Monday, January 7, 2013

പുലര്‍ക്കാല സ്വപ്നങ്ങള്‍


വെണ്‍ മേഘ പാളികള്‍ക്കിടയിലായ് 
തെന്നിവന്നെത്തി നോക്കുന്നിതാ  ഉദയ സൂര്യന്‍ 


രക്തവര്‍ണാവൃത സുസ്മിതം വിടരുന്നു
രാവകന്നീടുന്നു  ഭൂവിലാകെ 


മാന്തളിര്‍ പൂക്കളില്‍ മിന്നിത്തിളങ്ങുന്ന 
മഞ്ഞുനീര്‍ത്തുള്ളികള്‍ മണിമുത്തുകള്‍ 


തെച്ചിയും മന്ദാര പൂക്കളും തെന്നലില്‍ 
താളത്തിലാടുന്നു  ചെമ്പരത്തി 


മന്ദമായ് മന്ദസ്മിതം പൊഴിച്ചീടുന്ന 
പൂക്കളാല്‍ മാനസം പൂത്തുലഞ്ഞു 


ആഹാ മനോഹരം മായയോ മായികാലോകമൊ 
പുലര്‍ക്കാല സ്വപ്നങ്ങളോ 


മായല്ലെ  മറയല്ലെ  മാഞ്ഞുപോയീടല്ലേ 
മാനത്ത് കാര്‍മുകില്‍ വന്നിടല്ലേ

മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു 


കാതുകള്‍ക്കിമ്പമായ് താളത്തിലീണത്തില്‍ 
കുയിലുകള്‍  മധുരമായ് പാടിടുന്നു 


വാദ്യഘോഷങ്ങള്‍ പോല്‍ അവിടെയുമിവിടയും 
പലതരം കിളികള്‍ ചിലച്ചിടുന്നു 


കൊക്കുരുമ്മി ചിറകൊതുക്കി ഒരു കൊച്ചു 
തത്തയൊരു കൊമ്പിലായ് വന്നിരിപ്പൂ 


മോഹങ്ങളുണ്ടതിന്‍ ഹൃദയത്തിലാ 
കൊച്ചു പച്ചനിറത്തിലെ ചിറകിനുള്ളില്‍ 


സ്വപ്നങ്ങളാം പട്ടുനൂലതില്‍ മിന്നുന്ന 
മുത്തുകള്‍ കോര്‍ത്തൊരു മാലയാക്കി 


ദൂരെയേതോ ഒരു കൂട്ടിലായ് അമ്മയും 
അച്ഛനും കണ്‍ പാര്‍ത്തിരിപ്പതുണ്ടേ 


അച്ഛന്റെ  പുന്നാര മോളാണ് അമ്മക്ക് 
കണ്ണാണ് കരളാണ് ഹൃദയമാണ് 


മോഹങ്ങള്‍ മുത്താക്കി മാറ്റുവാന്‍ ഓമന 
മകളുടെ ഭാവിയെ ഭദ്രമാക്കാന്‍ 


കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
അരവയര്‍ പട്ടിണി എന്നുമെന്നും 


അറിയാതെയെങ്കിലും അമ്പെടുത്തുന്നം 
പിടിക്കല്ലേ വേടനായ് മാറിടല്ലേ 


അരുതെന്ന് സ്വയമറിഞ്ഞുയരുവാന്‍ അറിവിന്റെ 
കിരണങ്ങള്‍ കൈകളാല്‍ ഏറ്റുവാങ്ങാന്‍ 


വിടരട്ടെ ഒരു പൊന്‍ പുലരിയീ മാനവ
 ഹൃദയത്തിനുള്ളിലും നറുവെട്ടമായ് 

**********60 comments:

 1. കുളിരുള്ള കവിത...ലാളിത്യം നിറഞ്ഞ വരികള്‍ വായനക്ക് പെരുത്ത് സുഖം :) ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട കാത്തി,

   ഏറെ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 2. പ്രിയപ്പെട്ട ഗിരീഷ്‌,

  എത്ര ലളിതം, ഈ വരികള്‍..........

  എത്ര മനോഹരം ,ഈ ആശയം !

  ഈണത്തില്‍ ,താളത്തില്‍, ചൊല്ലാന്‍ നല്ല രസം........!

  ഉദയസൂര്യന്റെ ചിത്രം മോഹിപ്പിക്കുന്നു.

  ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനു,
   വായിക്കുന്നതില്‍ വളരെ സന്തോഷം.
   ഹൃദ്യമായ അഭിപ്രായത്തിനും അഭിനന്ദനത്തിനും ഏറെ നന്ദിയുണ്ട്.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 3. ഗിരീഷെ, മനോഹരമാണീ പുലര്‍ക്കാലകവിത..
  വയിച്ചപ്പോള്‍ത്തന്നെ താളം കിട്ടി..
  ഒരായിരം പുതുവല്‍സരാശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട രാജീവ്,
   കവിത ഇഷ്ടമായതില്‍ സന്തോഷം രാജീവ്.
   വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.
   രാജീവിനും ഒരായിരം പുതുവല്‍സരാശംസകള്‍ നേരുന്നു.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 4. കുട്ടികാലത്ത് പഠിച്ച കവിത പോലെ നല്ല മധുരം നിറഞ്ഞ കവിത.... ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട വിഗ്നേഷ്,
   വായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും നന്ദി വിഗ്നേഷ്,
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 5. വിടരട്ടെ ഒരു പൊന്‍ പുലരി....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട റാംജി മാഷെ,
   അതെ മാഷെ വെളിച്ചം വിതറുന്ന പൊന്‍ പുലരികള്‍ക്കായി കാത്തിരിക്കാം.
   നന്ദി വായനക്കും അഭിപ്രായത്തിനും
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 6. പാടാമല്ലോ...
  നല്ല ഈണം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അജിത്‌ ചേട്ടാ,
   പാടിക്കോളൂ :).
   വായനക്കും അഭിപ്രായത്തിനും വളരെ നന്ദി അജിത്തേട്ടാ
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 7. നല്ല വരികൾ
  ഒരു മഞ്ഞുതുള്ളി വീണെൻ ഉള്ളം കയ്യിൽ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഷാജു,
   ഈ ഹൃദ്യമായ അഭിപ്രായം കേട്ട് എന്റെ മനസ്സും തണുക്കുന്നു.
   നന്ദി വായിച്ചതിനും അഭിപ്രായത്തിനും
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 8. നന്നായി കേട്ടോ.
  പറഞ്ഞത് പോലെ ലളിതമായ കവിത.
  ഈ ഗിരി ഒരു പാവാല്ലേ?
  ഇത് വായിച്ചപ്പോ എനിക്ക് തോന്നിയത് അതാ!!!!!!!!!!!!!

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഉമേച്ചി ,
   നന്നായോ ഉമേച്ചി?
   ഞാന്‍ ശരിക്കും പാവല്ലേ എന്താ സംശയം :)
   വളരെ സന്തോഷം നന്ദി വായിച്ചതില്‍
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 9. മനോഹരവും ലളിതവുമായ വരികള്‍
  ബ്ലോക്ക് ചെയ്തു ചില വരികള്‍
  ഇവിടെ കുറിക്കാന്‍ ശ്രമിച്ചെങ്കിലും
  അതിനു കഴിയുന്നില്ല, ഇങ്ങനെ ചെയ്യുന്നത് കൊണ്ട്
  പലപ്പോഴും കമന്റു കുറിപ്പാന്‍ quote ചെയ്വാന്‍ കഴിയാതെ വരുന്നു
  ഒരു പക്ഷെ ഇതിനെപ്പറ്റി ഒരു അവലോകനം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കും
  അത് പ്രയാസമാണ്. നന്നായി ലളിതമായി തന്നെ പറഞ്ഞു. ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായിച്ചതില്‍ വളരെ സന്തോഷം നന്ദി.
   ബ്ലോക്ക് ചെയ്തത് മാറ്റാം. ഇനിയും വരുക
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 10. അറിയാതെയെങ്കിലും അമ്പെടുത്തുന്നം
  പിടിക്കല്ലേ വേടനായ്‌ മാറീടല്ലേ !

  എന്നു പ്രാർത്ഥിക്കാനല്ലേ നമുക്ക്‌ കഴിയൂ. മഞ്ഞുതുള്ളിപോലെ മനോഹരമായ കവിത. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട മാഷെ,
   അതെ മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കാം.
   വായിച്ചതിലും ഹൃദ്യമായ അഭിപ്രായം കുറിച്ചതിലും നന്ദി മാഷെ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 11. വരികളും ചിത്രവും ഇഷ്ടായി ഗിരീഷെ...മഞ്ഞു മൂടിയ പ്രഭാതത്തിലെ സുസ്മിതം ഉണരുന്ന സൂര്യകിരണങ്ങളെ വരവേറ്റു ഒരിളംകാറ്റില്‍ മാനസം പൂത്തുലയുന്നതും കാത്തു ഞാനും...ലളിതമായ കവിതയില്‍ നല്ല കൊറേ ആശയങ്ങള്‍...ആശംസകള്‍ ഗിരീഷെ...

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ആശ,
   അതെ അങ്ങനെ ഒരു നാളേക്കായ് കാത്തിരിക്കാം.
   വായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും നന്ദി ആശ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 12. ഗിരീഷ്‌, കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അശ്വതി,
   കവിത ഇഷ്ടമായതില്‍ സന്തോഷം.
   വായനക്കും അഭിനന്ദനത്തിനും നന്ദി അശ്വതി
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 13. ആശംസകള്‍... ഒപ്പം പഴയെതോ പട്ടു കേട്ട ഫീല്‍.....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട വിനീത്,
   അഭിപ്രായത്തിനും വായനക്കും നന്ദി വിനീത്
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 14. ലളിത സുഭഗമായ കവിത ..

  ശുഭാശംസകള്‍ .......

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   അഭിപ്രായത്തിനും വായനക്കും നന്ദി.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete

 15. ഒരു സൂര്യരശ്മി യെന്‍ ഹൃദയത്തിലേക്കെത്തി നോക്കുന്ന പോലെ നിന്‍ കവിത ഗിരിമകുടങ്ങളില്‍ നിന്നൊരു ഹിമകണം താഴേക്കൊഴു കുന്ന പോലെ .......ഗിരീഷ്‌ നല്ല കവിത . ശാന്തചേച്ചി

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ചേച്ചി,,
   മനോഹരമായ അഭിപ്രായം കുറിച്ച് മനസ്സില്‍ സന്തോഷം നിറച്ചതിനു ഒരുപാട് നന്ദി.
   വായിച്ചതിലും കവിത ഇഷ്ടമായതിലും സന്തോഷം ചേച്ചി.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 16. പതിവുപോലെ താമസിച്ചാണെങ്കിലും ഞാനുമെത്തി.എന്റെ എല്ലാ ആശംസകളും.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട രമേഷ് മാഷെ,
   താമസിച്ചില്ലല്ലോ.
   വായിക്കുന്നതിലും അഭിപ്രായം കുറിക്കുന്നതിലും ഏറെ നന്ദിയുണ്ട്
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 17. നല്ല കവിത... എഴുത്ത് തുടരുക

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഇക്ക,
   വായിച്ചതിലും പ്രോത്സാഹന വാക്കുകള്‍ക്കും ഏറെ നന്ദി
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 18. ലളിതമായ കവിതകള്‍ തന്നെ.. ലാളിത്യത്തിന്റെ സുഖം ഓരോ വരികളിലും. ഹൃദ്യം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട നിസാര്‍,
   വായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ നന്ദി നിസാര്‍.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 19. ആ പൊന്‍ പുലരിക്കായി കാത്തിരിക്കാം ...

  ലളിതം .. ഈ വരികള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ചേട്ടാ,
   എല്ലാ കാത്തിരിപ്പുകള്‍ക്കും ഒരു അവസാനം ഉണ്ടാകട്ടെ
   വളരെ നന്ദി വായനക്കും വിലയേറിയ അഭിപ്രായത്തിനും
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 20. VERY SWEET....ASAMSAKAL.....GIRISH BAI...

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഭാഷ്ഭായ് ,
   വളരെ സന്തോഷം വായിച്ചതിലും
   ആശംസാ വാക്കുകള്‍ക്കും
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 21. നല്ല താളത്തില്‍ വായിച്ചു തീര്‍ത്തു.

  ഇനിയുമെഴുതുക, ആശംസകള്‍!

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ശ്രീ,
   സന്തോഷമുണ്ട് വായിച്ചതില്‍
   പ്രോത്സാഹനത്തിനും ഹൃദ്യമായ അഭിപ്രായം കുറിച്ചതിനും നന്ദി
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 22. ലളിതസുന്ദരമായ വരികള്‍. നല്ല രചന..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ശ്രീക്കുട്ടന്‍,
   വായിച്ചു എന്നറിഞ്ഞതില്‍ വലിയ സന്തോഷം
   ഹൃദ്യമായ അഭിപ്രായം കുറിച്ചതില്‍ ഏറെ നന്ദി.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 23. ലളിത സുന്ദരമായ കുഞ്ഞുവരികള്‍ . നല്ല വായനാസുഖം ഉണ്ട് .

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനാമിക,
   വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 24. പഴയകാവ്യ പാരമ്പര്യത്തില് അടിയുറച്ചു നിന്നുളള കവിത...ആശംസകള്

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അരുണ്‍,
   വളരെ സന്തോഷം അഭിപ്രായം കുറിച്ചതില്‍. വായനക്ക് നന്ദി
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 25. കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
  അരവയര്‍ പട്ടിണി എന്നുമെന്നും

  ReplyDelete
  Replies
  1. പ്രിയപ്പെട്ട യൂനസ്,
   വളരെ സന്തോഷം അഭിപ്രായം കുറിച്ചതില്‍. വായിച്ചതില്‍ നന്ദിയുണ്ട്.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 26. ഈണത്തില്‍ താളത്തില്‍ ഭാവാര്‍ദ്രമായ ഒരു കവിത നന്നായിരിക്കുന്നു മാഷെ... ആശംസകള്‍..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഷലീര്‍,
   വളരെ സന്തോഷം വായിച്ചതിനും പ്രോത്സാഹന വാക്കുകള്‍ കുറിച്ചതിനും.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 27. നല്ല കവിത...ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്തെ,
   വായിച്ചതിനും അഭിപ്രായത്തിനും നന്ദി രൂപ്സ്
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 28. നന്ന്നായി എഴുതി ഗിരീഷ്‌
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഗോപകുമാര്‍,
   വായിച്ച് അഭിപ്രായം എഴുതിയതില്‍ വളരെ നന്ദി മാഷെ.
   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
 29. ഈണത്തില്‍ താളത്തില്‍ ചൊല്ലാന്‍ നല്ല രസം നല്ല കവിത.ആശംസകള്‍

  ReplyDelete
 30. ഇത്തിരിനേരത്തേക്ക് മുന്നിലൊരു പൊന്‍പുലരി വിടര്‍ന്നു. ഇല്ല ഒരിക്കലും ഒരു വേടന്റെ മനസ്സുണ്ടാകില്ല. മനോഹരം.

  ReplyDelete
 31. പൊന്‍ പുലരി വിടര്‍ന്നു നില്‍ക്കുന്നു........അഭിനന്ദനങ്ങള്‍. ഈ പദസമ്പത്ത് ഇനിയും വളര്‍ത്തുക.

  ReplyDelete
 32. പ്രിയപ്പെട്ട,
  സാഹിദ ഇത്ത,
  തുമ്പി,
  എച്ചുമു ചേച്ചി,
  പ്രിയപെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപ്പാടും,
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete