Thursday, June 14, 2012

അഗ്നിനാളങ്ങള്‍

Picture from laconicsoftware.com


ഹൃദയം കത്തിയാളുന്ന ഒരു അഗ്നികുണ്ഡം പോലെ ജ്വലിക്കുന്നു

ഉണര്‍ന്നെനീക്കുന്നില്ല ഞാന്‍ ഇപ്പോളും ഉറങ്ങുവനാണ് ഇഷ്ടം

ഉറങ്ങുന്ന നിമിഷങ്ങളില്‍ ആ അഗ്നിയുടെ പൊള്ളുന്ന ചൂട്‌

എന്‍റെ ഹൃദയത്തെ പൊള്ളിക്കുന്ന വേദന അറിയുന്നില്ല

എന്‍റെ കണ്ണില്‍ പതിയുന്ന കാഴ്ചകളെല്ലാം പതിയെ

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന നെയ്യായി മാറുന്നു

 എന്‍റെ കാതുകളില്‍ പതിയുന്ന ശബ്ദങ്ങളും  

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന  നെയ്യായി മാറുന്നു

എന്‍റെ കണ്ടത്തില്‍നിന്നും പൊലിഞ്ഞു വീഴാന്‍ കൊതിച്ച  വാക്കുകളും

അവസാനം നെയ്യാക്കി മാറ്റി ഞാന്‍ ആ അഗ്നിയിലേക്ക് ഒഴിച്ച് കൊടുത്തു

 നീലയും മഞ്ഞകലര്‍ന്ന ചുകപ്പും തിളങ്ങുന്നതും ആയ ചിറകുകള്‍ വിരിച്ച്

അഗ്നി ആളി ആളി പടരുകയാണ്  ചുറ്റും ച്ചുടു കാറ്റ് വീശുന്നു

കണ്ടതും കേട്ടതും പിന്നെ പറയാന്‍ മനസില്‍ വീര്‍പ്പു മുട്ടിയതും ആയ

വിഷമയമായ ഹവിസ്സുകള്‍ അഗ്നിയില്‍ കത്തി അമരട്ടെ

അതുവരെ ഉറങ്ങി കിടക്കണം അല്ലങ്ങില്‍ സഹിക്കുകയില്ല

ആ അഗ്നിനാള ചിറകുകള്‍ തട്ടുമ്പോള്‍ പൊള്ളുന്ന ഹൃദയത്തിന്‍റെ വേദന 

 എല്ലാം കത്തിയമര്‍ന്നു അവസാനം അടിയുന്ന ചാരവും

കാറ്റില്‍ പറന്ന് അകന്നു പോകുമ്പോള്‍ ഉണര്‍ന്നെനീക്കാം

ആ നിമിഷം ശാന്തിയുടെ ഇളം കാറ്റ് കുളിരും ആയി വന്ന്‌

എന്നെ ഉറക്കത്തില്‍ നിന്നും തട്ടി ഉണര്‍ത്തും അതുവരെ

ആരും ശബ്ദം ഉണ്ടാക്കരുതേ ഞാന്‍ സുഗമായി ഉറങ്ങിടട്ടെ

No comments:

Post a Comment