Monday, June 25, 2012

അമ്മ


അമ്മതന്‍ ഉമ്മ മറന്നുപോയോ

അമ്മിഞ്ഞപാല്  നുകര്‍ന്ന മധുരവും

നെഞ്ചിലെ ചൂടും മറന്നുപോയോ

ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍  തുറന്നു

നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു

 നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു

അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ 

പിഞ്ചിളം   കവിളു  നനഞ്ഞു  കുതിര്‍ന്നു

അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള

വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു

അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്

പീലി വിടര്‍ത്തുന്ന  മയിലുമുണ്ട്

പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍

മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്

പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ

ഞ്ഞൊറികളായലകളായ് അതിമധുരം

സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍

പുങ്കാവനത്തിലെ പൂമരം പോല്‍

ചന്ദ്ര ബിംബത്തിന്റെ  പ്രഭയില്‍നിന്നുതിരുന്ന

കുളിരുമായി മാരുതന്‍ വീശിടുന്നു

പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ 

അമ്മതൻ  സ്നേഹമാം പുഞ്ചിരിക്ക്

പകരം കൊടുക്കുവാനെന്തുണ്ട്  എന്‍ കയ്യി-

-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്

അമ്മയുടെ ഓമനയായി വളരണം

അമ്മക്ക് തണലായി മാറീടണം

അമ്മയോടുള്ളതാം സ്നേഹം മുഴുവനും

അമൃത് പോല്‍ അമ്മയെ ഊട്ടീണം

അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍

മന്ത്രം പോല്‍ എന്നെന്നുമുരുവിടണം

*************************

http://kathayillaathe.blogspot.in/



 

4 comments:

  1. അമ്മയും അമ്മയുസ് സ്നേഹവും വിലമതിക്കാനാവാത്ത നിധികളാണ്.

    ReplyDelete
  2. അമ്മപ്പാട്ട്
    അമ്മയ്ക്കൊരു പാട്ട്.
    നന്നായി

    ReplyDelete
  3. അമ്മ -രണ്ടക്ഷരം കൊണ്ടൊരു കവിത .
    ആശംസകള്‍ ഗിരീഷ്‌ .

    ReplyDelete
  4. അമ്മയ്ക്ക് പകരം അമ്മ മാത്രം ഈ ലോകത്തില്‍.

    അമ്മയുടെ ഓര്‍മ്മകള്‍ ഞാനും അയവിരക്കിയിട്ടുണ്ട്. താഴെ പറയുന്നപോലെ;


    "കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ
    കണ്ടു ഞാനമ്മയില്‍ നാകലോകതെയും
    കണ്ടു ഞാന്‍ മാമക മാതാവിന്‍ കാരുണ്യം
    കണ്ടിട്ടില്ലേവം കനിവിന്‍ കോഹിനൂര്‍"

    http://kavyashakalangal.blogspot.in/

    ReplyDelete