Saturday, June 9, 2012

പരിസ്ഥിതിബോധം














Picture from wikistreets.com




ഇന്നലെ വരെ ഇവിടെ പരിസ്ഥിതി ഉണ്ടായിരുന്നു പോലും.
പക്ഷെ പരിസ്ഥിതി ബോധം ആരിലും ഇല്ലാഞ്ഞതുകൊണ്ട് 
ആ സ്ഥിതി ആരാലും തിരിച്ചറിയപെടാതെ എങ്ങോ  മറഞ്ഞിരുന്നു.
പക്ഷെ ഇന്നലത്തെ ആ ഒരു ദിവസം ആദ്യം പെയ്ത മഴയില്‍ 

 ഈയാംപാറ്റകളെപ്പോലെ   അത്രനാളും മറഞ്ഞിരുന്ന

ഈ മണ്ണിലെ പൊത്തുകളില്‍നിന്നും  പരിസ്ഥിതിബോധം
ചിറകുകള്‍ അടിച്ചു പൊങ്ങുന്നത് ഞാന്‍ കണ്ടു

അപ്പോള്‍ ആണ് സത്യത്തില്‍  ഞാനും നിങ്ങളെപോലെ  
ഇങ്ങനെ ഒരു സ്ഥിതി  ഇവിടെ ഉണ്ടെന്ന്‌ ഓര്‍ക്കുന്നത്
ഈയാംപാറ്റകള്‍ക്ക് ഒരുദിവസത്തെ ആയുസേ ഉള്ളത്രെ

നിമിഷങ്ങള്‍ക്കകം ചിറകുകള്‍ പൊഴിച്ച് പൊടുന്നനെ
മണ്ണില്‍ വീണു ഇഴയുന്ന പുഴുക്കള്‍ ആയി അവ മാറുന്നു
പരിസ്ഥിതി ദിനത്തില്‍ മനസിലെ പോത്തുകളില്‍നിന്നും   ആ പാറ്റകളെപ്പോല്‍ 

നമ്മുടെ പരിസ്ഥിതി ബോധവും  ചിറകുകള്‍ അടിച്ചു പൊങ്ങുന്നു


നിമിഷങ്ങള്‍ക്കകം ചിറകുകള്‍ പൊഴിച്ച് പൊടുന്നനെ

മണ്ണില്‍ വീണു ഇഴയുന്ന പുഴുക്കള്‍ ആയി അവയും  മാറുന്നു

പിന്നെ പിടഞ്ഞു ചാവുകയും അവസാനം  നമ്മള്‍ ആ ബോധത്തെ  

മനസിലെ മറവിയില്‍ കുഴി കുത്തി മൂടുകയും ചെയ്യും.

ആദ്യത്തെ മഴയാല്‍ ഈയാംപ്പാറ്റകളെ ഓര്‍ക്കുന്നപോലെ
പരിസ്ഥിതി ദിനം എന്നൊരു ദിനം ഉണ്ടാവുന്നതുകൊണ്ട്

പരിസ്ഥിതിയെന്ന  ആ സ്ഥിതിയും  നമ്മള്‍ ഓര്‍ത്തെടുക്കുന്നു.

Picture from peterkuper.com
xxxxxxxxxxxxxxxxxxxxxxxxxxxxxx

1 comment:

  1. Don't forget the environment for our needs

    ReplyDelete