Friday, February 8, 2013

മന്ദാര പൂവ്





മന്ദാര പൂവേ മൊഞ്ചുള്ള പൂവേ
വെണ്‍ മേഘ ഇതളുകള്‍ക്കെന്തു ഭംഗി. 
പഞ്ചാര പുഞ്ചിരിക്കെന്തു ചന്തം.,
കവിളിലെ നുണക്കുഴിക്കെന്തു ചേല്,
ആ പ്രഭാവലയത്തില്‍ വട്ടം പറക്കുന്ന,
ശലഭമായി മാനസം മാറി പൂവേ.

മന്ദമായ് മന്ദമായ് ഒഴുകിടുന്ന 
കാറ്റിന്റെ സംഗീതം കേള്‍പ്പതില്ലേ., 
താളത്തില്‍ ഈണത്തില്‍ പാട് പൂവേ, 
ചാഞ്ചക്കം ആലോലം ആടു പൂവേ, 
പാല്‍ നിലാവഴകുള്ളോരോമല്‍ പൂവേ.

നാളെ ഈ ഇതളുകള്‍ കൂമ്പിയേക്കാം.
വാടി കരിഞ്ഞു പൊഴിഞ്ഞു പോകാം. 
മായില്ല നിന്‍ മൃദു മന്ദഹാസം.,
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി. 
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും, 
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

********************

29 comments:

  1. മായാത്ത ഓര്‍മ്മയായ് പാല്‍പുഞ്ചിരി സമ്മാനിക്കുന്ന മന്ദാര പൂവ്

    ReplyDelete
  2. മന്ദാരം നന്നായി

    ReplyDelete
  3. മന്ദാരപ്പൂവ് പാല്പ്പുഞ്ചിരിയുമായി വിടര്‍ന്നു നില്‍ക്കട്ടേ..
    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  4. നന്നായി കവിത

    ReplyDelete
  5. വരികള്‍ ഇഷ്ടമായി....

    ReplyDelete
  6. പ്രിയ ഗിരീഷ്‌,
    മന്ദാരപ്പൂവിന്റെ ഭംഗി മനസ്സില്‍ കവിത വിരിയിച്ചു അല്ലേ ...നന്നായി എഴുതി. ആശംസകള്‍
    അശ്വതി

    ReplyDelete
  7. മായില്ല നിന്‍ മൃതു പാല്‍ പുഞ്ചിരി

    മൃദു എന്നാക്കുക. കവിത ഇഷ്ടമായി. ആശംസകൾ

    ReplyDelete
  8. പ്രിയപ്പെട്ട ഗിരീഷ്‌,

    സുപ്രഭാതം !

    മന്ദാര പൂക്കളുടെ മന്ദഹാസം ഇത്രയും മൃദു ആണല്ലോ.എന്തായാലും,മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്ന ഈ മനോഹര പുഷ്പങ്ങളെ കുറിച്ച്,എഴുതണം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും വേഗം എഴുത്തും എന്ന് കരുതിയില്ല.:)

    ലളിത സുന്ദരം, ഈ വരികള്‍ !

    ഗിരീഷ്‌ എടുത്ത മന്ദാര പൂക്കളുടെ ഫോട്ടോസ് മനോഹരം !

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    എന്റെ മന്ദാര ചെടിയില്‍ ഇപ്പോള്‍ പൂക്കള്‍ ഉണ്ടാകുന്നില്ല .:(

    വെള്ളം കിട്ടാതെയാകാം.

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
  9. ഗിരീഷ്, കവിത നന്നായിട്ടുണ്ട്. ആശംസകള്‍ ....

    ReplyDelete
  10. താളത്തില്‍ ചൊല്ലാലോ :)

    ReplyDelete
  11. നന്നായിരിക്കുന്നു തിരയുടെ ആശംസകള്‍

    ReplyDelete
  12. വായിച്ചു, ഇഷ്ടപ്പെട്ടു."മൊഞ്ചുള്ള പൂവേ " എന്ന പ്രയോഗം കുറച്ച് വേര്‍പെട്ടു നില്‍ക്കുന്ന പോലെത്തോന്നി (സുന്ദരിപ്പൂവേ എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരുന്നു എന്ന് തോന്നി!)
    ആശംസകള്‍ !

    ReplyDelete
  13. മൊഞ്ചുള്ള മന്ദാരം നന്നായി... ആശംസകള്‍

    ReplyDelete


  14. ഗിരീഷ്‌ ,എന്റെ മുറ്റത്ത് ഒരുപാടുണ്ട് വെള്ളമന്ദാരം...എന്നും പൂവുണ്ടാകും.
    എന്തു വെണ്മയാണ് ..എന്‍റെ മൊബൈലില്‍ കുറെ ഫോട്ടോസ് ഉണ്ട്. ഈ വെണ്മ നിന്‍റെ മനസ്സിലും എന്നുമുണ്ടാകട്ടെ....കവിത ഇഷ്ട്ടമായി ...മഞ്ഞ മന്ദാരം കണ്ടിട്ടില്ലേ ....റോസ് നിറത്തിലും. ഞാന്‍ മന്ദാരം കണ്ടിട്ടുണ്ട് പൂക്കളെ ഇഷ്ട്പ്പെടുന്നമനസ്സിനും .....കവിമനസ്സിനും...ഭാവുകങ്ങള്‍..ശാന്ത ചേച്ചി പെരുമ്പാവൂരില്‍നിന്ന് എഴുതുന്നു

    ReplyDelete
  15. gireesh, nannayittund ee mandarappookkal

    ReplyDelete
  16. ഗിരീഷിന്റെ കവിതകള്‍ അതിന്റെ ലാളിത്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.. ലളിതമായ വരികളില്‍ കവിത എഴുതുന്നത്‌ വളരെ എളുപ്പമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ലാളിത്യവും അര്‍ത്ഥവും ഒരേ സമയം നില നിര്‍ത്തി കവിതകള്‍ രചിക്കല്‍ അല്‍പ്പം പ്രയാസം തന്നെയാണ്. അവിടെയാണ് ഈ ബ്ലോഗ്ഗിലെ കവിതകള്‍ മികച്ചു നില്‍ക്കുന്നത്

    ReplyDelete
  17. ഒരു മന്ദാര പൂവ് പോലെയീ വാക്കുകള്‍ മനോഹരം പ്രിയ കൂട്ടുകാരാ...
    മാനസത്തില്‍ മായാത്തൊരു ഓര്‍മ്മയായ് നീയെന്നും....
    നിസാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു...
    അഭിനന്ദനങ്ങള്‍ ഗിരീ...

    ReplyDelete
  18. മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി.
    മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
    മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും.
    Well Said Girish!
    Keep it up.

    ReplyDelete
  19. നാളെ ഈ ഇതളുകള്‍ കൂമ്പിയേക്കാം.
    വാടി കരിഞ്ഞു പൊഴിഞ്ഞു പോകാം.
    മായില്ല നിന്‍ മൃദു മന്ദഹാസം.,
    മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,

    ReplyDelete
  20. ഞാന്‍ ആദ്യം ആയിട്ട് ആണോ ഇവിടെ????
    നല്ല രസം ഉള്ള പദ പ്രയോഗം....

    കടിച്ചാല്‍ പൊട്ടാത്ത ആധുനികം തലയ്ക്കു
    പിടിക്കുമ്പോള്‍ ഇനി ഇടയ്ക്കു വരാം കേട്ടോ
    മനസ്സിനു കുളുര്‍മ തരുന്ന ഈ കവിതകള്‍
    വായിക്കാന്‍....

    ആശംസകള്‍....

    ReplyDelete
  21. ലളിതം സുന്ദരം.
    പലരും കാണാതെ പോകുന്ന പ്രകൃതിയുടെ സൌന്ദര്യങ്ങള്‍.....

    ReplyDelete
  22. പ്രിയപ്പെട്ട,
    റാംജി മാഷ്,
    അജിത്‌ മാഷ്,
    രാജീവ്‌,
    ഗോപന്‍,
    എച്ചുമ്മു ചേച്ചി,
    അശ്വതി,
    സേതു ലക്ഷ്മി ചേച്ചി,
    മധുസൂദനന്‍ മാഷ് ,
    അനു,
    വിനോദ് ചേട്ടന്‍,
    കാത്തി,
    തിര,
    ഷാജു,
    പ്രവീണ്‍,
    അബ്സര്‍ ഇക്ക,
    വിനീത്,
    ശാന്തകുമാരി ചേച്ചി :)
    സാത്വിക,
    നിസാര്‍ :)
    നിത്യ,
    ഏരിയല്‍ സര്‍,
    രമേഷ് ചേട്ടന്‍,
    എന്റെ ലോകം,
    എം. ജോസഫ്,

    പ്രിയപെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപ്പാടും,
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  23. മന്ദാര പൂവേ മൊഞ്ചുള്ള പൂവേ
    വെണ്‍ മേഘ ഇതളുകള്‍ക്കെന്തു ഭംഗി..Nannayi Gireesh..ASAMSAKAL.

    ReplyDelete
  24. മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി.
    മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
    മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും.

    മയാത്ത ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ....

    ReplyDelete
  25. നല്ല വരികൾ

    ReplyDelete
  26. നല്ല വരികൾ

    ReplyDelete