Saturday, December 27, 2014

ശുഭയാത്ര !

അഗ്നി പകരുന്ന നിമിഷത്തിൽ
ശൈശവത്തിന്റെ പാൽപുഞ്ചിരി....

ഒരു ആളികത്തൽ
ബാല്യവും കൗമാരവും യൗവ്വനവും

സായാഹ്ന കിരണത്തിന്റെ  തൂവൽ സ്പർശമായ്
മെല്ലെ മെല്ലെ  തഴുകി മറയുന്ന
വാർദ്ധക്യത്തിന്റെ ജ്വാലാ മുഖങ്ങൾ

മിന്നാ മിനുങ്ങുകളേപോൽ  മന്ദം മന്ദം മിഴി പൊത്തുന്ന
പുകച്ചുരുളുകൾക്കിടയിലെ കനൽപുറ്റുകൾ


ചെമ്പട്ടാൽ  പൊതിഞ്ഞു വച്ച മണ്‍കുടത്തിൽ
ചിതാഭസ്മമായ് ആവാഹിക്കപെടുന്ന പുരുഷായുസ്


 പാതി വഴിയെത്തിയത്രെ ...
എങ്കിലും എത്ര പിന്നിലാണ്..
കടന്നുപോയവർക്കരികിലേക്ക്
കാണാമറയത്തേക്ക്..
ഇനിയുമുണ്ടേറെ....
അതോ അടുത്ത വളവ് തിരിയുമ്പൊഴോ ..?
വഴികളൊക്കെ എത്ര സുന്ദരം..
ഈ യാത്ര വളരെ മനോഹരം..

            *********


11 comments:

  1. ഈ യാത്ര എന്നും മനോഹരമായിരിക്കട്ടെ..

    ReplyDelete
  2. ഈ യാത്ര മനോഹരമാണ്. ദുരിതമെന്ന് തല്‍ക്കാലം തോന്നിയാലും പിന്നൊരിക്കല്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനോഹരമെന്ന് തോന്നും

    ReplyDelete
    Replies
    1. തീർച്ചയായും അജിത്തേട്ടാ..
      വളരെ നന്ദി..

      Delete
  3. വഴികള്‍ സുന്ദരവും, യാത്ര മനോഹരവുമാകട്ടെ...

    ReplyDelete
  4. കുറച്ചു നാൾ മൌനത്തിൽ ആയിരുന്നു എന്ന് തോന്നുന്നു. എന്ത് പറ്റി?

    ReplyDelete
    Replies
    1. കുറച്ചു തിരക്കിൽ പെട്ടുപോയി.. :)
      വളരെ നന്ദി ഗിരിജ ടീച്ചർ..

      Delete
  5. എന്താണിങ്ങനെ?!!ഇതേ ആശയത്തിലൊന്ന് വായിച്ചേയുള്ളൂ!
    വയസ്സായില്ലേ കരുതിയിരിക്കുക അല്ലേ!!
    വര്‍ഷങ്ങള്‍ മാറിമറിഞ്ഞു പോകുന്നു.........
    നന്നായിട്ടുണ്ട് വരികള്‍
    ഐശ്വര്യം നിറഞ്ഞ നവവത്സരാശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായും ശ്രദ്ധിക്കണം..
      മരണത്തെയല്ല.. ..
      അത് സത്യമാണെന്ന ചിന്ത ഉണരാൻ..ഉണർത്താൻ..
      അതിലേക്കുള്ള ഈ വഴി സുന്ദരമാക്കാൻ
      ഈ യാത്ര മനോഹരമാകാൻ
      സ്വയം സന്തോഷിക്കാൻ
      ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ
      ഉറക്കെ ഉറക്കെ ചിരിക്കാൻ..
      ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ..
      മറക്കേണ്ടത് പെട്ടന്ന് തന്നെ മറക്കാൻ..
      ഓർക്കേണ്ടത് മാത്രം ഓർത്തിരിക്കാൻ..

      വളരെ നന്ദി തങ്കപ്പൻ ചേട്ടാ... :)

      Delete
  6. മരണമൊരു സ്വയം വര കന്യക..
    അവളെ മോഹിക്കുന്നവരെക്കാള്‍
    അവളാഗ്രഹിക്കുന്നവരെ
    സ്വന്തമാക്കും ദേവ സുന്ദരി!!rr

    ReplyDelete