Monday, October 29, 2012

കളികൂട്ടുകാരന്‍

കുങ്കുമവര്‍ണാങ്കിത സുന്ദര സുസ്മിതം

വിടരുന്ന നിന്‍ മുഖം മനോഹരം

നീ എന്നുമെനിക്കെന്നുമൊരു കളികൂട്ടുകാരന്‍

പുതിയ മേച്ചില്‍പുറങ്ങളിലേക്കെന്നെനയിക്കുന്നൊരിടയന്‍

 ചിലനേരമാ മേഘപാളികള്‍ക്കുള്ളിലൊളിച്ചു കളിച്ചു രസിക്കും


ചിലനേരമാ പച്ചില ചില്ലകള്‍ക്കിടയിലായ് -

-വന്നൊളികണ്ണിട്ടെത്തിനോക്കും


പരിഭവങ്ങളൊരുതെല്ലുമില്ലാതെയകലാതെ

- പിരിയാത്തൊരെന്‍ കൂട്ടുകാരന്‍


നിന്നെ അനുഗമിച്ചനുഗമിച്ചിന്നിതാ

ഈ സായന്തനത്തിലീ കടല്‍ക്കരയിലൊ- 

-രേകാന്ത മനസ്സുമായി മൗനമായി വന്നുനില്‍പൂ


ജീവിതാന്ത്യത്തിലീതിരകളലഞോറിയുമീ-

-തീരത്തിലീപൂഴിമണലില്‍


ഒഴുകുന്നകാറ്റിലകതാരില്‍ നിറയുന്ന നൊമ്പര- 

-മലിയുന്ന കുളിരില്‍


നീ ഉറങ്ങുവാന്‍ പോകുമീനേരംവയ്കിയ വേളയില്‍

നടക്കട്ടെ തിരിഞ്ഞു ഞാനെന്റെ കുടിലിലേക്കങ്ങുമെല്ലെ


നടന്നുനടന്നേറെ തളര്‍ന്നൊരീകാലുകുഴയുന്നുവല്ലോ


തൊണ്ടയിലടര്‍ന്നു  ചിന്നിചിതറുമീ 

ചുമയിലടിപതറുന്നുവല്ലോ


ചിരിതൂകി നിന്ന മുഖങ്ങളകലത്തകന്നകന്നുപോയീ 


പിന്നിലായ് പതിഞ്ഞൊരാ കാലടി പാടുപോല്‍ 

സര്‍വവും ദൂരത്തു  മാഞ്ഞ്  മാഞ്ഞുപോയ്‌   


താങ്ങുവാന്‍ തണലാകുവാനായരികിലിന്നീ- 

-യൊരൂന്നുവടി മാത്രം 


എങ്കിലും വിഷമിപ്പതില്ലയെന്‍ മനമൊരു തെല്ലും


കണ്ണ് ചിമ്മിടും താരകള്‍ നിറയുമാകാശമുണ്ടല്ലോ

പെയ്തുനിറയുന്ന നിറനിലാവതും നീതന്നെയല്ലോ


നിന്‍ വിരല്‍ തഴുകുന്ന പൂക്കളുണ്ടല്ലോ


നീ വന്നു തൊടുവാന്‍ തളിര്‍ക്കുന്ന ഇലകളുണ്ടല്ലോ


നീയെന്നുമുറങ്ങിയുണരുമീ കടലിലെ തിരകളുണ്ടല്ലോ


ഇനിയെന്തുവേണമീ നിബിഡാന്ധകാരത്തില്‍

സുഖനിദ്രപൂകുവാന്‍  


പുതു പുതു മോഹങ്ങള്‍ സ്വപ്നങ്ങള്‍ മുളവന്നു

പൊന്‍കതിരണിയുവാന്‍ 


ഉണരുമോ ഞാനിനിയുമൊരു  പുലരിയില്‍

നീ അരികത്തു വന്നിടും നിമിഷത്തി-

ലൊരുവേളയാചിരിയൊരുനോക്കു കാണുവാന്‍ 


നിലക്കാതിരിക്കുമോ ഹൃദയ താളമേ


ഇനിയുമൊരു സുപ്രഭാതത്തിന്‍ സുസ്മിതംനുകരട്ടെ

ഹൃദയമേ മുഴങ്ങിടട്ടെ നിന്‍ മൃദുസ്പന്ദനം

ഇനിയും മുഴങ്ങിടട്ടെ നിന്‍ മൃദുസ്പന്ദനം


**********


മഴപെയ്തുതോര്‍ന്നൊരു സായാഹ്നത്തില്‍ തൊടിയിലെ മരച്ചില്ലയില്‍ വിരുന്നുവന്ന ആ അണ്ണാറകണ്ണന്‍ മനസ്സ് മരവിച്ചിരുന്ന ആ അപ്പൂപ്പന്റെ കണ്ണുകളില്‍ പ്രകാശം വിരിയിച്ചു.രോമം നിറഞ്ഞ വാലുയര്‍ത്തിയിളക്കി തല ചുറ്റുപാടും  ചലിപ്പിച്ച്  അണ്ണാറകണ്ണന്‍ അപ്പൂപ്പനെ രസിപ്പിച്ചു. എന്തെന്നില്ലാത്ത ഒരു കരുത്ത് ആ  മനസ്സില്‍ വന്നു നിറഞ്ഞു അതിന്റെ അടയാളം അപ്പൂപ്പന്റെ  മുഖത്ത് ഞാന്‍ കണ്ടു.  പിന്നെ കുറെയേറെ സംസാരിച്ചു.അടുത്തിരിക്കുന്ന ആള്‍  താന്‍ പറയുന്നത്  ശ്രദ്ധിക്കുന്നുണ്ട് എന്നതും തിരിച്ച്  എന്തെങ്കിലും ചോദിക്കുന്നതും അപ്പൂപ്പനില്‍ ഉത്സാഹം നിറക്കും. ഞാന്‍ ശ്രദ്ധയോടെയും  തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും ഇരുന്നു. ആ വീട്ടില്‍ അപ്പൂപ്പന്‍ ഒരു വിരസ കഥാപാത്രമാണ്. മരുന്ന് കൊടുക്കാനും ഭക്ഷണം കൊടുക്കാനും മാത്രമാണ് ആരെങ്കിലും എന്തെങ്കിലും മിണ്ടുന്നത്. അപ്പൂപ്പന്‍ പലപ്പോഴും എന്തൊക്കെയോ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു വെറുതെ പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും ആരും ഒന്നും ശ്രദ്ധിക്കില്ല.    പെട്ടന്ന് അകത്തുനിന്നും ഒരു ശബ്ദം കേട്ടു.  "ഇങ്ങനെ തണുപ്പത്ത് വരാന്തയില്‍ ഇരിക്കുന്നത് എന്തിനാണ് രാത്രി മുഴുവന്‍ ചുമച്ച് കുരക്കാനാണോ അകത്തുപോയി കിടന്നൂടെ" അപ്പോളും അപ്പൂപ്പന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി മങ്ങിയില്ല. ആ അണ്ണാറകണ്ണന്‍ അപ്പൂപ്പന്റെ മനസ്സിനെ അത്രത്തോളം തണുപ്പിച്ചിരുന്നു. പതിയെ എഴുന്നേറ്റ്  വടികുത്തിപിടിച്ച് അപ്പൂപ്പന്‍ അകത്തേക്ക് നടന്നുപോയീ. അണ്ണാറകണ്ണനും  അപ്പോഴേക്കും എങ്ങോ പോയി മറഞ്ഞു എങ്കിലും  ഞാന്‍ മരചില്ലയിലേക്ക് നോക്കി പറഞ്ഞു എന്റെ അണ്ണാറക്കണ്ണാ  നീ നാളെയും വരണേ നിനക്ക് മാത്രമേ ആ അപ്പൂപ്പന്റെ മനസ്സ് തണുപ്പിക്കാനാകു, തീര്‍ച്ചയായും വരണം.നാളെ ഉറക്കമുണർന്ന് ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു പ്രതീക്ഷയോടെ മരചില്ലയിലേക്ക് ഉറ്റുനോക്കുമ്പോൾ നിരാശനായാൽ ആ മനസ്സ് എങ്ങിനെ സഹിക്കും??? അതോർത്തപ്പോൾ ഇത്രയും കുറിച്ചുപോയീ. ഈണവും താളവും ഇല്ലാത്ത ആ വരികള്‍  നിങ്ങളില്‍  വിരസത ഉണ്ടാക്കിയില്ല  എന്ന് വിശ്വസിക്കട്ടെ ഈ പുക്കളും ഇലകളും നിറഞ്ഞ പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെല്ലാം  വിഷാദം നിറഞ്ഞ  മനസ്സുകളില്‍   മോഹങ്ങളും സ്വപ്നങ്ങളും നിറക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തിന്  അവരെ അവഗണിക്കുന്നു? ****************
34 comments:

 1. അണ്ണാറക്കണ്ണനും തന്നാലായതുപോലെ

  നല്ല കവിതയാണ് കേട്ടോ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അജിത്തേട്ടാ,

   ഈ വിലപെട്ട സമയത്തില്‍ കുറച്ചു പങ്ക് ഇവിടെ ചെലവഴിച്ചതില്‍ വളരെ നന്ദി. നന്നായി എന്ന് പറയുന്നത് കേള്‍ക്കാന്‍ സന്തോഷമുണ്ട്. മറന്നിട്ടില്ല എന്നറിയുന്നതിലും. :)

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 2. നിന്നെ അനുഗമിച്ചനുഗമിച്ചിന്നിതാ
  ഈ സായന്തനത്തിലീ കടല്‍ക്കരയിലൊ-
  -രേകാന്ത മനസ്സുമായി മൗനമായി വന്നുനില്‍പൂ

  ഗിരീഷ് നല്ല രചന.. നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട രാജീവ്,

   വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി. നിറയെ സ്നേഹവും

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 3. This comment has been removed by the author.

  ReplyDelete
 4. നന്നായിട്ടുണ്ട് ഗിരീഷ്‌..
  വരികള്‍ക്ക് അവശ്യം വേണ്ട ഈണവും താളവുംണ്ട്ട്ടോ..
  ആരും അവഗണിക്കപ്പെടാതിരിക്കട്ടെ, ആരെയും അവഗണിക്കാതിരിക്കാന്‍ നമുക്കും ശ്രമിക്കാം....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട കൂട്ടുകാരാ,

   എല്ലാവരെയും സ്നേഹിക്കാം. എല്ലാവര്‍ക്കും പുഞ്ചിരി സമ്മാനിക്കാം.തിരിച്ചും അതുമാത്രം പ്രതീക്ഷിക്കാം. ആ അണ്ണാറകണ്ണന്റെ ചിത്രം കണ്ടാല്‍ ദുഖമോക്കെ അകലും.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 5. പ്രിയപ്പെട്ട ഗിരീഷ്‌,

  സുപ്രഭാതം !

  അക്ഷരതെറ്റുകള്‍ ഇല്ല എന്നത് തന്നെ വളരെ സന്തോഷകരം. :)

  അവഗണനയുടെ വേദന അനുഭവിക്കാത്തവര്‍ ആരുമില്ല.ആശയം നന്നായി.അണ്ണാരകണ്ണന്‍ എന്റെയും കൂട്ടുകാരന്‍ ആണ്,കേട്ടോ.

  അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനു,

   അവഗണിക്കുന്നതും അവഗണിക്കപെടുന്നതും മനുഷ്യമനസ്സുകള്‍ മാത്രമാണ്. വയസ്സായി എന്നതുകൊണ്ട്‌ ആരും ഈ ലോകത്ത് അവഗണിക്കപെടാന്‍ പാടില്ല എന്ന് തോന്നി. അവരോടു ഒന്ന് മിണ്ടിയാല്‍ കുറച്ചു സമയം അവരോടൊത്ത് ചിലവഴിച്ചാല്‍ എന്താണ് നഷ്ടപെടുവാനുള്ളത്.
   സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി.
   അക്ഷരതെറ്റ് കുറയുന്നതില്‍ എനിക്ക് അനുവിനോട് കടപ്പാടുണ്ട്. ഏറെ നന്ദി ഈ കരുതലിന്.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 6. നന്നായി എഴുത്ത് ഗിരീഷ്‌

  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഗോപകുമാര്‍,

   ഏറെ നന്ദിയും സന്തോഷവും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 7. നല്ല വരികള്‍ ..നല്ല ചിന്തകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഇക്ക,

   പെരുന്നാള്‍ നന്നായി ആഘോഷിച്ചു എന്ന് കരുതട്ടെ.
   വായിച്ചതിനും ഈ അഭിപ്രായത്തിനും വളരെ നന്ദി. സന്തോഷം

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 8. നിന്‍ വിരല്‍ തഴുകുന്ന പൂക്കളുണ്ടല്ലോ
  നീ വന്നു തൊടുവാന്‍ തളിര്‍ക്കുന്ന ഇലകളുണ്ടല്ലോ
  നീയെന്നുമുറങ്ങിയുണരുമീ കടലിലെ തിരകളുണ്ടല്ലോ
  ഇനിയെന്തുവേണമീ നിബിഡാന്ധകാരത്തില്‍
  സുഖനിദ്രപൂകുവാന്‍

  ഈ പുക്കളും ഇലകളും നിറഞ്ഞ പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെല്ലാം വിഷാദം നിറഞ്ഞ3 മനസ്സുകളില്‍ മോഹങ്ങളും സ്വപ്നങ്ങളും നിറക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തിന് അവരെ അവഗണിക്കുന്നു?

  ഇഷ്ടായിട്ടോ..
  വിഷാദം നിറഞ്ഞ മനസ്സുകളെ ഒരു വേള ഓര്‍ക്കാന്‍ ശ്രമിച്ചതിനു...അവരുടെ മനസ്സിലൂടെ കടന്നു പോയതിനു...ഒത്തിരി നന്ദി ഗിരീഷെ......

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ആശ,

   വളരെ സന്തോഷം ഈ കമന്റിനും വായനക്കും. സ്നേഹത്തിനു അളവുകോല്‍ നിശ്ചയിക്കാത്ത ഒരു ലോകത്ത് വിഷാദവും നൊമ്പരവും ഇല്ല തന്നെ. എല്ലാവരും എല്ലാവരാലും സ്നേഹിക്കപെടുമ്പോള്‍ പിന്നെ ആര്‍ക്ക് നൊമ്പരപെടുവാന്‍ കഴിയും. ഒരുപാട് നന്ദി ഈ വഴി വരുന്നതില്‍.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 9. മനസ്സിൽ തട്ടുന്ന വരികൾ. അഭിനന്ദനങ്ങൾ, ആശംസകൾ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട മാഷെ,

   മാഷിന്റെ അഭിനന്ദന വാക്കുകള്‍ മനസ്സ് നിറക്കുന്നു. ഈ പ്രോത്സാഹനത്തിനും വായനക്കും വളരെ നന്ദി.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 10. നിന്നെ അനുഗമിച്ചനുഗമിച്ചിന്നിതാ വന്നുനില്‍പൂ
  ഇനിയും മുഴങ്ങിടട്ടെ നിന്‍ മൃദുസ്പന്ദനം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,

   വന്നല്ലോ സന്തോഷമായി. വളരെ നന്ദി വായനക്ക്. മനോഹരമായ കവിതകള്‍ മെനയുന്ന സുഹൃത്തെ സ്നേഹിതന്റെ മനോഹരമായ ഒരു കാവ്യരസം കൂടി നുകരുവാന്‍ കാത്തിരിക്കുന്നു.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 11. ഗിരീഷ്‌, കവിത ഇഷ്ടപ്പെട്ടു.ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അശ്വതി,

   വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ഇഷ്ടമായല്ലെ ഏറെ സന്തോഷം.
   അമ്മുവിനും അപ്പുവിനും സുഖമല്ലേ. അടുത്തത് എഴുതിയോ? തുടരട്ടെ തുടരട്ടെ.
   കേരളപ്പിറവി ആശംസകള്‍.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 12. മലയാളി എന്നതില്‍ അഭിമാനംകൊള്ളുന്ന ഏവര്‍ക്കും സ്നേഹംനിറഞ്ഞ കേരളപ്പിറവി ആശംസകള്‍!

  ReplyDelete
 13. "ഈ പുക്കളും ഇലകളും നിറഞ്ഞ പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെല്ലാം വിഷാദം നിറഞ്ഞ മനസ്സുകളില്‍ മോഹങ്ങളും സ്വപ്നങ്ങളും നിറക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തിന് അവരെ അവഗണിക്കുന്നു?"

  എന്തിന്? മനുഷ്യനു മാത്രമേ സ്വാര്‍ത്ഥത ഉള്ളു. നല്ല മനസ്സില്‍ നിന്നൊരു നല്ല കവിത.

  ReplyDelete
  Replies
  1. പ്രിയ ചേച്ചി,
   സ്വാര്‍ത്ഥതവെടിഞ്ഞു ഏവരും പരസ്പ്പരം ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കപെടുന്ന ഒരു ലോകം ഉണ്ടാകുമോ. വെറുതെയെങ്കിലും മോഹിച്ചുപോകുന്നു ആ സുന്ദരമായ ലോകത്തെ. വളരെ നന്ദി ചേച്ചി ഈ വായനക്കും അഭിപ്രായത്തിനും എല്ലാം.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 14. ഗിരീഷ്‌ കേരളപ്പിറവി ആശംസകള്‍... , .വാര്‍ദ്ധക്യം ഒരു ശാപമാണല്ലേ. അത് വരെ ആജ്ഞാപിച്ചു ശീലമുള്ളവര്‍ തന്റെ വാര്‍ദ്ധക്യത്തില്‍ വിധി നല്‍കിയ വെള്ളിക്കിരീടം ധരിച്ച് മൌനമായി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കേണ്ടിവരുന്നു.അവര്‍ക്ക് വേണ്ടത് സ്നേഹം നിറഞ്ഞ ഒരു വാക്കോ നോട്ടമോ ആവാം.അത് പോലും നല്‍കാതെ കരിയിലയെ പരിഹസിക്കുന്ന പച്ചിലകളാവുന്നു പലരും.നന്നായി കവിത.ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ,

   സ്നേഹംനിറഞ്ഞ കേരളപ്പിറവി ആശംസകള്‍..
   അഭിപ്രായത്തിനും വായനക്കും നന്ദി. സുന്ദരമായ ഈ ലോകത്ത് സ്വയം ശപിക്കപെടുന്ന മനസ്സുകളെ ശ്രിഷ്ട്ടിക്കുന്നത്‌ നമ്മള്‍ മനുഷ്യര്‍ തന്നെയല്ലേ.
   പച്ചിലകള്‍ കരിയിലകളെ അവഗണിക്കുന്നത് ഒരുപക്ഷെ സ്വാര്‍ത്ഥതകൊണ്ടാവാം. ഇലകള്‍ക്കും പൂക്കള്‍ക്കും അണ്ണാരകണ്ണനും ഒന്നും സ്വാര്‍ത്ഥതയില്ലല്ലോ. അതുകൊണ്ട് അവര്‍ക്ക് ആരെയും അവഗണിക്കാന്‍ കഴിയില്ല അല്ലെ?

   സ്നേഹത്തോടെ
   ഗിരീഷ്‌

   Delete
 15. പ്രകൃതി തന്നെ നല്ല കവിതയല്ലേ.കവികള്‍ക്ക് കവിതയുണ്ണാനും ഊട്ടാനും പറ്റിയ വിഭവസ്രോതസ്സ്.കവിത വളരെ ഇഷ്ടമായി.ഭാവുകങ്ങള്‍ !

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഇക്ക,

   അവഗണിക്കപെടുന്ന മനസ്സുകള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ മനസ്സിന് ബലം നല്‍കുന്നത് ഈ പ്രകൃതിയാണ്. അവര്‍ എന്തെങ്കിലും മിണ്ടി പറയുന്നത് ഈ പ്രകൃതിയിലെ പൂകളോടും ഇലകളോടും കിളികളോടും ആണ്. പക്ഷെ അതും ഈ മനുഷ്യ രാവണന്‍മാരാല്‍ ചൂഷണം ചെയ്യപെട്ടു നശിക്കുന്നു അല്ലെ? വളരെ നന്ദി ഇക്ക ഈ വായനക്കും അഭിപ്രായത്തിനും.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 16. നന്നായി എഴുതി കവിത ഇഷ്ടപ്പെട്ടു.ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ,ഹൃദ്യമായ ഈ അഭിപ്രായത്തിനും വായനക്കും വളരെ നന്ദി.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 17. ഗിരീഷിനെ ഫോളോ ചെയ്തിരുന്നു എന്നാണെന്റെ ഓർമ.ഇപ്പോൾ എങ്ങനെയോ ഡിസേബിളായി കണ്ടു.ഓർമ്മ അടുത്തിടയായി തന്മാത്ര കളിക്കുന്നോ എന്നൊരു സംശയം!ഗിരീഷിന് കവിതയുണ്ട്,അതൊന്ന് തട്ടിമിനുക്കിയെടുക്കുകയാണ് വേണ്ടത്.മിടുക്കന്മാരുമായി കൂടി അതൊക്കെ ഒന്നു വശത്താക്കാൻ സമയം കണ്ടെത്തിയാലും.എനിക്കിത്രയൊക്കെയേ അറിയൂ.

  ReplyDelete
  Replies
  1. പ്രിയ രമേഷ് ചേട്ടാ,വളരെ നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. എഴുതുന്നത്‌ കഴിവുണ്ടായിട്ടോന്നുമല്ല ചേട്ടാ ഇഷ്ട്ടം കൊണ്ട് മാത്രമാണ് . എന്തൊക്കെയോ എഴുതിവക്കുന്നു. ചേട്ടനെപോലുള്ളവരുടെ അഭിപ്രായം അറിയുമ്പോള്‍ ആണ് അത് നന്നായോ ഇല്ലയോ എന്നറിയുന്നത്. എന്നില്‍ കവിതയുണ്ട് എന്ന് ചേട്ടന്‍ പറയുമ്പോള്‍ ഇഷ്ടമായി എന്ന് കരുതട്ടെ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 18. ഞാനിതു വായിച്ചിരുന്നു. അന്ന് ഒന്നും കുറിക്കാന്‍ കഴിയുമായിരുന്നില്ല.
  ഇനിയും എഴുതു. കവിത ഗിരീഷിനു വഴങ്ങും....

  ReplyDelete