Monday, September 9, 2013

മനസ്സിലെ ഓണം.






എന്തെല്ലാം ഏതെല്ലാം  മാറിയാലും, 
മനസ്സിലെ മലയാളം മായുകില്ല., 
ഒരു നല്ലൊരോണ പൂക്കളമൊരുക്കാന്‍,  
ഒരു പിടി തുമ്പപൂ  ചോറൊരുക്കാന്‍, 
തൈമാവിന്‍ കൊമ്പിലൂഞ്ഞാല് കെട്ടാന്‍,
കൈകൊട്ടി പാടുവാന്‍ കുരവയിടാന്‍,  
മനസ്സിനകത്തൊരു ഓണമുണ്ട്., 
ഓർമ്മകൾ ചാലിച്ചൊരോണമുണ്ട്., 
ആ നല്ല തറവാടിൻ തിരുമുറ്റത്ത്, 
പോന്നോണ തുമ്പിയായ് ഞാനിരിപ്പൂ, 
കണ്ണിമ പൂട്ടി ഞാൻ കാത്തിരിപ്പൂ, 
പോരുക പോരുക മാവേലിയെ,
പോരുക പോരുക മാവേലിയെ.
ആർപ്പോ..ഈറോ..ഈറോ...ഈറോ..
ആർപ്പോ..ഈറോ..ഈറോ...ഈറോ..
******


14 comments:

  1. Replies
    1. ഓണാശംസകൾ അജിത്‌ ചേട്ടാ.

      Delete
  2. ലളിതമായ വരികളിലൂടെ കവിതയുടെ ഓണക്കാലം തീര്ക്കുന്ന കാവ്യപൂക്കളത്തിനു ഓണാശംസകൾ

    ReplyDelete
    Replies
    1. ഓണാശംസകൾ ബൈജു മാഷെ.

      Delete
  3. അതിപ്പോ ശരിയാ മനസ്സിലെ ഒള്ളൂ ഓണം...

    ReplyDelete
  4. നന്മനിറഞ്ഞ ഓണാശംസകള്‍

    ReplyDelete

  5. മനസ്സിൽ വിരിഞ്ഞ തുമ്പപ്പൂവിനും ഓർമ്മമങ്ങാത്ത ഓണത്തിനും
    ഗിരീഷിനും കുടുംബത്തിനും ഓണാശംസകൾ

    ReplyDelete
    Replies
    1. സാറിനും കുടുംബത്തിനും ഞാനും നേരുന്നു സ്നേഹം നിറഞ്ഞ ഓണാശംസകൾ.

      Delete
  6. വൈകിയെങ്കിലും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.


    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  7. ഓണാശംസകള്‍ .....ഒരു വൈകികിട്ടിയത് !

    ReplyDelete