Wednesday, August 21, 2013

ഓർമ്മകൾ


ഒരു പനിനീർ പൂവിതളിൽ
പതിയുമീറൻ തുള്ളി പോലെ
ചിതറിയെൻ അകതാരിൽ മെല്ലെ
കുളിരു ചൊരിയുമൊരോർമ പോലെ

കരിമിഴിയിണ പറയുമോരോ
പരിഭവ തേൻ മധുര മൊഴികൾ
മൃദുലമാം ചെഞ്ചുണ്ടിലരുണിമ
വിടരുമാ സായന്തനങ്ങൾ

മഴ നനഞ്ഞു കുതിർന്ന മണ്ണിൽ
ഇളവെയിൽ പടരുന്നു മെല്ലെ
തരളമെൻ ഹൃദയം തുടിപ്പൂ
തഴുകി അണയുമൊരോർമ പോലെ

മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.

**********

16 comments:

  1. സ്നേഹമായ പ്രഭാമയൂഖം മറയുന്നില്ലല്ലോ...എന്നും പ്രകാശപൂരിതം

    ReplyDelete
  2. Thanks kaaththi. Ennum marayaathirikkumallo alle? :)

    ReplyDelete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  4. പ്രകൃതിയാം കാലം മുന്നില്‍ തരുന്ന
    കാഴ്ചകളിലൂടെ ഓര്‍മയുടെ വാതില്‍ പഴുതിലെത്തും നാം ..
    പിന്നെ തിരിഞ്ഞ് മിഴികളടച്ച് പതിയെ ആ നിറവിലേക്ക് ..
    രാത്രി മഴയും , മഞ്ഞും , പുലര്‍കാലവും , പുഴയുമൊക്കെ
    ഉള്ളിലേ ഓര്‍മകളുടെ മുഖങ്ങളെ തട്ടിയുണര്‍ത്തും ..
    ചെറു നീറ്റലിന്റെ സുഖമുള്ള യാത്രയാകും പിന്നീട് ..
    ഇമ്പമുള്ള വരികള്‍ .. തേന്‍ നിറച്ച ചിന്തകള്‍ ..
    ഇഷ്ടം സഖേ ...!

    ReplyDelete
  5. കുളിരുചൊരിയുമൊരോര്‍മ്മപോലെ!!

    ReplyDelete
  6. ലളിതം സുന്ദരം ഒരു സൂര്യാസ്തമയം പോലെ

    ReplyDelete
  7. പനിനീർപ്പൂവിതളിൽ,ഇടറും തേൻകണമോ,
    ഇളമാൻ കൺകളിയിൽ, വിരിയും പൂങ്കനവോ..

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  8. കവിത്വമുളള വരികള്‍...ആശംസകള്‍....

    ReplyDelete