വെണ് മേഘ പാളികള്‍ക്കിടയിലായ്
തെന്നിവന്നെത്തി നോക്കുന്നിതാ ഉദയ സൂര്യന്
രക്തവര്‍ണാവൃത സുസ്മിതം വിടരുന്നു
രാവകന്നീടുന്നു ഭൂവിലാകെ
മാന്തളിര് പൂക്കളില്‍ മിന്നിത്തിളങ്ങുന്ന
മഞ്ഞുനീര്ത്തുള്ളികള് മണിമുത്തുകള്‍
തെച്ചിയും മന്ദാര പൂക്കളും തെന്നലില്‍
താളത്തിലാടുന്നു ചെമ്പരത്തി
മന്ദമായ് മന്ദസ്മിതം പൊഴിച്ചീടുന്ന
പൂക്കളാല്‍ മാനസം പൂത്തുലഞ്ഞു
ആഹാ മനോഹരം മായയോ മായികാലോകമൊ
പുലര്‍ക്കാല സ്വപ്നങ്ങളോ
മായല്ലെ മറയല്ലെ മാഞ്ഞുപോയീടല്ലേ
മാനത്ത് കാര്‍മുകില്‍ വന്നിടല്ലേ
മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു
കാതുകള്‍ക്കിമ്പമായ് താളത്തിലീണത്തില്‍
കുയിലുകള്‍ മധുരമായ് പാടിടുന്നു
വാദ്യഘോഷങ്ങള്‍ പോല്‍ അവിടെയുമിവിടയും
പലതരം കിളികള്‍ ചിലച്ചിടുന്നു
കൊക്കുരുമ്മി ചിറകൊതുക്കി ഒരു കൊച്ചു
തത്തയൊരു കൊമ്പിലായ് വന്നിരിപ്പൂ
മോഹങ്ങളുണ്ടതിന്‍ ഹൃദയത്തിലാ
കൊച്ചു പച്ചനിറത്തിലെ ചിറകിനുള്ളില്‍
സ്വപ്നങ്ങളാം പട്ടുനൂലതില്‍ മിന്നുന്ന
മുത്തുകള്‍ കോര്‍ത്തൊരു മാലയാക്കി
ദൂരെയേതോ ഒരു കൂട്ടിലായ് അമ്മയും
അച്ഛനും കണ് പാര്‍ത്തിരിപ്പതുണ്ടേ
അച്ഛന്റെ പുന്നാര മോളാണ് അമ്മക്ക്
കണ്ണാണ് കരളാണ് ഹൃദയമാണ്
മോഹങ്ങള്‍ മുത്താക്കി മാറ്റുവാന്‍ ഓമന
മകളുടെ ഭാവിയെ ഭദ്രമാക്കാന്‍
കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
അരവയര്‍ പട്ടിണി എന്നുമെന്നും
അറിയാതെയെങ്കിലും അമ്പെടുത്തുന്നം
പിടിക്കല്ലേ വേടനായ് മാറിടല്ലേ
അരുതെന്ന് സ്വയമറിഞ്ഞുയരുവാന്‍ അറിവിന്റെ
കിരണങ്ങള്‍ കൈകളാല്‍ ഏറ്റുവാങ്ങാന്‍
വിടരട്ടെ ഒരു പൊന്‍ പുലരിയീ മാനവ
ഹൃദയത്തിനുള്ളിലും നറുവെട്ടമായ്
**********
മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു
അരവയര്‍ പട്ടിണി എന്നുമെന്നും
**********
കുളിരുള്ള കവിത...ലാളിത്യം നിറഞ്ഞ വരികള്‍ വായനക്ക് പെരുത്ത് സുഖം :) ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട കാത്തി,
Deleteഏറെ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയപ്പെട്ട ഗിരീഷ്,
ReplyDeleteഎത്ര ലളിതം, ഈ വരികള്‍..........
എത്ര മനോഹരം ,ഈ ആശയം !
ഈണത്തില്‍ ,താളത്തില്‍, ചൊല്ലാന്‍ നല്ല രസം........!
ഉദയസൂര്യന്റെ ചിത്രം മോഹിപ്പിക്കുന്നു.
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനു,
Deleteവായിക്കുന്നതില്‍ വളരെ സന്തോഷം.
ഹൃദ്യമായ അഭിപ്രായത്തിനും അഭിനന്ദനത്തിനും ഏറെ നന്ദിയുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷെ, മനോഹരമാണീ പുലര്ക്കാലകവിത..
ReplyDeleteവയിച്ചപ്പോള്ത്തന്നെ താളം കിട്ടി..
ഒരായിരം പുതുവല്സരാശംസകള്
പ്രിയപ്പെട്ട രാജീവ്,
Deleteകവിത ഇഷ്ടമായതില്‍ സന്തോഷം രാജീവ്.
വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.
രാജീവിനും ഒരായിരം പുതുവല്സരാശംസകള് നേരുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
കുട്ടികാലത്ത് പഠിച്ച കവിത പോലെ നല്ല മധുരം നിറഞ്ഞ കവിത.... ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട വിഗ്നേഷ്,
Deleteവായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും നന്ദി വിഗ്നേഷ്,
സ്നേഹത്തോടെ,
ഗിരീഷ്
വിടരട്ടെ ഒരു പൊന്‍ പുലരി....
ReplyDeleteപ്രിയപ്പെട്ട റാംജി മാഷെ,
Deleteഅതെ മാഷെ വെളിച്ചം വിതറുന്ന പൊന്‍ പുലരികള്‍ക്കായി കാത്തിരിക്കാം.
നന്ദി വായനക്കും അഭിപ്രായത്തിനും
സ്നേഹത്തോടെ,
ഗിരീഷ്
പാടാമല്ലോ...
ReplyDeleteനല്ല ഈണം
പ്രിയപ്പെട്ട അജിത് ചേട്ടാ,
Deleteപാടിക്കോളൂ :).
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി അജിത്തേട്ടാ
സ്നേഹത്തോടെ,
ഗിരീഷ്
നല്ല വരികൾ
ReplyDeleteഒരു മഞ്ഞുതുള്ളി വീണെൻ ഉള്ളം കയ്യിൽ
പ്രിയപ്പെട്ട ഷാജു,
Deleteഈ ഹൃദ്യമായ അഭിപ്രായം കേട്ട് എന്റെ മനസ്സും തണുക്കുന്നു.
നന്ദി വായിച്ചതിനും അഭിപ്രായത്തിനും
സ്നേഹത്തോടെ,
ഗിരീഷ്
നന്നായി കേട്ടോ.
ReplyDeleteപറഞ്ഞത് പോലെ ലളിതമായ കവിത.
ഈ ഗിരി ഒരു പാവാല്ലേ?
ഇത് വായിച്ചപ്പോ എനിക്ക് തോന്നിയത് അതാ!!!!!!!!!!!!!
പ്രിയപ്പെട്ട ഉമേച്ചി ,
Deleteനന്നായോ ഉമേച്ചി?
ഞാന്‍ ശരിക്കും പാവല്ലേ എന്താ സംശയം :)
വളരെ സന്തോഷം നന്ദി വായിച്ചതില്‍
സ്നേഹത്തോടെ,
ഗിരീഷ്
മനോഹരവും ലളിതവുമായ വരികള്‍
ReplyDeleteബ്ലോക്ക് ചെയ്തു ചില വരികള്‍
ഇവിടെ കുറിക്കാന്‍ ശ്രമിച്ചെങ്കിലും
അതിനു കഴിയുന്നില്ല, ഇങ്ങനെ ചെയ്യുന്നത് കൊണ്ട്
പലപ്പോഴും കമന്റു കുറിപ്പാന് quote ചെയ്വാന് കഴിയാതെ വരുന്നു
ഒരു പക്ഷെ ഇതിനെപ്പറ്റി ഒരു അവലോകനം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കും
അത് പ്രയാസമാണ്. നന്നായി ലളിതമായി തന്നെ പറഞ്ഞു. ആശംസകള്‍
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവായിച്ചതില്‍ വളരെ സന്തോഷം നന്ദി.
ബ്ലോക്ക് ചെയ്തത് മാറ്റാം. ഇനിയും വരുക
സ്നേഹത്തോടെ,
ഗിരീഷ്
അറിയാതെയെങ്കിലും അമ്പെടുത്തുന്നം
ReplyDeleteപിടിക്കല്ലേ വേടനായ് മാറീടല്ലേ !
എന്നു പ്രാർത്ഥിക്കാനല്ലേ നമുക്ക് കഴിയൂ. മഞ്ഞുതുള്ളിപോലെ മനോഹരമായ കവിത. അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട മാഷെ,
Deleteഅതെ മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കാം.
വായിച്ചതിലും ഹൃദ്യമായ അഭിപ്രായം കുറിച്ചതിലും നന്ദി മാഷെ.
സ്നേഹത്തോടെ,
ഗിരീഷ്
വരികളും ചിത്രവും ഇഷ്ടായി ഗിരീഷെ...മഞ്ഞു മൂടിയ പ്രഭാതത്തിലെ സുസ്മിതം ഉണരുന്ന സൂര്യകിരണങ്ങളെ വരവേറ്റു ഒരിളംകാറ്റില്‍ മാനസം പൂത്തുലയുന്നതും കാത്തു ഞാനും...ലളിതമായ കവിതയില്‍ നല്ല കൊറേ ആശയങ്ങള്‍...ആശംസകള്‍ ഗിരീഷെ...
ReplyDeleteപ്രിയപ്പെട്ട ആശ,
Deleteഅതെ അങ്ങനെ ഒരു നാളേക്കായ് കാത്തിരിക്കാം.
വായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും നന്ദി ആശ.
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്, കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍.
ReplyDeleteപ്രിയപ്പെട്ട അശ്വതി,
Deleteകവിത ഇഷ്ടമായതില്‍ സന്തോഷം.
വായനക്കും അഭിനന്ദനത്തിനും നന്ദി അശ്വതി
സ്നേഹത്തോടെ,
ഗിരീഷ്
ആശംസകള്‍... ഒപ്പം പഴയെതോ പട്ടു കേട്ട ഫീല്‍.....
ReplyDeleteപ്രിയപ്പെട്ട വിനീത്,
Deleteഅഭിപ്രായത്തിനും വായനക്കും നന്ദി വിനീത്
സ്നേഹത്തോടെ,
ഗിരീഷ്
ലളിത സുഭഗമായ കവിത ..
ReplyDeleteശുഭാശംസകള്‍ .......
പ്രിയപ്പെട്ട സുഹൃത്തെ,
Deleteഅഭിപ്രായത്തിനും വായനക്കും നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
ReplyDeleteഒരു സൂര്യരശ്മി യെന്‍ ഹൃദയത്തിലേക്കെത്തി നോക്കുന്ന പോലെ നിന് കവിത ഗിരിമകുടങ്ങളില് നിന്നൊരു ഹിമകണം താഴേക്കൊഴു കുന്ന പോലെ .......ഗിരീഷ് നല്ല കവിത . ശാന്തചേച്ചി
പ്രിയപ്പെട്ട ചേച്ചി,,
Deleteമനോഹരമായ അഭിപ്രായം കുറിച്ച് മനസ്സില്‍ സന്തോഷം നിറച്ചതിനു ഒരുപാട് നന്ദി.
വായിച്ചതിലും കവിത ഇഷ്ടമായതിലും സന്തോഷം ചേച്ചി.
സ്നേഹത്തോടെ,
ഗിരീഷ്
പതിവുപോലെ താമസിച്ചാണെങ്കിലും ഞാനുമെത്തി.എന്റെ എല്ലാ ആശംസകളും.
ReplyDeleteപ്രിയപ്പെട്ട രമേഷ് മാഷെ,
Deleteതാമസിച്ചില്ലല്ലോ.
വായിക്കുന്നതിലും അഭിപ്രായം കുറിക്കുന്നതിലും ഏറെ നന്ദിയുണ്ട്
സ്നേഹത്തോടെ,
ഗിരീഷ്
നല്ല കവിത... എഴുത്ത് തുടരുക
ReplyDeleteപ്രിയപ്പെട്ട ഇക്ക,
Deleteവായിച്ചതിലും പ്രോത്സാഹന വാക്കുകള്‍ക്കും ഏറെ നന്ദി
സ്നേഹത്തോടെ,
ഗിരീഷ്
ലളിതമായ കവിതകള്‍ തന്നെ.. ലാളിത്യത്തിന്റെ സുഖം ഓരോ വരികളിലും. ഹൃദ്യം
ReplyDeleteപ്രിയപ്പെട്ട നിസാര്‍,
Deleteവായിച്ചതിനും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ നന്ദി നിസാര്‍.
സ്നേഹത്തോടെ,
ഗിരീഷ്
ആ പൊന്‍ പുലരിക്കായി കാത്തിരിക്കാം ...
ReplyDeleteലളിതം .. ഈ വരികള്‍
പ്രിയപ്പെട്ട ചേട്ടാ,
Deleteഎല്ലാ കാത്തിരിപ്പുകള്‍ക്കും ഒരു അവസാനം ഉണ്ടാകട്ടെ
വളരെ നന്ദി വായനക്കും വിലയേറിയ അഭിപ്രായത്തിനും
സ്നേഹത്തോടെ,
ഗിരീഷ്
VERY SWEET....ASAMSAKAL.....GIRISH BAI...
ReplyDeleteപ്രിയപ്പെട്ട സുഭാഷ്ഭായ് ,
Deleteവളരെ സന്തോഷം വായിച്ചതിലും
ആശംസാ വാക്കുകള്‍ക്കും
സ്നേഹത്തോടെ,
ഗിരീഷ്
നല്ല താളത്തില്‍ വായിച്ചു തീര്‍ത്തു.
ReplyDeleteഇനിയുമെഴുതുക, ആശംസകള്‍!
പ്രിയപ്പെട്ട ശ്രീ,
Deleteസന്തോഷമുണ്ട് വായിച്ചതില്‍
പ്രോത്സാഹനത്തിനും ഹൃദ്യമായ അഭിപ്രായം കുറിച്ചതിനും നന്ദി
സ്നേഹത്തോടെ,
ഗിരീഷ്
ലളിതസുന്ദരമായ വരികള്‍. നല്ല രചന..
ReplyDeleteപ്രിയപ്പെട്ട ശ്രീക്കുട്ടന്,
Deleteവായിച്ചു എന്നറിഞ്ഞതില്‍ വലിയ സന്തോഷം
ഹൃദ്യമായ അഭിപ്രായം കുറിച്ചതില്‍ ഏറെ നന്ദി.
സ്നേഹത്തോടെ,
ഗിരീഷ്
ലളിത സുന്ദരമായ കുഞ്ഞുവരികള്‍ . നല്ല വായനാസുഖം ഉണ്ട് .
ReplyDeleteപ്രിയപ്പെട്ട അനാമിക,
Deleteവായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും
സ്നേഹത്തോടെ,
ഗിരീഷ്
പഴയകാവ്യ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്നുളള കവിത...ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട അരുണ്‍,
Deleteവളരെ സന്തോഷം അഭിപ്രായം കുറിച്ചതില്‍. വായനക്ക് നന്ദി
സ്നേഹത്തോടെ,
ഗിരീഷ്
കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
ReplyDeleteഅരവയര്‍ പട്ടിണി എന്നുമെന്നും
പ്രിയപ്പെട്ട യൂനസ്,
Deleteവളരെ സന്തോഷം അഭിപ്രായം കുറിച്ചതില്‍. വായിച്ചതില്‍ നന്ദിയുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
ഈണത്തില്‍ താളത്തില്‍ ഭാവാര്‍ദ്രമായ ഒരു കവിത നന്നായിരിക്കുന്നു മാഷെ... ആശംസകള്‍..
ReplyDeleteപ്രിയപ്പെട്ട ഷലീര്‍,
Deleteവളരെ സന്തോഷം വായിച്ചതിനും പ്രോത്സാഹന വാക്കുകള്‍ കുറിച്ചതിനും.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല കവിത...ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവായിച്ചതിനും അഭിപ്രായത്തിനും നന്ദി രൂപ്സ്
സ്നേഹത്തോടെ,
ഗിരീഷ്
നന്ന്നായി എഴുതി ഗിരീഷ്
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട ഗോപകുമാര്‍,
Deleteവായിച്ച് അഭിപ്രായം എഴുതിയതില്‍ വളരെ നന്ദി മാഷെ.
സ്നേഹത്തോടെ,
ഗിരീഷ്
ഈണത്തില്‍ താളത്തില്‍ ചൊല്ലാന്‍ നല്ല രസം നല്ല കവിത.ആശംസകള്‍
ReplyDeleteഇത്തിരിനേരത്തേക്ക് മുന്നിലൊരു പൊന്‍പുലരി വിടര്‍ന്നു. ഇല്ല ഒരിക്കലും ഒരു വേടന്റെ മനസ്സുണ്ടാകില്ല. മനോഹരം.
ReplyDeleteപൊന്‍ പുലരി വിടര്‍ന്നു നില്ക്കുന്നു........അഭിനന്ദനങ്ങള്‍. ഈ പദസമ്പത്ത് ഇനിയും വളര്‍ത്തുക.
ReplyDeleteപ്രിയപ്പെട്ട,
ReplyDeleteസാഹിദ ഇത്ത,
തുമ്പി,
എച്ചുമു ചേച്ചി,
പ്രിയപെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപ്പാടും,
സ്നേഹത്തോടെ,
ഗിരീഷ്