Friday, February 22, 2013

അമ്മ ഈ മനസ്സിലെ നന്മ.അമ്മ, ഈ ഉണ്ണിതന്‍ മനസ്സിലെ നന്മ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന ചുംബന-

-ചൂടുള്ള സ്നേഹത്തിന്‍ മഹിമ.


സ്നേഹവാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


അമ്പലത്തില്‍ പോയി വരികയെന്‍ ഉണ്ണി നീ,

ദേവിയെ കണ്‍ നിറയെ കണ്ടു തൊഴുതുവാ,

വന്നിട്ട് ചൂടുള്ള ദോശ നല്‍കാം അമ്മ,

എന്റെ പോന്നുണ്ണീടെ വയറുനിറച്ചിടാം.


ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.


ഉണ്ണി കാലടിവച്ചടിവച്ചടിവച്ച്,

അമ്പല ഗോപുര വാതിലില്‍ എത്തവെ,

ഗോപുര മതിലിനരികിലിരിക്കുമൊ-

-രമ്മതന്‍ ദീനാനുകമ്പ കെഞ്ചും മുഖം-

-കണ്ടൊട്ടുനേരം അതുനോക്കിനിന്നുപോയ്‌


നന്മയാം നറുനിലാവാം തരി വെളിച്ചമായ്,

സ്നേഹവാത്സല്ല്യം തുളുമ്പുന്ന ഭാവങ്ങള്‍,

ഏതോ വിഷാദം പരത്തിയ നിഴലിലായ്,

മിന്നി മിന്നി പടരുന്നുവോ മെല്ലെ.


ഇരുളിന്റെ മേഘശകലങ്ങള്‍ മായിച്ച,

മുഴുതിങ്കള്‍ പാല്‍ നിലാവിന്‍ നറുവെട്ടം,

ഒരു നിമിഷ നേരമതൊന്നിതാ തെളിയുന്നു,

മറയുന്നു തെളിയുന്നു പിന്നെയും മായുന്നു.


നരകേറി ജടവന്നൊരീ മുടിയിഴകളും

കവിളിലെ ചുളിവുമീ ശോഷിച്ച കൈകളും

വാര്‍ദ്ധക്യമോ അതോ തീരാ വിഷാദമോ

തെല്ലൊട്ടുനേരം അതുനോക്കി നിന്നുപോയ്.


എന്തേ ഉണ്ണി ഇങ്ങനെ നോക്കുവാന്‍?

അമ്മയുടെ വയറു വിശന്നു പൊരിയുന്നു,

എന്തുണ്ട് കൈയ്യില്‍ അമ്മക്ക് നല്‍കുവാന്‍,

തരികനീ വല്ലതും തന്നിട്ട് പോകണേ.


ഉണ്ണിയെന്നുള്ളൊരാ വിളികേട്ടുള്‍പുളകത്താല്‍

ഉണ്ണിതന്‍ കണ്‍കള്‍ തുടിച്ചുപോയ്.


ഉണ്ണി തന്‍ കൈകള്‍ പരതി കീശയില്‍.

വാടിയ മുഖമൊന്നു താഴ്ത്തി പറഞ്ഞുണ്ണി.

ഇല്ലമ്മേ കൈയിലൊന്നുമേ നല്‍കിടാന്‍,

നാണയ തുട്ടുകളുണ്ടത് തരികില്ലാ

ദേവിതന്‍ കാണിക്ക, അമ്മ പിണങ്ങിടും.


തൊഴുതു മടങ്ങിടും നേരത്ത്

വീട്ടിലേക്കമ്മയെയും കൊണ്ടു പോയിടാം,

വയറു നിറച്ചുമാഹാരം നല്‍കിടാം,

അമ്മയുടെ വിശപ്പെല്ലാം അകറ്റിടാം.


വേണ്ടുണ്ണീ ഒന്നുമേ വേണ്ടുണ്ണീ,

നാളെയും വരികനീ ദേവിയെ തൊഴുകനീ,

അമ്മയോടൊരുവാക്ക് മിണ്ടിയാല്‍ അതുമതി,

അമ്മക്ക് വയറു നിറയുവാന്‍.


പോയ്‌ വരാം വീട്ടില്‍ പോയിയെന്‍

അമ്മയെയും കൂട്ടി മടിയാതെ എത്തിടാം.

ആഹാരം ഞാന്‍ കൊണ്ടുവന്നിടാം,

ഒങ്ങുമേ പോകാതെ ഇവിടെ ഇരിക്കണേ.


ദേവിയെ തൊഴുതു മടങ്ങി വീട്ടി-

-ലമ്മയോടീവിതം കാര്യമുണര്‍ത്തവെ,

സ്നേഹ വാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


പ്രാന്തോ നിനക്ക് ! കൈ കഴുകിവരികുണ്ണി,

ചൂടുള്ള ദോശ വിളമ്പി ഞാന്‍ ഊട്ടിക്കാം,

നേരംപോയ്‌ സ്കൂള്‍ബസ് വരുവാന്‍ നേരമായ്.


ദോശ ചവച്ചിറക്കുവാന്‍ ആവാതെ,

ചിന്തയിലാണ്ടങ്ങിരിക്കുമീ ഉണ്ണിതന്‍

കണ്‍കളില്‍ നിറയുന്നു കണ്ണുനീര്‍ തുള്ളികള്‍.


ഉണ്ണിക്കിതേഉള്ളു ആ അമ്മക്ക് നല്‍കുവാന്‍

കണ്ണുനീരിന്‍ ഈ കൊച്ചു മണിമുത്തുകള്‍,

ഉണ്ണിതന്‍ കൈകളില്‍ വീണു തിളങ്ങുമീ

കണ്ണു നീര്‍ത്തുള്ളിയാലാ വിശപ്പകലുമൊ?


അയ്യോ ! ഉണ്ണീ ! കരയാതെ പൊന്നേ,

മധുരിത ശബ്ദമീ കാതില്‍ പതിയവേ

സാരിതലപ്പിനാല്‍ കണ്‍കള്‍ തുടക്കവേ

കണ്ണുനീര്‍ തുള്ളികള്‍ ഉണ്ണിതന്‍ നാവിലായ്‌

നൊമ്പരത്തിന്‍ ഉപ്പു രസമായി നിറയവേ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന സ്നേഹമാം

ചുംബനതിന്‍ ഇളം ചൂട് പടരവേ

ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.

*******

42 comments:

 1. പ്രിയപ്പെട്ടവരേ,
  ഉണ്ണിയുടെ മനസ്സ് പോലെ പക്വത ഇല്ലാത്ത ഈ വരികള്‍ നിങ്ങളില്‍ ചിരി വിടര്‍ത്തിയെക്കാം. എങ്കിലും അവക്കിടയില്‍ നന്മയുടെ ഒരു തരി വെളിച്ചം നിങ്ങള്‍ക്കായി എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചോട്ടെ ?
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 2. സ്നേഹത്തിനയില്‍ ....
  കവിത കൊള്ളാം.

  ReplyDelete
 3. അപക്വമായ വരികളല്ല ഗിരീഷെ ..മറിച്ച് ലളിതവും സുന്ദരവുമായ വാക്കുകളിലൂടെ യാത്ര ചെയ്തു ആ മൂര്‍ധാവില്‍ നിറയുന്ന അമ്മ മനസ്സിന്‍ ചുംബനങ്ങളുടെ സ്നേഹം അതുപോലെ പകര്‍ന്നു തന്നു...ആശംസകള്‍ട്ടോ...

  ReplyDelete
 4. Nannaayi ezuthi gireesh
  Ithoru kthapole ezuthiyirinnengil koodithal aasvaadyam aayene

  Aashamsakal

  ReplyDelete
 5. കവിത കൊള്ളാം അല്‍പ്പം ചില മിനുക്ക്‌ പണികള്‍ അവിടവിടെ നടത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു
  എനിക്കു തോന്നിയ ചില കാര്യങ്ങള്‍ അറിയിക്കാം എന്റെ ഇമെയില്‍ ഇവിടെ കൊടുക്കുന്നു ബന്ധപ്പെടുക
  pvariel at gmail dot com
  വീണ്ടും കാണാം

  ReplyDelete
 6. അമ്മയെപ്പറ്റി എഴുതുന്നതെല്ലാം നന്മ

  ReplyDelete
 7. അതെ അജിത്‌ ഏട്ടന്‍ പറഞ്ഞതാണ് അതിന്‍റെ ശരി .

  കഴിഞ്ഞ കവിതയും നന്നായിരുന്നു ഗിരീഷ്.
  പറഞ്ഞില്ല അല്ലെ.????
  സോറി ട്ടൊ.
  ഗിരീഷിന്‍റെ വാക്കുകള്‍ വായിക്കുമ്പോള്‍ എനിക്ക് പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കവിതകള്‍ ഒക്കെ ഓര്‍മ്മ വരും.
  :)

  ReplyDelete
 8. ഉണ്ണിയ്ക്കിതെല്ലാം മധുരം.....
  നന്നായിരുന്നു ഓരോ വരികളും.....
  ആശംസകള്‍ .....

  ReplyDelete
 9. കവിത കൊള്ളാം

  ReplyDelete
 10. അമ്മ എന്നും നന്മ ....

  ReplyDelete
 11. പ്രിയ ഗിരീഷ്‌,

  നല്ല കവിത.. ഉണ്ണിക്കുട്ടന്റെ മനസ്സ് വരച്ചു കാട്ടി...

  സസ്നേഹം

  അശ്വതി

  ReplyDelete
 12. പ്രിയപ്പെട്ട,
  രാംജി മാഷ്,
  ആശ,
  ഗോപന്‍,
  ഏരിയല്‍ സാര്‍,
  അജിത്‌ ചേട്ടന്‍,
  ഉമേച്ചി,
  വിനോദ് ചേട്ടന്‍,
  വേട്ടത്താന്‍ ചേട്ടന്‍,
  കാത്തി,
  അശ്വതി,
  പ്രിയപെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപ്പാടും,
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 13. gireesh...ariel paranjathu sari. minukku panikal aavashyam.svayam cheyyavunnathaanu.cholliyo paranjo nokkumol cheraathath kandethi venda thiruthal nadathulka.
  nalloru kavimanass gireeshil kaanunnu. all the best.

  ReplyDelete
 14. കുറച്ചു കൂടി ധ്യാനിക്കുക........ കവിത മിന്നും.
  ഗിരീഷിനു പദസമ്പത്തുണ്ട്... നിരീക്ഷണങ്ങളുണ്ട്. ആശയങ്ങള്‍ കുറെക്കൂടി സ്ഫുടമാക്കാനാവും.

  എല്ലാ നന്മകലും നേരുന്നു ഈ കവിക്ക്........

  ReplyDelete
 15. ഈ വരികള്‍ ഉണ്ണിക്ക് കൊടുക്കുന്ന പാല്‍ പോലെ ഇനിയും ആറ്റിക്കുറുക്കിയാല്‍ സ്വാദ് കൂടും.ആശംസകള്‍

  ReplyDelete
 16. Kavithayil padhasambath venduvollam..... onnukudi manssiruthi kramikarichal unniyum ammayum thamillulla sneham onnukudi sudhridamakkam Gireesh....Ella
  Asamsakalum ..E Chattantte...

  ReplyDelete
 17. എച്ചുമു ചേച്ചി പറഞ്ഞത് കേട്ടല്ലോ ....
  നന്നായി എഴുതൂ ..കൂട്ടുകാരാ ..

  ReplyDelete
 18. അമ്മ. ഈ ജന്മത്തിന്റെ നന്മ. ഇനിയുമെഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 19. നല്ല ഒരു കവിത .
  ആശംസകള്‍
  അല്പംകൂടി ചുരുക്കി എഴുതിയാല്‍ ഇനിയും നന്നാകുമായിരുന്നു എന്നുംതോന്നി

  ReplyDelete
 20. ഉണ്ണിക്കിതെല്ലാം മധുരം....വായിക്കുന്നവര്‍ക്കും.

  ReplyDelete
 21. പ്രിയപ്പെട്ട,
  ലീല ചേച്ചി,
  എച്ചുമ്മു ചേച്ചി,
  മുഹമ്മദ്‌ ഇക്ക,
  സുഭാഷ് ചേട്ടന്‍,
  പൈമ,
  മധുസൂദനന്‍ മാഷ്,
  കണക്കൂര്‍ മാഷ്,
  ഭാനു,
  സലിം,
  പ്രിയപ്പെട്ട എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും കടപ്പാടും.
  കൂടുതല്‍നന്നായി എഴുതുവാന്‍ ശ്രമിക്കാം.
  സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 22. നന്നായി ഗിരീഷ്‌ . മാതൃ ദക്ഷിണ

  ReplyDelete
 23. അമ്മയെന്ന നന്മ
  അല്ലാതെന്ത് വെണമ ഈ വിണ്ണിൽ

  നന്നായി എഴുതി

  ReplyDelete
 24. കര്‍ണ്ണ കഠോരമായ വാക്കുകള്‍ വാരിവലിച് എഴുതുന്നതു വായിച്ചു മുഷിയുന്നതിലും എത്രസുഖം ലളിത സുന്ദരമായ ഈ വരികള്‍ വായിക്കുവാന്‍

  ReplyDelete
 25. നന്മ മനസ്സില്‍ ഉണ്ടല്ലൊ. ഇനിയും തിളങ്ങും കവിതകള്‍ .
  ആശംസകള്‍ ..

  ReplyDelete
 26. നിഷ്കളങ്കമായ ഉണ്ണിക്ക് അമ്മയുടെ സ്നേഹം മാത്രം പോരെ..അതുനന്നായി വരച്ചു കാണിച്ചു നല്ല കവിത ..ആശംസകള്‍

  ReplyDelete
 27. ഉണ്ണിയുടെ അമ്മ... എല്ലാവര്ക്കും
  അമ്മ ആവുന്നു വായിക്കുമ്പോള്‍ ..
  കുഴപ്പം ഇല്ല ഗിരീഷ്‌.. ആശംസകള്‍
  ഇനിയും എഴുതൂ

  ReplyDelete
 28. പ്രിയപ്പെട്ട,
  മാനത്ത് കണ്ണി,
  ഷാജു,
  ജോസെലെറ്റ് ,
  ഗിരിജ ടീച്ചര്‍,
  ഷാഹിദ ഇത്ത,
  എന്റെ ലോകം,
  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപാടും.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 29. അമ്മ, സ്നേഹം എത്ര എഴുതിയാലും എങ്ങനെ എഴുതിയാലും എപ്പോഴും നന്നായി തോന്നും.
  ആശംസകൾ

  ReplyDelete
 30. എഴുതിയാലും എഴുതിയാലും തീരാത്ത പുണ്യം -
  തന്നെ അമ്മ .. ആ വാക്കു പൊലും പുണ്യം പേറുന്നു ...!
  അമ്മയുടെ പൊന്നുണ്ണിക്ക് കരള്‍ വിങ്ങുന്നുണ്ട്
  അമ്പലനടയിലേ ദേവിയേ പൊലൊരു അമ്മയേ ഓര്‍ത്ത് ..
  എല്ലാ ഹൃദയങ്ങളും ഉണ്ണിയേ പൊല്‍ ആയിരുന്നെങ്കില്‍ ..
  ഒരൊ മാതൃഹൃദയവും കൊതിക്കുന്നത് ഒരു നേരത്തേ
  ഭക്ഷണം കാംക്ഷിക്കുന്നതിനോടൊപ്പൊം , ഒരു ഉണ്ണി മനസ്സും ..
  നാമും നമ്മുടെ ജീവിതവും , ഓട്ടത്തില്‍ തന്നെ , എവിടെ കാണാന്‍ ഇതൊക്കെ ..
  ഒന്നൂടേ ചുരുക്കി , അടുത്തതില്‍ ചിന്തകളേ കനലാക്കൂ പ്രീയ സഖേ
  ഹൃദയത്തില്‍ നിന്നും ആശംസകള്‍ .

  ReplyDelete
 31. നന്നായിട്ടുണ്ട് - ഒരല്പം കൂടി ആറ്റിക്കുറുക്കിയാല്‍ ഗംഭീരമാവും. നാം കണ്ടിട്ടും കാണാതെ പോവുന്ന അമ്മമാര്‍....; ഇങ്ങനത്തെ ചില ഉണ്ണികള്‍ ഉണ്ടെന്നത് തന്നെ ഒരു പുണ്യം!

  ReplyDelete
 32. പ്രിയപ്പെട്ട,
  കലാവല്ലഭന്‍,
  റിനി,
  നിഷ ചേച്ചി,
  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപാടും.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 33. അമ്മ, ഈ ഉണ്ണിതന്‍ മനസ്സിലെ നന്മ

  മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന ചുംബന-

  -ചൂടുള്ള സ്നേഹത്തിന്‍ മഹിമ.

   അമ്മ ഈ കവിതൽ നന്മയായി വിരിയുന്നു.

  മനോഹരമായി എഴുതി.

  ദൈവം അനുഗ്രഹിക്കട്ടെ.

  ശുഭാശംസകൾ.....

  ReplyDelete
 34. പ്രിയപ്പെട്ട ഗിരീഷ്‌,

  സുപ്രഭാതം !

  അമ്മയുടെ സ്നേഹവും അമ്മയുടെ മനസ്സിലുള്ള നന്മയും,വാക്കുകള്‍ക്കും അപ്പുറം !

  വളരെ ലളിതം ,ഈ വരികള്‍ !ആശയം മഹത്തരം !

  ഉണ്ണിയുടെ നന്മയും സ്നേഹവും ഹൃദയസ്പര്‍ശിയായി . ഹാരദമായ അഭിനന്ദനങ്ങള്‍ .

  സസ്നേഹം,

  അനു

  ReplyDelete
 35. പ്രിയപ്പെട്ട,
  സൗഗന്ധികം,
  അനു,
  ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപാടും.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 36. വളരെ മനോഹരം, അമ്മ ദൈവമാണ്.

  തുടരുക വീണ്ടും

  ReplyDelete
 37. അമ്മയെന്ന അതുല്യ നന്മ....നന്മയെന്ന അതുല്യപ്പൊലിമ !ശ്രദ്ധേയം ഈ കവിത !

  ReplyDelete
 38. അമ്മയെ പോലെ ലാളിത്യം തുളുമ്പുന്ന കവിത ഇനിയും എഴുതൂ നന്മയുടെ അക്ഷരങ്ങള്‍ ആശംസകള്‍

  ReplyDelete
 39. പ്രിയപ്പെട്ട,
  ബോബന്‍,
  മുഹമ്മദ് ഇക്ക,
  ഷാജി,
  ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപാടും.
  സ്നേഹത്തോടെ,
  ഗിരീഷ്‌
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 40. വീണ്ടും ലളിത കവിത..
  പക്ഷെ കവിതകള്‍ കൂടുതല്‍ കൂടുതല്‍ മിനുക്കണം എന്നാണ് എന്റെ അഭിപ്രായം.
  രത്നങ്ങള്‍ പോളിഷ് ചെയ്യുന്ന പോലെ..
  ആവശ്യമില്ലാത്തവ ഒഴിവാക്കണം.. ചിലയിടങ്ങളില്‍ ചെത്തിക്കളയണം
  എഴുത്തില്‍ നമ്മള്‍ വളരുന്നതായി സ്വയം തോന്നണം

  ReplyDelete
 41. മാതൃപൂജയ്ക്കു പിന്നിലെ മനസ്സിന്റെ നന്മയ്ക്ക്‌ പ്രണാമം.

  ReplyDelete