Saturday, December 29, 2012

ആത്മശാന്തിക്കായ് ഒരു ചോദ്യം.


ചവിട്ടിയരക്കപ്പെട്ട ഒരു പെണ്‍ഹൃദയം. 

പേടിച്ചു വിരണ്ട് ചിറകടിച്ചു പറന്നുപോയ ഒരു  ആത്മാവ് 

ഇരതേടി അലയുന്ന പുലികളും സിംഹങ്ങളും 

ചോര ഇറ്റിറ്റു വീഴുന്ന കൂര്‍ത്ത മുനയുള്ള കഴുകന്‍ കൊക്കുകള്‍ 

നിബിഡാന്ധകാരം നിറഞ്ഞ  ഘോര വനത്തില്‍ 

മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പേടമാനുകള്‍ തല ചുറ്റിലും  തിരിച്ച്   ആരെയാണ് തിരയുന്നത് 

ആ മാംസ കൊതിയന്മാരെയോ അതോ

അവളുടെ ആത്മാവ് ഒരുനോക്കു കാണുവാന്‍ കൊതിച്ച മനസാക്ഷിയെയോ? 

                                                                         ***********

11 comments:

  1. പ്രിയപ്പെട്ട ഗിരീഷ്‌,

    സമകാലീന സംഭവം വേദനിപ്പിക്കുന്നു. നേരിന്റെ നേര്‍ക്കാഴ്ചകള്‍ നന്നായി എഴുതി. അഭിനന്ദനങ്ങള്‍ !

    ഐശ്വര്യപൂര്‍ണമായ നവവര്‍ഷ ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  2. തന്റേടമുള്ള ഒരു ഭരണകൂടം ഉയരട്ടെ!!

    ReplyDelete
  3. മനഃസ്സാക്ഷി ഇല്ലാത്ത കാലം

    ReplyDelete
  4. പുതുവത്സരാശംസകള്‍ ..പുതുയുഗം പടികടന്നു വരുന്നു..

    ReplyDelete
  5. പെട്ടന്ന് എവിടെനിന്നോ ഓടിയെത്തിയ ഒരു മഴയില്‍ ഈറനണിഞ്ഞു മുഖം തുടുത്തു നില്‍ക്കുന്ന മനോഹരമായ പൂക്കള്‍ എത്ര സുന്ദരം. ഒരുവര്‍ഷം കൊഴിഞ്ഞുപോകുമ്പോള്‍ എവിടെയും വിടരുന്നത് പ്രതീക്ഷയുടെ നൂറു നൂറു പൂക്കളാണ്. ചിരിതൂകുന്ന പുലരികള്‍ സ്വപ്നം കണ്ട് ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന ഈ പൂക്കളോടൊപ്പം ഞാനും പ്രതീക്ഷയോടെ നേരുന്നു.

    പ്രിയപ്പെട്ട എല്ലാവര്‍ക്കും ഹൃദ്യമായ നവവത്സരാശംസകള്‍ !

    ReplyDelete
  6. കൊല്ലരുത്....
    ഛേദിച്ചേക്കുക...വേരോടെ....
    അനുഭവിക്കണം
    പഴുത്ത്...പുഴുത്ത്നാറി
    ചത്തു പോകട്ടെ പട്ടികൾ.

    നവവത്സരാശംസകള്‍ !

    ReplyDelete
  7. പ്രിയ ഗിരീഷ്‌

    നന്നായി എഴുതി!!! ഈ പുതുവര്‍ഷത്തില്‍ നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം...

    എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍!!!!

    അശ്വതി

    ReplyDelete
  8. mamsadahikalkk maranam siksha alla...chethi kkalayanam ellamm.....

    ReplyDelete
  9. നന്നായിരിക്കുന്നു..
    പ്രതികരണം..

    ReplyDelete
  10. നൊമ്പരമുണർത്തുന്ന കവിത. ഭംഗിയായി അവതരിപ്പിച്ചു. നന്ദി

    ReplyDelete
  11. നൊമ്പരമുണർത്തുന്ന കവിത. ഭംഗിയായി അവതരിപ്പിച്ചു. നന്ദി

    ReplyDelete