Saturday, July 13, 2013

നീയും ഞാനും


നീയും ഞാനും

വിണ്ണായിരുന്നു ഞാനൊരുനാളിൽ,
 നിലാവിന്റെ ചിരിയുമായ്  മാറിൽ മയങ്ങിനീ., 
മണ്ണായിരുന്നു ഞാനൊരുനാളിൽ,
മഴയായ് വെയിലായ് എന്നിലണഞ്ഞു നീ.,
കടലായിരുന്നു ഞാനൊരുനാളിൽ,
പുഴപോലെ ഒഴുകിവന്നെന്നിൽ നിറഞ്ഞുനീ.,
ശിലയായിരുന്നു ഞാനൊരുനാളിൽ, 
തെളിനീരലപോലെ  എന്നെ തഴുകിനീ.,
പൂവായിരുന്നു ഞാനൊരുനാളിൽ,
പൂന്തെന്നലായെന്നെ തലോടിനീ.,
 മുരളിയായിരുന്നു ഞാൻ ഒരുനാളിൽ, 
തരളമൊഴൂകുമൊരു സംഗീതമായി നീ., 
വരണ്ട നാവിൻ തുമ്പിലൊരുനാളിൽ, 
 ജലതുള്ളിപോലെ പതിഞ്ഞുനീ.,
ജന്മജന്മാന്തരങ്ങളായ് പരസ്പരം., 
പിരിയാതെ ദൂരെ അകലാതിരുന്നുനാം,
ഈനിമിഷത്തിലെവിടെ മറഞ്ഞുനീ, 
എന്നെയും തേടി അലയുവതെവിടെയോ.,
 കരിഞ്ഞു പൊഴിഞ്ഞ കരിയില തുണ്ടുപോൽ, 
തിരഞ്ഞിടുന്നു നിന്നെയെൻ മാനസം., 
തകർന്നടിഞ്ഞൊരെൻ ഹൃദയവാതിലും,
തുറന്നിടുന്നിതാ നിന്നെ വരവേൽക്കുവാൻ., 
ജ്വലിക്കുമൊരു തീ നാളമായ് അഗ്നിയായ്,
വരിക നിന്നെയും കാത്തിരിക്കുന്നു ഞാൻ.,  
എരിഞ്ഞൊടുങ്ങിടാം ഒന്നായി മാറിടാം, 
പുണർന്നിടൂ പ്രിയേ സഫലമാകുമീ ജന്മം., 
പിരിയുകില്ല നാം ഇനിയൊരിക്കലും, 
ഇരു കൈകളും ഇറുകെ പിടിച്ചിടാം.,  
ഇനിയുമേറെ ജന്മങ്ങൾ താണ്ടിടാം,  
ഇനിയുമിനിയും ഏറേ നടന്നിടാം,  
 വിണ്ണായിടാം വെണ്‍ചന്ദ്രികയായിടാം, 
മണ്ണായിടാം  മഴവില്ലുമായിടാം,  
പുഴയായ് തെളിനീരലകളായിടാം 
പൂവായിടാം പൂന്തെന്നലായിടാം.,  
ഇനിയു മിനിയും ജന്മമെടുത്തിടാം,   
തളിരിടാം ഇല കൂമ്പുകൾ പോലെ. 
*************


പ്രിയപ്പെട്ട നിനക്ക്,

ഇന്ന് ഞാൻ കരിഞ്ഞു പൊഴിഞ്ഞ ഒരു കരിയില തുണ്ടാണ്.,
നീ ഒരു ജ്വലിക്കുന്ന തീനാളമാണ് അഗ്നിയാണ്.,
നീ എന്നെയും തേടി എവിടെയോ അലയുന്നു.,
ഞാൻ നിന്നെയും കാത്തിരിക്കുന്നു.,
നമ്മുടെ സംഗമം ഈ ജന്മത്തിന്റെ ഒടുക്കവും വേറൊന്നിന്റെ തുടക്കവുമായിരിക്കും.

സ്നേഹത്തോടെ,

ഗിരീഷ്‌


22 comments:

  1. മണ്ണായിടാം മഴവില്ലുമായിടാം, പുഴയായ് തെളിനീരലകളായിടാം
    പൂവായിടാം പൂന്തെന്നലായിടാം., ഇനിയു മിനിയും ജന്മമെടുത്തിടാം....

    നീ എന്നെയും തേടി എവിടെയോ അലയുന്നു.,
    ഞാൻ നിന്നെയും കാത്തിരിക്കുന്നു.

    ജീവിതം തന്നെ ഒരു കാത്തിരിപ്പല്ലേ ?നമുക്ക് കാത്തിരിക്കാം ...

    എന്ന്

    കാത്തി

    ReplyDelete
  2. ഗിരീഷ്‌,കവിത വായിച്ചു. നന്നായിട്ടുണ്ട്.
    ആ കാത്തിരിപ്പ് സഫലമാകട്ടെ
    ഞങ്ങള്‍ ഗിരീഷ്‌ ന്‍റെ കവിതകള്‍ക്കായും കാത്തിരിക്കാം
    ശാന്ത ചേച്ചി

    ReplyDelete
    Replies
    1. നന്ദി ശാന്ത ചേച്ചി. തെറ്റുകൾ തിരുത്തി തന്നതിന് വളരെ നന്ദി !

      Delete
  3. ഭാവദീപ്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സാർ.

      Delete
  4. "വരിക നിന്നെയും കാത്തിരിക്കുന്നു ഞാൻ."
    കാത്തിരിപ്പ്‌ സഫലമാവട്ടെ. ആശംസകൾ

    ReplyDelete
  5. ലളിതവും ദീപ്തവും

    ReplyDelete
    Replies
    1. നന്ദി അജിത്‌ ചേട്ടാ.

      Delete
  6. Replies
    1. നന്ദി ഭാനു ചേട്ടാ.

      Delete
  7. അതി മനോഹരമായ കവിത
    ഒരു കാര്യം കൂടി പറയാം വെറുതെ താഴെ നിന്ന് മുകളിലേക്ക്‌ കൂടി വായിച്ചു ഇരട്ടി മധുരം

    ReplyDelete
  8. ആൾ വേഗമെത്തട്ടെ.ദൈവമതിനനുഗ്രഹിക്കട്ടെ.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൗഗന്ധികം.

      Delete
  9. വേഗം വരട്ടെ ഗിരീഷിന്‍റെ കൂട്ടുകാരി.നല്ല വരികള്‍

    ReplyDelete
  10. ഇടയ്ക്ക് സഫലമീയാത്ര കയറിവന്നു....

    ReplyDelete
    Replies
    1. Thank you Anu Raj. Angane oru sanka undenkil Dhanyamakumee janmam ennum vayicholoo. :)

      Delete