Monday, August 4, 2014

പ്രണയം

തരളമാം മനസ്സ് തണുപ്പിച്ചു കുളിർമഴ
തെല്ലൊന്ന് തോർന്നൊരു നേരം.,

സുഖമുള്ള നിൻ ചുടു നിശ്വാസമായ് പ്രിയേ
വെയിലൊളി മിഴികളെ തഴുകേ....

കണ്ടു നിൻമുഖവും സുസ്മിതവുമെൻ തൊടിയിൽ
ഇന്നിതളിട്ട മന്ദാര പൂവിൽ.,

ദൂരെയാണെന്നും  നീ എങ്കിലും ഇപ്പൊഴെൻ
അരികിലുണ്ടീ  പൂവിതളിൽ.,

നിർമലമാം ദല ഭംഗിയിൽ മിഴിപാകി നിശ്ചലനായി
ഞാൻ നിന്നു.,

നിൻ ഹൃദയാങ്കണ ശോഭയാം തൂമന്ദഹാസമെൻ
അകതാരിൽ നിറഞ്ഞു.,

പിന്നെയും പൊഴിയുന്ന വർഷ ബിന്ദുക്കളെൻ
കവിളത്ത് ചുംബനം നൽകി.,

അക
ലെയാ വിണ്ണിലായ് സായാഹ്ന വേളപോൽ

നിറവൊളി  പിന്നെയും മാഞ്ഞു.,

അടരുന്നൊരു പുഷപ്പ ദലമീ മണ്ണിലേക്ക-
ണയുന്നതും നോക്കി നിന്നു.,

പറയുവാനിനിയും മറന്നു പോകുന്നു ഞാൻ
അറിയുന്നുവോ നീ എൻ 
 പ്രണയം.

പറയാതെ അറിയുന്നുവോ നീ എൻ  പ്രണയം.

*******




44 comments:

  1. പറയാതെ പോകുന്ന പ്രണയം...

    നല്ല വരികള്‍, മാഷേ

    ReplyDelete
  2. പ്രണയം ..എത്രയെഴുതിയാലും പുതുമ നഷ്ട്ടപ്പെടാത്ത വിധം വീണ്ടും വീണ്ടും ആളുകൾ പല തരത്തിൽ പ്രണയത്തെ വർണ്ണിച്ചു കൊണ്ടിരിക്കുന്നു. ആശയത്തിലെ പുതുമയില്ലായ്മ വരികളുടെ ഭംഗി കൊണ്ട് മികവുറ്റതാക്കുന്നു ... ഇനിയും എഴുതുക ..പുതിയ പുതിയ ആശയങ്ങളിലേക്ക് എഴുത്ത് പടർത്തുക ..ആശംസകളോടെ

    ReplyDelete
    Replies
    1. വളരെ നന്ദി പ്രവീണ്‍ ഭായ്.
      വേറിട്ട ആശയങ്ങൾ കണ്ടെത്തി ഇനിയും ഭംഗിയാക്കാൻ ശ്രമിക്കാം.

      Delete
  3. ഭംഗിയായിരിക്കുന്നു വരികള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി റാംജി സാർ.

      Delete
  4. ഓരോ പൂവിലും പ്രണയിനിയുടെ മുഖം!

    നന്നായി കവിത

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്തേട്ടാ.

      Delete
  5. വിടരുന്ന പൂവിന്‍റെ മന്ദഹാസവും,സുഗന്ധവും മനസ്സിലൊരനുഭൂതിയായ്
    മാറുന്നു!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി തങ്കപ്പൻ സാർ.

      Delete
  6. നല്ല വരികൾ ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ചന്തു സാർ.

      Delete
  7. അനുജാ, നന്നായിരിക്കുന്നു കവിത. മന്ദാരപ്പൂക്കള്‍ നിനക്ക് എപ്പോഴും പ്രിയമാണെന്നു നീ വീണ്ടും പറയുന്നു..,നന്നായി എഴുതി.അഭിനന്ദനങ്ങള്‍,ഗിരീഷ്‌.

    ReplyDelete
    Replies
    1. വളരെ നന്ദി ശാന്ത ചേച്ചി.

      Delete
  8. അര്‍ത്ഥമുള്ള വരികള്‍.ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി വെട്ടത്താൻ സാർ.

      Delete
  9. കവിത ഇഷ്ടമായി ഗിരീഷ്. പൂവും പ്രണയവും എന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി മധു സാർ.

      Delete
  10. നല്ല വരികള്‍ക്കാശംസകള്‍.........!

    ReplyDelete
    Replies
    1. വളരെ നന്ദി അന്നൂസ്.

      Delete
  11. പ്രണയം ഉണ്ട് . വിരഹം ഉണ്ട്.. കവിത ഉണ്ട്.
    നന്നായി ഗിരീഷ്‌ .... ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി കണക്കൂർ സാർ.

      Delete
  12. സരളം സുന്ദരം തരളിതം,പിന്നെ വിധുരവും !അഭിനന്ദനങ്ങള്‍ ഗിരീഷ്‌......!

    ReplyDelete
    Replies
    1. വളരെ നന്ദി മുഹമ്മദ്‌ ഇക്ക.

      Delete
  13. നന്നായിരിക്കുന്നു ഗിരീ..

    ReplyDelete
  14. എത്ര പാടിയാലും എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത ഒന്നാണല്ലോ പ്രണയം. പ്രണയഗീതങ്ങള്‍ തുടരട്ടെ.....

    ReplyDelete
    Replies
    1. വളരെ നന്ദി സുധീർ ഭായ്..

      Delete
  15. പറഞ്ഞു തീരാത്ത പ്രണയം..
    മൃദുവായ,ശാന്തമായ പ്രണയം ..
    ഒഴുക്കുള്ള വരികൾ ..
    അഭിനന്ദനം ....

    ReplyDelete
  16. അറിയാതെ പറയുന്ന ,.. പറയാതെ അറിയുന്ന
    ആത്മ സ്പന്ദനമാണെന്റെ പ്രണയം... :) ഇഷ്ടം ഡിയർ ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ഡിയർ .

      Delete
  17. ഈ പ്രണയ മന്ദാരം കൊള്ളം .നല്ല വരികൾ .

    ReplyDelete
  18. എത്ര പറഞ്ഞാലും ഇനിയും ബാക്കിയാണ് പ്രണയം എന്ന വിഷയം.....................

    ReplyDelete
  19. പറയാതെ അറിയാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ പ്രണയം .നല്ല കവിത .

    ReplyDelete
  20. പറയുവാനിനിയും മറന്നു പോകുന്നു ഞാൻ
    അറിയുന്നുവോ നീ എൻ പ്രണയം.
    പറയാതെ അറിയുന്നുവോ നീ എൻ പ്രണയം....

    ReplyDelete