Saturday, May 10, 2014

മഴക്കുളിര്..


മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.,


മുറ്റത്ത്  മഴയത്തിറങ്ങി നടന്നു,
അങ്ങിങ്ങ് നിറയുന്ന മഴവെള്ളമെല്ലാം,
കുഞ്ഞു പാദങ്ങളാൽ തട്ടിരസിച്ചു.,
കടലാസ് തോണി തുഴഞ്ഞ് കളിച്ചു.,


സ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
ശകാരവർഷം ചൊരിയും മുഹൂർത്തം,
ഒരുവേളകൂടി പുനർജനിച്ചീടാൻ,
മഴയും നനഞ്ഞ് നടന്നു ഞാൻ വെറുതെ.,


പുതുമഴ കൊണ്ടൊരീ മണ്ണിൻ മണം പോൽ,
പുതു വസ്ത്രവും പുതു പുസ്തകത്താളും,
പകരുന്ന പരിമളം ഹൃദയത്തിലേറ്റി,
സ്കൂളിന്റെ പടികടന്നെത്തി ഞാൻ വെറുതെ.,


 ഇനിയില്ലിതെല്ലാമൊരോർമകൾ മാത്രം,
നോവുന്ന കുളിരുന്ന ഓർമ്മകൾ  മാത്രം,
മഴമുത്തുകൾ ഉമ്മ വയ്ക്കുമീ മനസ്സിൽ,
പുതുനാമ്പു പോൽ പൊന്തുമോർമ്മകൾ മാത്രം.,


തൊടിയിലെ ചെറുമരക്കൊമ്പിലിരുന്ന്,
വണ്ണാത്തിപുള്ളതിൻ ചിറകുകൾ  കുടയെ,
പൊഴിയുന്ന ജലമണി തുള്ളികൾ വീണെൻ,
മനസ്സിൻ അകത്തളം നനവ് പടർന്നു.,


മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.

*****

പാടിയത് അന്നൂസ്


70 comments:

 1. കവിത നന്നായിരിക്കുന്നു ഗിരീ...

  ആശംസകള്‍...

  ReplyDelete
 2. ഒരുവേളകൂടി പുനർജനിച്ചീടാൻ,

  കൊള്ളാം.

  ReplyDelete
  Replies
  1. നന്ദി റാംജി സാർ..

   Delete
 3. ഓര്‍മ്മകളുടെ പെരുമഴക്കാലം..

  ReplyDelete
 4. Replies
  1. നന്ദി അന്നൂസ്.

   പാടി തന്നതിന് വളരെ വളരെ നന്ദി... :)

   Delete
 5. പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം പോലെ സുന്ദരം

  ReplyDelete
 6. Verum kulir mazhayalla perumazhathanne......

  ReplyDelete
 7. വാക്കുകളുടെ വിന്യാസം കുറച്ചു കൂടി കാവ്യാത്മകമാക്കാമായിരുന്നോ?
  ആശംസകൾ.

  ReplyDelete
 8. മഴ നനയുമ്പൊൾ നീയും ഞാനും ഒരുപോലെ...
  മഴ കവിത ഇഷ്ടായി..ആശംസകൾ

  ReplyDelete
 9. മഴ ശരിയ്ക്കും വരുന്നേ ഒള്ളൂ ...ഓര്‍മകളുമായി :(

  ReplyDelete
 10. നല്ല ഫോട്ടോ.
  നല്ല കവിത.
  മഴ പോലെ സുഖം,സുന്ദരം,
  ആശംസകൾ,സ്നേഹം

  ReplyDelete
  Replies
  1. നന്ദി ഉമ്മൂസേ.. :)

   Delete
 11. നന്നായിരിക്കുന്നു....കുറച്ചു നിമിഷം ബാല്യത്തിലെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ വരികൾക്കായിരിക്കുന്നു

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ..

   Delete
 12. നല്ല മഴയുടെ കുളിര് നന്നായി ...!

  ReplyDelete
 13. ഒരു മഴ നനഞ്ഞതു പോലുണ്ട് ... നന്നായിട്ടുണ്ട് ഗിരീഷേട്ടാ ...

  മഴയുടെ തണുപ്പും മണവും എന്നും നമ്മളെ ഓര്മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട് ...
  ഇഷ്ടമായി ...
  ആശംസകൾ ...!!

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ..

   Delete
 14. ലളിതം ആയ അവതരണം..
  നല്ല സുഖമുള്ള മഴ തന്നെ..
  പാടി കേൾക്കാൻ ഇപ്പോൾ
  പറ്റില്ല.പിന്നെ കേട്ടോളാം.
  ആശംസകൾ

  ReplyDelete
  Replies
  1. വളരെ നന്ദി..
   പതിയെ കേട്ടാൽ മതി :)

   Delete
 15. നന്നായി ഈ ഓര്‍മ്മകള്‍

  ReplyDelete
 16. മഴ വെത്യസ്ത ആസ്വാദനമാണ് മഴ കവിതയും അങ്ങനെ തന്നെ പുതുമണ്ണിന്‍ ഗന്ധം അതാരും ഇഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് അത്തരം ഒരു ഗന്ധം ഈ കവിതയിലും ഉണ്ട് ആശംസകള്‍ ഗിരി ജി

  ReplyDelete
  Replies
  1. നന്ദി മൂസാക്കാ..

   Delete
 17. മഴ പെയ്യട്ടെ, എല്ലാം മറഞ്ഞ് ഒഴുകി വരട്ടെ
  ആശംസകൾ

  ReplyDelete
 18. ഗിരീഷ് ഭായ്. .... ലളിതം. സുന്ദരം വരികള്‍.... ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സുധീർ ഭായ്

   Delete
 19. Mazha - vaayichu kettu. Nannayorikkunnu.

  ReplyDelete
 20. ചിന്ന ചിന്ന മഴൈത്തുളികൾ കോർത്തു വപ്പേനോ
  മിന്നലൊളിയിൻ നൂലെടുത്ത് കോർത്തു വപ്പേനോ....  മഴത്തുള്ളികൾക്കൊപ്പം ബാല്യത്തിന്റെ ഓർമ്മക്കുളിര്..


  നന്നായി എഴുതി.


  ശുഭാശംസകൾ......

  ReplyDelete
 21. മഴ പോൽ മനോഹരമായ കവിത.. :)

  ReplyDelete
 22. മഴക്കവിത നന്നായിട്ടുണ്ട് ..!

  ReplyDelete
 23. ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ, നല്ല മണമുള്ള ഇതളുകള്‍

  ReplyDelete
 24. Replies
  1. നന്ദി സുഹൃത്തെ,

   Delete
 25. മഴ പെയ്യട്ടങ്ങനെ പെയ്യട്ടെ......

  ReplyDelete
 26. ഓർമ്മകളിൽ മരം നിർത്താതെ പെയ്യുന്നു.

  ReplyDelete
 27. മഴ........ മനസ്സിലിപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു നനുത്ത താളത്തില്‍ !
  കവിത നന്നായി, ആലാപനവും !
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി അജേഷ്..
   ഇഷ്ടമായതിൽ സന്തോഷം..

   Delete
 28. മഴപെയ്യുമ്പോള്‍ മുറ്റത്തേക്ക്‌ കുതിച്ചോടുന്ന ബാല്യകാലസ്മരണകള്‍........
  നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി തങ്കപ്പൻ സാർ..

   Delete
 29. സ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
  ശകാരവർഷം ചൊരിയും മുഹൂർത്തം,
  ഒരുവേളകൂടി പുനർജനിച്ചീടാൻ,
  മഴയും നനഞ്ഞ് നടന്നു ഞാൻ വെറുതെ.,

  ലളിതവും സുന്ദരവുമായ വരികള്‍...നല്ല കവിത. ഇഷ്ടമായി

  ReplyDelete
  Replies
  1. വളരെ നന്ദി.. :)
   കവിത ഇഷ്ടമായതിൽ സന്തോഷം..

   Delete
 30. മഴയിൽ കുതിർന്നൊലിച്ചു പോയെൻ ഓർമ്മകൾ !
  അല്ല, മഴയിൽ കുതിർന്നു ഓടിയെത്തീയാ ഓർമ്മകൾ
  മനോഹരമായി അവതരിപ്പിച്ചു, ഗാനാലാപനവും നന്നായി
  അന്നൂസിനും നന്ദി
  G + notification ലിങ്ക് ശരിയല്ല പലവട്ടം അമർത്തി
  ഇവിടെയെത്താൻ കഴിഞ്ഞില്ല പിന്നെ about പേജിലെ
  ലിങ്ക് കണ്ടു ഇവിടെത്തി. ലിങ്ക് ശരിയാക്കു

  ReplyDelete
  Replies
  1. വളരെ നന്ദി സാർ വായിച്ചതിനും കേട്ടതിനും.
   അന്നൂസ് നന്നായി പാടിയിട്ടുണ്ട്. :)
   ലിങ്കിന് എന്ത് പറ്റിയേന്നറിയില്ലാ. ശരിയാക്കാൻ നോക്കാം.

   Delete
 31. നന്നായി പാടി, നല്ലൊരു കവിതപ്പെയ്ത്ത്.

  ReplyDelete
 32. വളരെ നന്ദി ഭാനു സാർ..

  ReplyDelete
 33. കവിതയുടെ കുളിരും തലോടലും ............ ഇഷ്ടം :)

  ReplyDelete