മഞ്ഞകസവണി ഞൊറിയുടുത്ത്,
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.,
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്,
പൊന്‍വിഷു പുലരിയുദിച്ചിടുന്നു.
മഞ്ഞള്‍ നിറമോലും പൂങ്കുലയില്‍,
തുള്ളികളിച്ചിടും പൂമൊട്ടുകള്‍.,
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ,
കിങ്ങിണി പൊന്മണി മുത്ത് പോലെ.
ആകാശത്തമ്പിളിവെട്ടത്തിലായ്,
താരാഗണങ്ങളേപോലെയാവാന്‍.,
മേടമാസ പാല്‍നിലാവ് കൊള്ളാന്‍,
മോഹിച്ച മോഹങ്ങളാരു കാണാന്‍.
മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ട്,
വാണിഭ കെട്ടുകളാക്കി മാറ്റി,
വിലയിട്ടു വിലപേശി വിറ്റിടുന്നു,
വാസന്ത മന്ദസ്മിതങ്ങളെല്ലാം.
എങ്കിലും പൊന്‍കണിയായി മാറാന്‍,
കര്‍ണികാരം പൂത്തുലഞ്ഞിടുന്നു.,
കണ്ണന്റെ പാദാരവിന്ദങ്ങളില്‍,
ഞെട്ടറ്റു പൊഴിയുവാന്‍ മോഹമോടെ.
മഞ്ഞ കസവണി ഞൊറിയുടുത്ത്,
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.,
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്,
പൊന്‍ വിഷു പുലരിയുദിച്ചുവന്നു.
**********
മഞ്ഞകസവണി ഞൊറിയുടുത്ത്,
പ്രിയ ഗിരീ..
ReplyDeleteഈ വര്‍ഷത്തെ ആദ്യത്തെ വിഷു ആശംസ കൂട്ടുകാരന്റെതാണല്ലോ...
തിരികെ നേരട്ടെ ഹൃദയപൂര്‍വ്വം സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ...
കവിത നന്നായിട്ടുണ്ട്...
വാസന്ത മന്ദസ്മിതങ്ങളെയും വഴി വാണിഭമാക്കുന്നു...ല്ലേ!
കണിക്കൊന്ന പൂത്ത മനസ്സും നല്ല നാളെകളും നിനക്കായ്...
പ്രിയമോടെ...
പ്രിയപ്പെട്ട ബനി,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഇന്ന് എന്തും ഏതും വാണിഭമാണല്ലോ. വാസന്ത മന്ദസ്മിതങ്ങളെയും വെറുതെ വിടുന്നില്ല.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
നല്ല വരികൾ
ReplyDeleteഎല്ലാ ആശംസകളും
പ്രിയപ്പെട്ട ഷാജു,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
ഗിരിഷേട്ടാ...നല്ല കവിത. ഒപ്പം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
Delete""പണ്ട് , കണികൊന്ന കൊണ്ട് വരാന്‍ പോകുന്നത്
ReplyDeleteഞങ്ങള്‍ കുറേ കുഞ്ഞ് പട്ടാളങ്ങളാണ് ..
ഇന്നതൊക്കെ പായ്ക്കറ്റിലും , വഴിയോര വാണിഭങ്ങളുമായി
എന്നത് സത്യം തന്നെ , എങ്കിലും "വിഷു" എന്ന നന്മ
മനസ്സില്‍ പകരുന്നത് മായാതെ നില നില്ക്കട്ടെ ""
സത്യം പറഞ്ഞാല്‍ വിഷുവിന്റെ കാര്യം പൊലും
മറന്നേട്ടൊ ഗിരി ..
കണിക്കൊന്ന കണ്ടപ്പൊഴാ മനസ്സിലേക്ക് .......!
എന്തൊരു ഉന്മേഷവും ഉല്‍സാഹവും തരുന്ന
ഒന്നാണല്ലേ അതിന്റെ നിറവും , കാഴ്ചയും ..
മനസ്സിലേക്ക് വിശുദ്ധിയുടെ ഒരു മേലങ്കി വന്നു വീഴും ...
ഓര്‍മകളുടെ ഉണര്‍ത്ത് പാട്ടാണ് ഒരൊ വിഷുവും ..
നന്മകളുടെ ഐശ്യര്യത്തിന്റെ പൂര്‍ണമായോ ദിനങ്ങള്‍
കൊണ്ട് ഈ മേടമാസക്കാലം ....................!
ഹൃദയത്തില്‍ നിന്നും നേരുന്നു ഒരു ഇതള്‍ കണികൊന്നയോടൊപ്പൊം ...!
പ്രിയപ്പെട്ട റിനിയേട്ടാ ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
പണ്ട് ഉണ്ടായിരുന്ന ഗ്രാമീണതയുടെ നന്മകളും നിഷ്കളങ്കതയും എല്ലാം ഇന്നിന്റെ മനസ്സ് കുളിർപ്പിക്കുന്ന ഓർമ്മകൾ മാത്രം ആയി മാറി. ആ നന്മകൾ ഹൃദയത്തോട് ചേർക്കുന്ന റിനിയേട്ടൻ പോലും തിരക്കിൽ ഇതെല്ലാം മറക്കുന്നുവോ?
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ഗിരീ......
ReplyDeleteപ്രിയപ്പെട്ട കാത്തി,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
Nalla kavitha..lalitham sundaram
ReplyDeleteHappy Vishu....
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
ReplyDeleteമൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ടെ,
വാണിഭ കെട്ടുകളാക്കി മാറ്റി,
വിലയിട്ടു വിലപേശി വിറ്റിടുന്നു,
sathyam.....
ente rachanayilum onnu roopappettittund.
kavithayalla. oru cheru katha.udan thanne post cheyyum.
aasamsaklode.
പ്രിയപ്പെട്ട ലീല ചേച്ചി,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഇന്ന് എല്ലാം വാണിഭമാണല്ലോ .
പോസ്റ്റ് ഇടുമ്പോൾ തീർച്ചയായും വായിക്കാം
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
സുന്ദരിയവള്‍ മഞ്ഞനീരാട്ടിനോരുങ്ങുന്നു
ReplyDeleteനന്നായി എഴുതി
വിഷു ആശംസകള്‍
കൈനീട്ടം പിന്നെ തരാം
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
കൈനീട്ടം പിന്നെ മതിയല്ലോ :)
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നതു
ReplyDeleteസഹിച്ചിടാം, പക്ഷെ ഇന്നിപ്പോൾ
ഈ മരങ്ങളും ഒപ്പം മറ്റു മരങ്ങളും
നിർദ്ദയം വെട്ടി മാറ്റീടുന്നു കഷ്ടം
കൊള്ളാം കവിത ഇഷ്ടായി
വീണ്ടും കാണാം
നന്ദി
കൊണ്ടെ, എന്നത് "കൊണ്ട്" എന്നാക്കുക
'കെട്ടുക ളാക്കി' ഇവിടെ ഒറ്റ വാക്കാക്കുക
പിന്നെ കെട്ടുകൾ എന്നത് കോപ്പി ചെയ്തു പേസ്റ്റ് ചെയ്തപ്പോൾ
ശരിയായിക്കാനുന്നു പക്ഷെ പേജിൽ അത് കെട്ടകൾ എന്നാണ് കാണിക്കുന്നത് ഫോണ്ടിലെ ബോൾട് മാറ്റി നോക്കുക അപ്പോൾ അത് ശരിയായി വായിക്കാൻ പ
പ്രിയപ്പെട്ട സാർ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഇന്ന് മനുഷ്യന്റെ ചിന്തകൾ ലാഭത്തിനും നഷട്ടത്തിനും ഇടയിലായി ഒതുങ്ങുമ്പോൾ പ്രകൃതിയെയും മരങ്ങളെയും പക്ഷികളെയും കുറിച്ചുള്ള ആകുലതകൾ അസ്ഥാനത്താകുന്നു.
ചൂണ്ടികാണിച്ചുതന്ന തെറ്റുകൾ തിരുത്തിയിട്ടുണ്ട്. വളരെ നന്ദി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
കവിത നന്നായി ഗിരീഷ്. വിഷു ആശംസകൾ..
ReplyDeleteപ്രിയപ്പെട്ട ഗിരിജ ടീച്ചർ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
വിഷുക്കവിത നന്നായി.
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട മാഷെ,
Deleteവളരെ നന്ദി വായനക്കും ഹൃദ്യമായ ആശംസകൾക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
കണിക്കൊന്ന പോലത്തെ കവിത
ReplyDeleteപ്രിയപ്പെട്ട അജിത്തെട്ടാ,
Deleteവായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
vishu aasamsakal
ReplyDeleteKoote ente vishukkavithayum
http://www.anithakg.blogspot.in/2013/03/blog-post_1165.html
പ്രിയപ്പെട്ട അനിത ചേച്ചി,
Deleteവായനക്കും ഹൃദ്യമായ ആശംസകൾക്കും വളരെ നന്ദി
ചേച്ചിയുടെ ബ്ലോഗ് തീര്‍ച്ചയായും വായിക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ,
ReplyDeleteകിങ്ങിണി പൊന്മണി മുത്ത് പോലെ.
കൊന്നപ്പൂമൊട്ടുകളെ ഇങ്ങനെ ഉപമിച്ചത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട സാർ,
Deleteവായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ സാർ !
സ്നേഹത്തോടെ,
ഗിരീഷ്
വിഷുക്കണി വെക്കാനായി കൂട്ടുകാരുടെ കൂടെ കൊന്നപ്പൂക്കൾ പറിക്കാനോടി നടന്നതും, കണികാണിക്കാനായി ശ്രീകൃഷ്ണ വേഷം കെട്ടിയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ..മനോഹരമായ ഈ കവിത ഓർമകളിലേക്ക് തിരികെ നടത്തിച്ചു..ആശംസകൾ..
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി
ഇന്നിന്റെ വിഷുവും ഓണവും എല്ലാം ഇന്നലത്തെ ഒർമകളുടെ നിറപൊലിമകൾ മാത്രമാകുന്നു
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്,നല്ല ഇഷ്ട്ടമായി ,വിഷു ക്കവിത . .സ്വര്‍ണ പ്പൂക്കളുടെ വിഷുക്കണി
ഇക്കൊല്ലവും മനോഹരമാകട്ടെ.അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു കൊണ്ട്
പൊന്നുണ്ണികൃഷ്ണന് എന്നും കൂടെയുണ്ടാകട്ടെ ..
പ്രിയപ്പെട്ട ശാന്ത ചേച്ചി,
Deleteഈ സ്നേഹം നിറഞ്ഞ പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി.
ചേച്ചിക്കും ഈ വിഷു മനോഹരമാകട്ടെ !
സന്തോഷവും സമാധാനവും ആയി പൊന്നുണ്ണികൃഷ്ണന് ഹൃദയത്തിൽ ഇപ്പോഴും വിരുന്നു വരട്ടെ.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
nice...
ReplyDeleteവിഷു ആശംസകൾ....
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും ഹൃദ്യമായ വാക്കിനും വളരെ നന്ദി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
നന്നായി എഴുതി
ReplyDeleteവിഷു ആശംസകള്‍
കൈനീട്ടം പിന്നെ തരാം
പ്രിയപ്പെട്ട ഇത്താ,
Deleteവളരെ നന്ദി. ഒപ്പം വിഷു ആശംസകളും !
കൈനീട്ടം ഒന്നും വേണ്ടാ കെട്ടൊ. ഈ പ്രോത്സാഹനം മാത്രം മതി.
സ്നേഹത്തോടെ,
ഗിരീഷ്
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്...
ReplyDeleteവളരെനല്ല കവിത.
വളരെയിഷ്ടമായി.
വിഷു ആശംസകളും നേരുന്നു.
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി
മാഷിന്റെ കവിത വായിച്ചു. വളരെ മനോഹരം !
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ...
കവിത ഒത്തിരി ഇഷ്ടായി ..
സ്നേഹപൂര്‍വ്വം
പ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
കവിത നേരത്തെ വായിച്ചതാണ്, അപ്പോള്‍ ഒന്നും എഴുതാന്‍ പറ്റിയില്ല.
ReplyDeleteലളിതസുന്ദരമായ വരികള്‍.ഇനിയും എഴുതുക നല്ല നല്ല കവിതകള്‍...
വിഷു ആശംസകള്‍ ഇത്തവണ എനിക്കാദ്യം തന്നത് ഗിരിഷാണ് കേട്ടോ. തിരിച്ചും നല്ലൊരു വിഷു ആശംസിക്കുന്നു.
പ്രിയപ്പെട്ട കലേച്ചി,
Deleteവായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി !
ആശംസ ആദ്യം തരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് :)
ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ചേച്ചി !
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ് ജി നല്ല കവിത . ഇടയിൽ ചില ഇടങ്ങളിൽ ഈണം മുറിയുന്നത് ശ്രദ്ധിച്ചില്ല അല്ലെ ? HAPPY VISHU
ReplyDeleteപ്രിയപ്പെട്ട കണക്കൂർ ചേട്ടാ,
Deleteവായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി !
ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഏട്ടാ.
സ്നേഹത്തോടെ,
ഗിരീഷ്
ലളിത മനോഹരമായ വരികള്‍ ..വിഷു ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട ഇക്കാ,
Deleteവായനക്കും ഹൃദ്യമായ വാക്കുകൾക്കും വളരെ നന്ദി !
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഇക്കാ.
സ്നേഹത്തോടെ,
ഗിരീഷ്
കവിത ഇഷ്ടായി
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും ഹൃദ്യമായ വാക്കിനും വളരെ നന്ദി.
വരികൾ ഇഷ്ടമായതിൽ സന്തോഷമുണ്ട്.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
നന്നായിട്ടുണ്ട്... വിഷു ആശംസകള്‍!
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും നല്ല വാക്കിനും വളരെ നന്ദി.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു !
സ്നേഹത്തോടെ,
ഗിരീഷ്
വിഷു ആശംസകൾ നേരുന്നു . കവിത കൊണ്ട് ഒരു വിഷുക്കണി
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
Deleteവായനക്കും നല്ല വാക്കിനും വളരെ നന്ദി.
വിഷുക്കണിയോട് ഉപമിച്ചത് ഇഷ്ടമായി. നന്ദി
ഹൃദയംനിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
ഇവിടെ വരുവാനും ആശംസിക്കാനും വൈകിയല്ലോ ഞാൻ ഗിരീഷ് ക്ഷമിക്കുക
ReplyDeleteനല്ല വരികൾ .
പ്രിയപ്പെട്ട നീലിമ,
Deleteവായിച്ചതിലും നല്ലവാക്കുകൾ പറഞ്ഞതിലും സന്തോഷമുണ്ട്
വിഷു നന്നായി ആഘോഷിച്ചല്ലോ?
തിരിച്ചും ആശംസകൾ നേരുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
വൈകിയ വിഷു നന്മകള്
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ ,
Deleteവിഷു നന്നായി ആഘോഷിച്ചു എന്ന് കരുതട്ടെ?
തിരിച്ചും ആശംസകൾ നേരുന്നു.
വളരെ നന്ദി സുഹൃത്തെ !
സ്നേഹത്തോടെ,
ഗിരീഷ്
കവിത നന്നായി ഗിരീഷ്.ഞാന്‍ പതിവുപോലെ താമസിച്ചു.
ReplyDeleteപ്രിയപ്പെട്ട രമേഷ് ചേട്ടാ,
Deleteവിഷു ആഘോഷം നന്നായിരുന്നല്ലോ.
ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഏട്ടാ
സ്നേഹത്തോടെ,
ഗിരീഷ്
വിഷുക്കണി നന്നായിരുന്നു. കാണാന്‍ വൈകി. എങ്കിലും ഈ വര്‍ഷം ആശയസമൃദ്ധമാകട്ടെ....
ReplyDeleteപ്രിയസുഹൃത്തെ,
Deleteവൈകിയാണെങ്കിലും കണ്ടല്ലോ :)
ഈ അനുഗ്രഹത്തിന് വളരെ നന്ദിയുണ്ട് !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
ReplyDeleteവൈകിയാണെങ്കിലും സ്നേഹം നിറഞ്ഞ ഒരു വിഷുവാശംസ, എന്റേതും.
സസ്നേഹം,
ശുഭാശംസകൾ...
പ്രിയസുഹൃത്തെ,
Deleteവൈകിയാണെങ്കിലും വന്നതിൽ സന്തോഷം :).
ആശസകൾക്ക് വളരെ നന്ദിയുണ്ട് !
സ്നേഹത്തോടെ,
ഗിരീഷ്
വളരെ ഇഷ്ടമായി നല്ല കവിത. ആശംസകൾ കവി..
ReplyDeleteഎലിസബത്ത് ബാബു മാന്ത്രയിൽ