Friday, June 22, 2012

വണ്ടിന്റെ പാട്ട്

പാടണം പാടണം പാടി പറക്കണം
തെനുണ്ട് അലയുന്ന വണ്ടെനിക്ക്


പാടുവാന്‍  മോഹമുണ്ടേറെയെന്നാകിലും
പാടേണ്ട പാട്ടിന്നു താളമില്ല
താളം പിടിക്കുവാന്‍ കൈകൊണ്ടു  തട്ടി-
-യതിലുതിരുന്ന ശബ്ദത്തിനിമ്പമില്ല

ഇമ്പത്തില്‍ താളമുതിര്‍ന്നിടും നേരത്ത്
മീട്ടുവാന്‍ നല്ലൊരു ഈണമില്ല


ഈണമൊരു  മഴയായി പെയ്യുന്ന നേരത്ത് 
ഈണത്തിനോപ്പിച്ച വരികളില്ല  
  
വാക്കുകളടുക്കി പെറുക്കിയൊരുവിതം
വരികള്‍ ഞാന്‍ മനമുരുകി നെയ്‌തെടുത്തു 

ഇനിയൊന്നു പാടണം വരികളൊന്നീണത്തില്‍
പ്രിയതമ വന്നു ശ്രുതി മീട്ടിടുമോ




ഈ വിതം മോഹത്തിൻ സാഗര തിരകള്‍തന്‍
അലയിലായ്  തലചായിച്ചു ചാഞ്ഞുകൊണ്ട് 
   
പാടിത്തുടങ്ങുന്ന നേരത്ത്  പിന്നിലായി 
പല്ലിതന്‍ വായ പിളര്‍ന്നു വന്നു  

കുതറി മാറീടുവാന്‍ ആയില്ല മോഹങ്ങള്‍
പല്ലിതന്‍ ച്ചുണ്ടില്‍ ഞെരിഞ്ഞമര്‍ന്നു

ഒരു പാട്ട് പാടി മുഴുകിപിച്ചീടുവാന്‍
ആയില്ല എന്‍ ഒരു ആയിസിനാല്‍ 


ഈണവും ഇമ്പത്തിലുതിരുന്ന താളവും
ഒപ്പിച്ച വരികളും ബാക്കിയായി
മരണമൊരു പല്ലിയുടെ  രൂപവും പൂണ്ടു
തൻ പിന്നിലായി വന്ന് ഒളിച്ചിരിക്കും


സമയം കളയേണ്ട നമ്മൾതൻ കണ്ടത്തി-
ലുതിരേണ്ട ഈണങ്ങള്‍ താളമിട്ട്‌

വരികളായ് ശ്രുതി ചേര്‍ത്ത്  
വേകത്തില്‍ വേകത്തില്‍  
പാടി മുഴുകിച്ചു പോന്നുകൊള്‍ക

Picture from clker.com

2 comments:

  1. പാട്ടൊക്കെ കൊള്ളാം വളരെ നന്നായല്ലോ
    അക്ഷരത്തെറ്റൊഴിവാക്കീടേണം

    ReplyDelete