Monday, April 21, 2014

മധുരഗാനം



ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ,
ഏകനായ്  മാമര ചില്ലയിലെവിടെയോ,
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം.,  


 രാവും പകലും മാറുന്നതറിയുന്നുവോ നീ ?
രാവിന്റെ മാറിൽ  തല ചായ്ച്ചുറങ്ങിയോ ?
ഇന്നത്തെ അന്നം തേടി പിടിച്ചുവോ ?
ഒരു മറുപാട്ടിനായ്  കാതൊർക്കുന്നുവോ വൃഥാ ?


ശോകിച്ചിടുന്നു നീയും ഞാനുമെന്തിനോ,
 ശോകമൂകമാകരുതെങ്കിലും   ഹൃദയരാഗം.,
ശോകമെലലാം ഉൾത്തടത്തിലായൊതുങ്ങിടുമ്പോൾ
ബഹീർഗമിക്കുന്നുവോ ഉയരെനിൻ മധുരഗാനം ?.


ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ
ഏകനായ്  മാമര ചില്ലയിലെവിടെയോ
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം. 

***********




  

14 comments:

  1. ഗിരീഷ്‌ , കവിത വളരെ നന്നായിട്ടുണ്ട്.ഈ മധുര ഗാനം ഇഷ്ട്ടമായി...
    ഇനിയും എഴുതുക. അഭിനന്ദനങ്ങള്‍...

    ReplyDelete
  2. മധുരഗാനം കേള്‍ക്കാനായി ചെവിയോര്‍ത്തിരിക്കാം.......................
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. മറുപാട്ടിനായി കാതോര്‍ക്കാതെ...
    ഇനിയും പാടുന്നീണമായി...
    പകല്‍ മാഞ്ഞു രാവേറെയാവുമ്പോഴും
    ഓരീണം നിനക്കായി കാത്തുവയ്ക്കുമ്പോഴും..

    പ്രിയ ഗിരീ..,
    കുയില്‍ പാടട്ടെ ഇനിയും ഈണമായി... മധുരമായി... ഹൃദയരാഗം...
    കവിത വളരെ നന്നായിട്ടുണ്ട്.... ഇടവേളകള്‍ ഇല്ലാതെ എഴുതൂ...
    ആശംസകളോടെ....

    ReplyDelete
    Replies
    1. നന്ദി ബനി..

      കുയിൽ എപ്പോഴും പാടുന്നു.
      ദുഖമായാലും സന്തോഷമായാലും ഒരേ രാഗം, ഒരേ ഈണം, മധുര ഗീതം..

      Delete
  4. കുയിൽപ്പാട്ടു പോലെ മധുരതരം തന്നെയീ കവിതയും. :) കവിതാവിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ മറന്നോ.?

    വളരെ നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വളരെ നന്ദി.
      ഇവിടെ കവിത മാത്രേ ഉള്ളു. അങ്ങനെ പറയാമെങ്കിൽ :)

      Delete
    2. അയ്യോ.. ഞാനുദ്ദേശിച്ചത് 'ജാലക'ത്തിലെ കവിതാവിഭാഗത്തിന്റെ കാര്യമാ. ഈ കവിത പൊതുവിഭാഗത്തിലാണല്ലൊ വന്നത്. ജാലകത്തിന്റെ കാര്യം പ്രത്യേകം പരാമർശിക്കാതിരുന്നത് എനിക്കു പറ്റിയ വീഴ്ച്ചയാ. :) ആശയക്കുഴപ്പം സൃഷ്ടിച്ചതിൽ ഖേദിക്കുന്നു. :)



      ശുഭാശംസകൾ....

      Delete
    3. അടുത്ത തവണ പോസ്റ്റ്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കാം. ഖേദിക്കാൻ ഒന്നുമില്ല. ശ്രദ്ധയിൽ പെടുത്തിയത്തിൽ വളരെ നന്ദി.. :)

      Delete
  5. വീണ്ടും കാതോര്‍ക്കാം ..ഒരു കുയില്‍പ്പാട്ടിനായി ..!

    ReplyDelete