Saturday, December 8, 2012

വെളുത്താട്ട് ഭഗവതി





വെളുത്താട്ട് ഭഗവതി ശരണമമ്മേ ദേവി 

തൃപ്പാദകമലങ്ങള്‍ കൈതൊഴുന്നേന്‍ 

ഇരുളല കരിനിഴല്‍ തീര്‍ക്കും തൃസന്ധ്യയില്‍ 

നിലവിളക്കില്‍ തിരി നാളങ്ങള്‍ തെളിയുന്ന 

തിരുനടയിലെത്തുവാന്‍ ഹൃദയം തുടിക്കുന്നു 

കലികാല ദോഷങ്ങള്‍ നീങ്ങിടേണം അമ്മേ-

- കരുണയൊരു വെട്ടമായ് മാറിടേണം 

ഉള്ളം നിലാവുപോല്‍ ശോഭിക്കണം 

നാവിലെന്നുമാ നാമങ്ങള്‍ വന്നിടേണം 

പഞ്ചവാദ്യത്തിന്റെ താളപെരുമഴ 

ശംഖനാദം കുടമണിയൊച്ചയില്‍

അമ്മതന്‍ തിരുനാമ ഘോഷങ്ങള്‍ കേട്ടിന്നു 

ദീപാരാധന തൊഴുവാന്‍  കനിയണം 

മനസ്സ് നിറച്ചുമനുഗ്രഹം ചൊരിയണം

**************


വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രത്തെ

കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.

http://www.veluthattamma.org/about.html


18 comments:

  1. പ്രിയപ്പെട്ട ഗിരീഷ്‌,

    വെളുത്താട്ടു ഭഗവതിയുടെ കൃപയും കരുണയും ജീവിതത്തില്‍ എന്നും തണല്‍ ആകട്ടെ !

    എന്നും ഹൃദയത്തില്‍ ഭക്തി നിറയട്ടെ !

    വളരെ ലളിതമായ വരികളില്‍ ദേവി സ്തുതി എഴുതിയത് നന്നായി.അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      ഈ അനുഗ്രഹത്തിനും പ്രാര്‍ത്ഥനക്കും ഹൃദയം നിറഞ്ഞ നന്ദി.
      അനുവിനും ഉണ്ടാകട്ടെ കൃപയും കരുണയും ഭക്തിയും ഓരോ ശ്വാസത്തിലും ഇനിയും.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    2. to giriesh k.s...
      itrayum nalla oru deviyude kavitha rajichathinu orayiram anugrahasamsakal nerunnu....
      ennu veluthattamma kshetra trust devasam manager

      Delete
    3. to gireesh....
      nxt tym wen u cme 2 veluthatt temple, plz meet Mr.Unnikrishnan...devasam manager........dnt 4get....k
      bye... veluthatt devasam trustee

      Delete
  2. പ്രിയ ഗിരീഷ്‌,
    വെളുത്താട്ട് ദേവീ സ്തുതി ഇഷ്ടായി. ഇതു ഒരു ഗായിക/ഗായകന്‍ പാടിക്കേള്‍ക്കാന്‍ കൊതിയാകുന്നു.(with music )
    സ്നേഹത്തോടെ
    അശ്വതി

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അശ്വതി,

      വളരെ സന്തോഷം. ദേവിയുടെ അനുഗ്രഹം അശ്വതിക്കും എന്നെന്നും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
      പിന്നെ വലിയവരുടെ കഥ എഴുതാന്‍ തുടങ്ങുന്നു എന്ന് കേട്ടു. വേഗം എഴുത്തു കേട്ടോ വായിക്കാന്‍ എനിക്കും കൊതിയുണ്ട്...:)

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  3. നന്നായിട്ടുണ്ട് ഗിരീഷ്‌...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട കൂട്ടുകാരാ,

      വളരെ സന്തോഷം കാത്തി. ദേവി അമ്മെ കാത്തിയെയും കൈവിടാതെ കാത്തുകൊള്ളണേ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  4. വെളുത്താട്ട് ഭഗവതി സ്തുതി.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മാഷെ,

      ഏറെ നന്ദി ഈ ഹൃദ്യമായ വാക്കിനും വായനക്കും. ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ.
      പ്രോത്സാഹനത്തിനു വളരെ നന്ദി !

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  5. ദേവി സ്തുതി വളരെ നന്നായി......അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചേച്ചി,
      വളരെ സന്തോഷം തോന്നി ചേച്ചി വന്നപ്പോള്‍. ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി. അനുഗ്രഹം എന്നും ഉണ്ടാവട്ടെ
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  6. ഉള്ളം നിലാവുപോല്‍ ശോഭിക്കണം

    നാവിലെന്നുമാ നാമങ്ങള്‍ വന്നിടേണം

    ReplyDelete
    Replies
    1. പ്രിയപ്പെട്ട രമേഷ് മാഷെ,

      ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കട്ടെ.
      മാഷിനും എനിക്കും എല്ലാവര്‍ക്കും ഉണ്ടാകട്ടെ ആ അനുഗ്രഹം ഓരോ ശ്വാസത്തിലും.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  7. നന്നായിരിക്കുന്നു ഗിരീഷ്..
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട രാജീവ്,

      വളരെ സന്തോഷം നന്ദി രാജീവ്.
      അനുഗ്രഹം എന്നും ഉണ്ടാകട്ടെ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  8. പ്രിയപ്പെട്ട ഗിരീഷ്‌..
    നന്നായിട്ടുണ്ട് ദേവീ സ്തുതി...
    ഭഗവതിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...
    നിന്നിലേറെ സ്നേഹത്തോടെ..

    ReplyDelete
    Replies
    1. പ്രിയ കൂട്ടുകാരാ,
      ഭഗവതിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ എന്ന് സന്തോഷത്തോടെ പ്രാര്‍ത്ഥിക്കുന്നു.
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete