വികാരങ്ങളുടെ തിരനോട്ടം ആണെന്ന് പറയും.
    ചിലപ്പോഴൊക്കെ
    ഇനിയും ഒരു തിരിച്ചുവരവില്ലാതെ
    പിന്നോട്ട് പിന്നോട്ട്..
    ലളിതമായ ഭാഷ..ആശംസകളോടെ മനു

    ReplyDelete
    Replies
    1. വളരെ നന്ദി മനു. ഇനിയും വരണേ.

      Delete
  6. യഥാര്‍ത്ഥത്തില്‍ വിട പറയാന്‍ നമുക്ക്‌ സമയം കിട്ടുമോ? അല്ലെങ്കില്‍ത്തന്നെ ഒരു വിട പറയലിന്റെ ആവശ്യകതയെന്താണ്? ലാളിത്യത്തിന്റെ സുഖമുണ്ട് കവിതയ്ക്ക്, ആശംസകള്‍ ...

    ReplyDelete
    Replies
    1. വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി. ഇനിയും വരണേ.

      Delete
  7. കടല്‍ ഒരു പ്രഹേളികയാണ് .അത്ഭുതപ്പെടുത്തും ..പേടിപ്പിക്കും ..പുതിയ കാഴ്ചപ്പാടുകള്‍ നല്‍കും
    നല്ല നവിത .

    ReplyDelete
    Replies
    1. വളരെ നന്ദി. ഇനിയും വരണേ.

      Delete
  8. കടല്‍ പോലെന്‍റെ സ്നേഹം
    കടലല പോലെ നിന്‍റെതും
    ഞാനെന്നുമിവിടെ...
    നീ വരും പോകും..
    വീണ്ടും വരും ...
    വീണ്ടും പോകും...
    എന്നുമരികില്‍...
    ചിലപ്പോഴകലെ..

    ReplyDelete
  9. ഇനിയും ഒരു തിരിച്ചുവരവില്ലാതെ
    പിന്നോട്ട് പിന്നോട്ട്
    അനന്തമായ നീലിമയുടെ ആഴങ്ങളിലേക്ക്
    ഒരുവേള തിരിഞ്ഞോന്നു നോക്കി
    വിട പറയുവാന്‍പോലും ആകാതെ.
    നല്ല വരികള്‍..വിട പറയാന്‍ പോലും നില്‍ക്കാതെ ഒഴുകുന്ന കടലലകള്‍ നന്നായി....
    ആശംസകള്‍ ഗിരീഷ്‌.

    ReplyDelete
    Replies
    1. നന്ദി ആശ, ആദ്യ വരവാണല്ലോ. വീണ്ടും കാണാം. :)

      Delete
  10. ഓരോ തിരമാലയും അടുക്കിവെച്ച്
    ഓരോ ഇരമ്പലാല്‍ പേരുമിട്ട്
    ഈയൊരു ജീവിതത്തില്‍
    ഉപ്പു കലര്ത്തിയവനാരോ...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഫസല്‍ ഇക്ക,

      ഇവിടെ വന്നതിന് വളരെ നന്നിയുണ്ട്. ജീവിതത്തില്‍ ഉപ്പും മധുരവും കലര്‍ത്തുന്നത് ദൈവം അല്ലാതെ ആരാണ്. എല്ലാം അവിടുന്നുള്ള ഓരോ സമ്മാനങ്ങള്‍.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete