Monday, November 12, 2012

നറുതിരിവെട്ടം

കണ്ണുകളിരുട്ടാല്‍   മറഞ്ഞൊരാ സ്നേഹിത- 

-നെന്നുമെന്‍ കണ്ണുകള്‍ നനയിക്കുമെങ്കിലും 

കണ്ടില്ല കാണിച്ചതില്ലവനാരണ്ടു 

കണ്ണുകളീറനണിഞ്ഞതൊരിക്കലും  


എന്തൊരളവറ്റശാന്തിയാഹൃദയത്തിലെ-

-ന്തൊരാനന്തമാനിറപുഞ്ചിരിക്കെ-

-ന്തൊരാവേശമാഹ്ലാദമാമൊഴികളെ-

ന്തൊരാശ്വാസ മധുരമാസാമിപ്യം  


കണ്ണു തുറന്നു പിടിച്ചാലുമടച്ചാലും 

കണ്‍മുന്നിലെവിടെയുമിരുളലകള്‍മാത്ര-

-മെന്നാലതെന്തൊരു ദുരിതമെന്നൊരുവേള 

ചിന്തിച്ചഞാനെത്ര വിഡ്ഢിയെന്നോര്‍ത്തുപോയ് 


ഹൃദയത്തിലായിരം ആശകള്‍തീര്‍ക്കുമീ 

കാഴ്ച്ചകളൊക്കെയും കണ്ടുമടുത്തിന്നതെ-

-ല്ലാമുറഞ്ഞൊരു നൊമ്പരമാകുമ്പോള്‍ 

കണ്ണടച്ചീടുന്നു ഞാനുമൊരുവേളയെന്‍ 

ഉള്ളിലായ് അണയാതെ എന്നും തെളിയുമാ 

നറുതിരിവെട്ടമൊന്നൊരുനോക്ക് കാണുവാന്‍  

******************


29 comments:

  1. പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മനിറഞ്ഞ ദീപാവലി ആശംസകള്‍..!
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. ദീപാവലി ആശംസകള്‍
    കവിതയ്ക്കും ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അജിത്തേട്ടാ,

      വായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.
      ദീപാവലി ദിവസം പ്രകാശം വിതറുന്ന ദീപനാളങ്ങളെപോലെ മനസ്സില്‍ എന്നും സന്തോഷം ഉണ്ടാകട്ടെ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  3. നിറുത്താതെ പോകുന്ന കവിത.
    ദീപാവലി ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട റാംജി മാഷെ,
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി.
      തിരിച്ചും ആശംസകള്‍ നേരുന്നു
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  4. kannukal..
    ദീപാവലി ആശംസകള്‍.., gireesh

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചേച്ചി,
      ഈ വായനക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി.
      എല്ലാം വായിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  5. ഒരു താളമുണ്ട് കവിതക്ക്. ഞാന്‍ ഒന്ന് ചൊല്ലി നോക്കി. ആശംസകള്‍ ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയപ്പെട്ട നിസാര്‍,
      നന്നായി എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.
      ഈ പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  6. നന്നായിരിക്കുന്നു ഒരു ഒഴുക്കില്‍ പോവുന്നു.ദീപാവലി ആശംസകള്‍.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട കാത്തി,
      വളരെ സന്തോഷം ഈ വരവിനും വായനക്കും.
      സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  7. കവിത ഇഷ്ടായി.... നല്ല ഒഴുക്കുണ്ട്... ആശംസകള്‍ ഗിരീഷ്‌.... ഈ ദീപാവലിയും സന്തോഷഭരിതമാവട്ടെ...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ആശ,
      ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്
      തിരിച്ചും ആശംസകള്‍ നേരട്ടെ.
      വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും നന്ദി
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  8. കാണിച്ചതില്ലവനാരണ്ടു
    കണ്ണുകളീറനണിഞ്ഞതൊരിക്കലും.....
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സാജന്‍,
      വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.
      ഇഷ്ടമായതില്‍ സന്തോഷം
      തിരിച്ചും ആശംസകള്‍ നേരുന്നു
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  9. പ്രിയപ്പെട്ട ഗിരീഷ്‌,

    ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും ദീപാവലി ആശംസകള്‍ !

    മനസ്സില്‍ കെടാവിളക്കായി ഒരു ദീപം തെളിയട്ടെ !

    കവിത വളരെ നന്നായി,ഗിരീഷ്‌ !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,
      ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
      നന്നായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
      ആ മനസ്സിലും ഒരു ദീപം എന്നും കെടാതെ തെളിയട്ടെ.
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  10. ഗിരീഷ്‌ ദീപാവലി ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സ്വാത്വിക,
      തിരിച്ചും നേരട്ടെ ആശംസകള്‍
      വായിക്കുന്നതില്‍ ഏറെ സന്തോഷം
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  11. കവിത നന്നായി.ചങ്ങമ്പുഴയുടെ മനസ്വിനി ഒന്നുനോക്കൂ.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട രമേഷ് ചേട്ടാ,
      നേരത്തെ വന്നല്ലോ.
      വളരെ നന്ദി ഈ പ്രോത്സാഹനത്തിന്
      മനസ്വിനി ഞാന്‍ വായിച്ചിട്ടുണ്ട്
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  12. പ്രിയ ഗിരീഷ്‌..
    നേരത്തെ വായിച്ചു.. മറുപടി തരാതെ പോയതാണ്..
    നന്നായി ഓര്‍ത്തത്.. ഒരുമിച്ചിരിക്കുക.. അത്രമാത്രം...
    വരികള്‍ കുറിച്ചത് സമ്മാനമായ്‌ നല്‍കാന്‍...
    കണ്ടത്.. ഓര്‍ത്തത്... എഴുതിയത് എല്ലാം നല്ലതിന്...
    ഇത്ര പെട്ടെന്ന് ഇതെഴുതിയതില്‍ അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. പ്രിയ കൂട്ടുകാരാ,
      വായിച്ചതിലും മറുപടി തന്നതിലും വളരെ സന്തോഷം.
      സ്നേഹം നിറഞ്ഞ വാകുകള്‍ക്ക് നന്ദി പറയുന്നില്ല
      സ്നേഹംമാത്രം,
      ഗിരീഷ്‌

      Delete
  13. വരികള്‍ ഇഷ്ടമായി കേട്ടോ.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചേച്ചി,
      വരികള്‍ ഇഷ്ടമായതില്‍ സന്തോഷമുണ്ട്
      വളരെ നന്ദി ഈ പ്രോത്സാഹനത്തിനു
      സ്നേഹത്തോടെ
      ഗിരീഷ്‌

      Delete
  14. അതെ ഗിരീഷ്‌, പുറം ലോകത്തിലെ മായക്കാഴ്ച്ചകള്‍ കണ്ടുമടുക്കുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ദീപം തെളിയിക്കാന്‍ നമ്മുടെ അകക്കണ്ണ് തന്നെ തുറന്നു പിടിക്കണം. നിറദീപം തെളിയാന്‍ ആശംസകള്‍ ..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ടീച്ചര്‍,
      വളരെ നന്ദി ടീച്ചര്‍. എല്ലാവരുടെ മനസ്സിലും ഒരു ദീപം തെളിയട്ടെ.
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  15. പ്രിയ ഗിരീഷ്‌,
    കവിത വളരെ നന്നായി. ആശംസകള്‍. ദീപാവലി നന്നായി ആഘോഷിച്ചെന്നു കരുതട്ടെ.
    സ്നേഹത്തോടെ
    അശ്വതി

    ReplyDelete
    Replies
    1. പ്രിയ അശ്വതി,

      ദീപാവലി ആഘോഷത്തിന്റെ തിരക്കിലായിരുന്നോ. ഇഷ്ടമായതില്‍ സന്തോഷമുണ്ട്. അപ്പോള്‍ അപ്പുവും അമ്മുവും കൂടെ ഉണ്ടല്ലോ. അടുത്ത കഥ വേഗം എഴുതുമല്ലോ.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete