Saturday, July 26, 2014

ബലിതർപ്പണം.

അകവും പുറവും ഇരുണ്ട പ്രഭാതത്തിൽ
ചാറ്റൽ മഴയും നനഞ്ഞ്,
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ഞാനും  വൃഥാ വന്നുനിന്നു.,

തെളിനീരിൽ മുങ്ങിനിവർന്നു കടവത്ത് 
ഈറനണിഞ്ഞവൾ നിൽക്കെ, 
വിറയുന്നതുണ്ടവളിടനെഞ്ചിനകമൊന്നു
പിടയുന്നതും ഞാനറിഞ്ഞു.,

ഇനിയുമാ അമ്മകൈ ഇറുകെ പിടിച്ചി- 
-ന്നൊരടിദൂരം താണ്ടിടാൻ   മാത്രം,   
ഭാഗ്യമുണ്ടായെങ്കിലെന്നു കൊതിച്ചിടാം 
വ്രണിതമാം മനമൊന്നു  വെറുതെ.,

അരുമയായ് കൊത്തിതിരയുന്നൊരു കാക്ക 
പായസ വറ്റുകൾ ദൂരെ, 
അതുനോക്കി നിൽക്കുമവളുടെ മിഴികളിൽ 
ചുടുനീർകണം പൊടിയുന്നു.,

കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ   
ഞാനുണ്ട് എന്നുമേ കൂടെ,
ഹൃദയത്തിൻ തന്ത്രികൾ മീട്ടുമാ സ്വരരാഗം 
 അറിയാതെ ഞാൻ മൂളിയല്ലോ.,    

ഒരു കുളിർ തെന്നലായവളുടെ മുഖപത്മ-
-മെൻമാറിലതിലോലമമരവെ, 
അകലെയാകാശത്തിരുണ്ടൊരു കോണിലായ്,   
ചിരിയൊളി കണ്ടു ഞാൻ നിന്നു.. 

*******

45 comments:

  1. ബലിതര്‍പ്പണം ചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി തങ്കപ്പൻ സാർ.

      Delete
  2. ഉറ്റവരെയോര്‍ത്തു പിടയുന്ന മനസ്സിന്റെ ഹൃദ്യമായ ആവിഷ്ക്കാരം

    ReplyDelete
    Replies
    1. വളരെ നന്ദി വെട്ടത്താൻ സാർ.

      Delete
  3. കവിത മനോഹരമായി.
    ഓരോ ബലിദിനവും നോവിന്റെ ഓര്‍മ്മകളും കൂടിയാണ് കൊണ്ടുവരുന്നത്. അല്ലേ?

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്തേട്ടാ.

      Delete
  4. നന്നായിരിക്കുന്നു ഗിരീ..

    ReplyDelete
  5. Replies
    1. വളരെ നന്ദി ശ്രീ.

      Delete
  6. 'കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ
    ഞാനുണ്ട് എന്നുമേ കൂടെ,---- ഈ വരികള്‍ ഏറെ ഹൃദ്യം...
    'മെൻമാറിലതിലോലമമരെ'.......... 'മെൻമാറിലതിലോലമമരവെ' എന്നാക്കിയാല്‍ എനിക്കേറെ ഇഷ്ടമാകും...........നല്ലവരികള്‍ക്ക് ആശംസകള്‍..!

    ReplyDelete
    Replies
    1. വളരെ നന്ദി അന്നൂസ്
      ഏറെ ഇഷ്ടമാകുമല്ലോ..? അതുപോലെ തിരുത്തിയിട്ടുണ്ട്..

      Delete
    2. പെരുത്ത ഇഷ്ട്ടം അറിയിക്കട്ടെ

      Delete
  7. നന്നായി ഗിരീഷ്. മാനമിരുണ്ടൊരു...ദൂരെ ആകാശത്ത്.... ഇവ മിനുക്കണം തുടക്കത്തിൽ മറ്റെല്ലാ വരികളും രണ്ടു ലഘുക്കളിലാ തുടങ്ങിയിരിക്കുന്നത്. ഈ വരിയും അങ്ങയാക്കുന്നതാവും ഭംഗി

    ReplyDelete
    Replies
    1. വളരെ നന്ദി ഷാജി സാർ.
      ആ വരികൾ തിരുത്തിയിട്ടുണ്ട്. സാർ ഉദ്ദേശിച്ചപോലെ ആയോ എന്നറിയില്ല..

      Delete
  8. എഴുത്ത് നന്നായി ഗിരീഷെ... ആശംസകള്‍.

    ReplyDelete
  9. ഇടക്കെപ്പൊഴോ കവിത കണ്ണിലേക്കെത്തി ഗിരീഷ്...

    ReplyDelete
    Replies
    1. വളരെ നന്ദി മാധവൻ സാർ..

      Delete
  10. മനസ്സില്‍ തട്ടുന്ന കവിത .അതിന്‍റെ അര്‍ത്ഥതലങ്ങളില്‍ വിട പറഞ്ഞു പോയ കരളുകളുടെ നോവും വേവും നന്നായി വരച്ചിട്ടു ,ഗിരീഷ്‌ .അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. വളരെ നന്ദി ഇക്ക..

      Delete
  11. വേര്‍പ്പാടിന്റെ വേദന ഓരോ വരിയിലും...

    ReplyDelete
    Replies
    1. വളരെ നന്ദി മുബി.

      Delete
  12. pinnittu kadannu poyavare purakil ninnu smarikkanoru dinam..

    ReplyDelete
    Replies
    1. വളരെ നന്ദി സതി ചേച്ചി.

      Delete
  13. നല്ല കവിത . ലളിതം. സുന്ദരം. അതിലേറെ നമ്മിൽ നിന്നും അകന്നു പോയവരുടെ സ്മരണകൾക്ക് മുൻപിൽ അക്ഷരപ്പൂക്കളാൽ ബലിതർപ്പണം ആശംസകൾ.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തെ..

      Delete
  14. Touching lines... one with a rhythm.. wishes

    ReplyDelete
  15. ഈ നോവ് വായ്യാഞ്ഞിട്ടാണ് ഞാന്‍ പുഴക്കരെ വരെ പോയിട്ടും ഭര്‍ത്താവ് ചെയ്യുന്നത് നോക്കി നിന്നിട്ടും ബലി തര്‍പ്പണം ചെയ്യാതെ തിരിച്ചു വന്നത്. നല്ല കവിത. അവതരണവും നന്നായി.

    ReplyDelete
    Replies
    1. വളരെ നന്ദി അനിത മാം..

      Delete
  16. gireesh, baliyidaanaayi irikkumpol ente achaneyortthu vingunna ente manassu pole...vaayichappol sankadam vannu ,nenchinullil kanneer thadanju... kavitha ishttamaayee tto. aasamsakal

    ReplyDelete
  17. അക്ഷരങ്ങളാല്‍ ബലിതർപ്പണം !!
    നല്ല വരികള്‍ ..ആശംസകള്‍ !!

    ReplyDelete
  18. വരികളില്‍ കൂടിയൊരു ഓര്‍മ്മപുതുക്കല്‍ ,, കൊള്ളാം .നല്ല വരികള്‍ .

    ReplyDelete
  19. നൊമ്പരപ്പെടുത്തുന്ന വരികൾ..

    ReplyDelete
  20. ഗിരീഷ്‌ ഒത്തിരി ഇഷ്ടം ആയി..
    അഭിനന്ദനങ്ങൾ

    ReplyDelete
  21. നല്ല കവിത ഭായ്

    ReplyDelete